More
കണ്ണീര്‍ വീണ മണ്ണില്‍ സാന്ത്വനവുമായി യു.ഡി.എഫ് നേതാക്കള്‍

ഭരണകൂട ഭീകരത കൊണ്ട് ഇരകളുടെ കണ്ണീര്‍ വീണ മണ്ണില്‍ ആശ്വാസവും പ്രത്യാശയും പകര്‍ന്ന് യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശനം. നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കയ്യൂക്കിലൂടെ നടപ്പാക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തെ തുറന്നെതിര്‍ത്താണ് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍, സമരത്തിന്റെ കേന്ദ്രഭൂമിയായ മുക്കം എരഞ്ഞിമാവില്‍ എത്തിയത്.
നോട്ടീസോ മുന്നറിയപ്പോ ധാരണയോ ഇല്ലാതെ കിടപ്പാടത്തിലേക്കും കൃഷിയിടത്തിലേക്കും ജെ.സി.ബിയുമായെത്തിയ ഗെയിലും പൊലീസും നടത്തിയ മനുഷ്യത്വരഹിതമായ ചെയ്തികളെകുറിച്ച് ഇരകള്‍ നേതാക്കള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി. നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞെന്നും പൊലീസിനെ കല്ലെറിഞ്ഞും ആരോപിച്ച് വീടുകളില്‍ കയറി നടത്തിയ അതിക്രമങ്ങളുടെ വേദനയും രോഷവും ജനം പങ്കുവെച്ചു. ബാത്ത്‌റൂമില്‍ കയറി കുളിക്കുന്ന സ്ത്രീകള്‍ക്ക് നേരെ പോലും പൊലീസ് കയ്യേറ്റത്തിന് ശ്രമിച്ചത് കണ്ണീരോടെയാണ് പ്രദേശവാസികള്‍ വിവരിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വീടുകളുടെ വാതില്‍ ചവിട്ടിപൊളിച്ച് നിരപരാധികളെ കസ്റ്റഡിയിലെടുത്ത പൊലീസ് രാജ് ഗെയിലും വികസനവും ആര്‍ക്കുവേണ്ടിയെന്ന ചോദ്യമാണുയര്‍ത്തുന്നത്.
കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ മുതിര്‍ന്നവരെയും കളിക്കാന്‍ പോയ കുട്ടികളെയും ജയിലിലേക്ക് കൊണ്ടുപോയ കദനകഥയാണ് പലര്‍ക്കും പറയാനുണ്ടായിരുന്നത്. കോഴിക്കോട് ജില്ലക്ക് പുറമെ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഇരകളും എരഞ്ഞിമാവില്‍ ഐക്യദാര്‍ഢ്യവുമായെത്തി. വിഷയം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് എരഞ്ഞിമാവില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി നേതാക്കള്‍ പ്രഖ്യാപിച്ചതോടെ തീവ്രവാദ മുദ്രചാര്‍ത്തി സമരം അടിച്ചമര്‍ത്താനുള്ള സി.പി.എം- പൊലീസ് ശ്രമം ഗ്യാസായി. ഹര്‍ഷാരവത്തോടെയാണ് നേതാക്കളുടെ വാക്കുകളെ ജനം ഏറ്റെടുത്തത്. ഗെയില്‍ പദ്ധതി പ്രവൃത്തി ഇന്നലെ നടക്കാത്തത് പ്രദേശത്തെ സംഘര്‍ഷത്തിന് അയവു വരുത്തിയിട്ടുണ്ട്. ഏകാധിപത്യ നിലപാടുമായി ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോയാല്‍ അതിന്റെ പ്രത്യാഘാതത്തിന് സംസ്ഥാന സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ജനകീയ സമ്മേളനം മുന്നറിയിപ്പ് നല്‍കി.
പണിയിലുടക്കി ചര്‍ച്ച
ഗെയില്‍ വിരുദ്ധ സമരം യു.ഡി.എഫ് ഏറ്റെടുക്കുന്ന ഘട്ടമെത്തിയതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വഴങ്ങി. ആറിന് വൈകിട്ട് നാലിന് കോഴിക്കോട് കലക്ടറേറ്റില്‍ വച്ചായിരിക്കും സര്‍വ്വകക്ഷിയോഗം ചേരുക. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്.
ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംബന്ധിക്കും. നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെച്ച ശേഷം മാത്രമെ ചര്‍ച്ചക്ക് പ്രസക്തിയൊളളൂവെന്നാണ് സമരസമിതി നിലപാട്. നേരത്തെ സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കലക്ടര്‍ യു.വി ജോസ്. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കലക്ടര്‍ അറിയിച്ചിരുന്നു.
നേതാക്കള്‍ പോയതോടെ പദ്ധതി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തിന്റെ ബലത്തില്‍ പാവപ്പെട്ടവരുടെ ഭൂമി കയ്യേറിയുള്ള നിര്‍മാണ പ്രവൃത്തി ഇന്നലെയും തുടര്‍ന്നു. വീടുകള്‍ തോറും കയറി ഇറങ്ങി സമരക്കാരെ വേട്ടയാടുന്നതിനാല്‍ പല കുടുംബങ്ങളും സ്ഥലം വിട്ടിരിക്കുകയാണ്. പൊലീസ് ലാത്തിച്ചാര്‍ജിലും മറ്റും പരുക്കേറ്റ് ഒട്ടേറെ പേര്‍ ചികിത്സയിലാണ്. 33 പേര്‍ റിമാന്റിലും നിരവധി പേര്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. എണ്ണൂറോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാറിന്: പി.കെ കുഞ്ഞാലിക്കുട്ടി
ബലം പ്രയോഗിച്ച് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് അംഗീകരിക്കില്ലെന്നും പദ്ധതി നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാവണമെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മനുഷ്യത്വ രഹിതമായ നടപടിയാണ് ഉണ്ടായത്. ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. അടുത്ത യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. എരഞ്ഞിമാവിലെത്തി ഗെയില്‍ ഇരകളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നോട്ടാസ് പോലും നല്‍കാതെ ജെ.സി.ബിയുമായി കടന്നുകയറി പൈപ്പിടുന്നതും ബലപ്രയോഗത്തിന് മുതിരുന്നതും ജനാധിപത്യ സംവിധാനങ്ങള്‍ക്ക് യോജിച്ചതല്ല. ഇരകള്‍ക്കും അവരുടെ ജനപ്രതിനിധികള്‍ക്കും കേള്‍ക്കാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാറിനും ഗെയിലിനും പറയാനുള്ളത് അവര്‍ക്കും പറയാം. ആശങ്ക ദൂരീകരിച്ച് ജനങ്ങളുടെ സഹകരണത്തോടെയാണ് വികസനം നടപ്പാക്കേണ്ടത്. ആരും വികസനത്തിന് എതിരല്ല. പക്ഷെ, അതു നടപ്പാക്കാനും പ്രയോഗത്തില്‍ വരുത്താനും ഒരു രീതിയുണ്ട്. പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാമെന്നാണ് വിചാരമെങ്കില്‍ നടക്കില്ല. അനിഷ്ട സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമരം അടിച്ചമര്‍ത്തുന്ന നടപടി ശരിയല്ല: സി.പി.എമ്മിനെ വെട്ടിലാക്കി സി.പി.ഐ
ഗെയില്‍ പ്രശ്‌നത്തില്‍പൈപ്പ് ലെയിന്‍ പദ്ധതിക്കെതിരെ മുക്കത്ത് സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രതയാത്രയുടെ എറണകുളം ജില്ലാ പര്യടനത്തിനിടെ ഇന്നലെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയല്ല വേണ്ടതെന്നും എത്രയും പെട്ടന്ന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ പിന്തുണ നല്‍കുക എന്നതാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയം.
മുക്കത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ. ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് സമവായമാണ് ആവശ്യം. പ്രായോഗിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. തെളിവില്ലാതെ തീവ്രവാദ ബന്ധം ആരോപിക്കാനാകില്ല.
പൊലീസിന്റെ ഭാഗത്ത് ഒറ്റപ്പെട്ട വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും കാനം പറഞ്ഞു. ജനജാഗ്രതാ യാത്രയുടെ സ്വീകരണത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ഔചിത്യത്തെ കുറിച്ച് തോമസ് ചാണ്ടി തന്നെയാണ് ചിന്തിക്കേണ്ടത്. അദ്ദേഹം കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
kerala
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
മന്ത്രിമാരും സൂപ്രണ്ടും കാരണമാണ് രക്ഷാപ്രവർത്തനം വൈകിയതെന്ന് പരാതിയിൽ പറയുന്നു

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്. മന്ത്രിമാരും സൂപ്രണ്ടും കാരണമാണ് രക്ഷാപ്രവർത്തനം വൈകിയതെന്ന് പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽകിഫിൽ ആണ് പരാതി നൽകിയത്. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ചയും മനുഷ്യാവകാശ ലംഘനവും എന്ന് പരാതിയിൽ പറയുന്നു.
മന്ത്രിയുടെയും ഉദ്യോഗസ്ഥന്റെയും നിലപാട് കാരണമാണ് സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്താൻ കഴിയാതിരുന്നത് എന്ന് പരാതിയിൽ ആരോപിച്ചു. അതേസമയം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ദുരവസ്ഥയിൽ അടിയന്തിര നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അടിസ്ഥാന സൗകര്യവും ഉപകരണങ്ങളും ഉറപ്പുവരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യം. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ ബിന്ദുവിന്റെ കാര്യങ്ങൾ അടക്കം ചൂണ്ടിക്കാണിച്ച് സ്വകാര്യ വ്യക്തിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
kerala
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്‌റഫിനെതിരായ നടപടി ശരിയായില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ”അഭിപ്രായം പറഞ്ഞതിനൊക്കെ നോട്ടീസ് പോലും കൊടുക്കാതെ സസ്പെൻഡ് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഉത്തരേന്ത്യൻ മോഡലായി. ഇത് മോശം പ്രവണതയാണ്. കാരണം, അഭിപ്രായ സ്വാതന്ത്ര്യംപോലും ഇല്ല. ഒരേ പന്തിയിൽ രണ്ട് സമീപനം എന്ന് പറഞ്ഞപോലെയായി. ഇതിന് മുമ്പ് എത്ര അധ്യാപകർ ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടുണ്ടാകും.
അവർക്കൊക്കെയും സസ്പെൻഷൻ എന്ന നടപടി ഇതിന് മുമ്പ് കേരളത്തിൽ പതിവുണ്ടോ. ഇത് പക്ഷപാതപരമായ നടപടിയായിപ്പോയി”- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള പ്രാർത്ഥനകൾ സ്‌കൂളുകളിൽ നിന്നൊഴിവാക്കാനുള്ള തീരുമാനം ഏകപക്ഷീയമായി എടുക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ”അതിലൊക്കെ ചർച്ച ആവശ്യമുണ്ട്. കേരളത്തിൽ ഇടതുപക്ഷ അഭിപ്രായം മാത്രം നടപ്പിലാക്കാൻ ഒക്കില്ല”- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
kerala
‘ആരോഗ്യ മന്ത്രി രാജിവെക്കുക’; മുസ്‌ലിം യൂത്ത് ലീഗ് റോഡ് ഉപരോധം നാളെ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ

കോഴിക്കോട്: കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർത്ത ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. പഞ്ചായത്ത് / മുനിസിപ്പൽ / മേഖലാ കമ്മിറ്റിറ്റികളുടെ നേതൃത്വത്തിൽ നാളെ (ശനിയാഴ്ച) വൈകിട്ട് 4 മണിക്കാണ് റോഡ് ഉപരോധം സംഘടിപ്പിക്കുക.
ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് റോഡ് ഉപരോധ സമരം നടത്തുന്നത്. നേരത്തേ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേക്കും സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ മന്ത്രി വസതിയിലേക്കും മാർച്ച് നടത്തിയിരുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്, ശസ്ത്രക്രിയാ മുടങ്ങൽ തുടങ്ങിയ പരാതികൾക്കിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത്. ഇതിനെല്ലാം ഉത്തരവാദിയായ ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന റോഡ് ഉപരോധ സമരം വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് ഫിറോസ് പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
-
kerala2 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
local2 days ago
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
-
News2 days ago
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
-
kerala3 days ago
മാനന്തവാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിനടിയിലേക്ക് പാഞ്ഞു കയറി; യുവാവിന് ദാരുണാന്ത്യം
-
kerala2 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
Local Sports3 days ago
കേരള ക്രിക്കറ്റ് ലീഗ്; അസ്ഹറിനെയും വിഗ്നേഷ് പുത്തൂരിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്
-
kerala3 days ago
ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് ശൃംഖല തകര്‍ത്ത് കൊച്ചി എന്‍സിബി
-
News3 days ago
ആണവ കരാര്‍ സാധ്യമാക്കും; ശ്രമം ഊര്‍ജിതമാക്കി ഖത്തര്‍