ബാഹുബലി-2 വില്‍ അഭിനയിച്ചതിലൂടെ ഉയര്‍ന്ന താരമൂല്യമുള്ള നടനായിരിക്കുകയാണ് പ്രഭാസ്. ചിത്രത്തിന്റെ വമ്പിച്ച വിജയത്തിനുശേഷം നിരവധി ഓഫറുകളാണ് ബോളിവുഡില്‍ നിന്നും പ്രഭാസിനെത്തേടിയെത്തിരിക്കുന്നത്. അതോടൊപ്പം തന്നെ നിരവധി പരസ്യബ്രാന്‍ഡുകളില്‍ അഭിനയിക്കാനും താരത്തിനെത്തേടി അവസരങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം താരം നിഷേധിക്കുകയായിരുന്നു. ഫിറ്റ്‌നെസുമായി ബന്ധപ്പെട്ട പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറല്ലെന്ന് പ്രഭാസ് അറിയിച്ചു. 18കോടിയുടെ ഓഫറുകളാണ് താരം നിഷേധിച്ചിരിക്കുന്നതെന്ന് പ്രഭാസിന്റെ വക്താവ് പറഞ്ഞു.

ഇത് ആദ്യമായല്ല പ്രഭാസ് ഇത്തരത്തിലുള്ള തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാഹുബലി -വിന് ശേഷം ഒരു മാസത്തെ വിശ്രമത്തിന് വേണ്ടി പ്രഭാസ് ഇപ്പോള്‍ അമേരിക്കയിലാണ്. അടുത്ത് പുറത്തിറങ്ങാനുള്ള തെലുങ്ക് ചിത്രത്തിന് വേണ്ടി ഒരുങ്ങുകയാണ് താരം. ‘സാഹോ’ ആണ് പുതിയ ചിത്രം.