തിയ്യേറ്ററുകളില്‍ തരംഗം തീര്‍ത്ത് കുതിപ്പ് തുടരുന്നതിനിടെ ബാഹുബലി-2ന് തിരിച്ചടി. ചിത്രത്തിന് സിംഗപ്പൂരില്‍ ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ അമിത വയലന്‍സ് കാണിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് എ സര്‍ഫിക്കറ്റ് നല്‍കിയിരിക്കുന്നത്. യുദ്ധരംഗങ്ങളിലുള്‍പ്പെടെയുള്ള കൊലയും തലവെട്ടുമൊക്കെ 16വയസ്സിന് താഴെയുള്ളവര്‍ക്ക് കാണാന്‍ കഴിയില്ലെന്ന് കാണിച്ച് എന്‍സി 16 സര്‍ട്ടിഫിക്കേഷനാണ് ബാഹുബലി-2 ദി കണ്‍ക്ലൂഷന് ലഭിച്ചത്. ചിത്രത്തിന് ഇന്ത്യയില്‍ യുഎ സര്‍ട്ടിഫിക്കറ്റാണുള്ളത്.

അതേസമയം, തിയ്യേറ്ററുകളില്‍ ബാഹുബലി-2 നിറഞ്ഞോടുകയാണ്. 1500കോടിക്കുമുകളില്‍ കുതിക്കുമ്പോഴും കേരളത്തില്‍ 100കോടി നേടുമോ എന്നാണ് പ്രേക്ഷകരുടെ ആകാംക്ഷ.