ഗെയില്‍ വിരുദ്ധ സമരത്തില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയ നാട്ടുകാരെ വിട്ടു ക്ിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്‍ മുക്കം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നതിനിടയില്‍ പോസീല് ലാത്തിച്ചാര്‍ജ്ജ് പ്രയോഗം നടത്തി. രാത്രിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുയാണ്. ജനപ്രതിനിധികള്‍ അടക്കം എത്തിയിട്ടും പോലീസ് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകുന്നില്ല. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കടുത്ത നീക്കങ്ങള്‍ നടത്തുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. യാതൊരു പ്രകോപനവുമില്ലാതെ സമരം നടത്തിയിട്ടും 33 പേരെ അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയായിരുന്നുവെന്ന് എം ഐ ഷനവാസ് എം പി പറഞ്ഞു. സാഹചര്യങ്ങള്‍ അതീവ ഗൗരവതരമാണെന്നും സമാനമായ പോലീസ് നായാട്ട് സമീപ കാലത്തൊന്നും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും എം പി പറഞ്ഞു.

ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം നടക്കുന്ന കോഴിക്കോട് മുക്കം അരീക്കോട് റോഡിലെ എരഞ്ഞിമാവില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നുസംഭവം. സമരം ശക്തമായ ഇവിടെ ഇന്ന് ധാരാളം പേര്‍ സമരപ്പന്തലിലെത്തിയിരുന്നു. പ്രവൃത്തി തടഞ്ഞ സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി സമരക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരപന്തലും നിരവധി വാഹനങ്ങളും പൊലീസ് അടിച്ചു തകര്‍ത്തു. സമരക്കാരെ അന്വേഷിച്ച് സമീപത്തെ വീടുകളിലും ആരാധനാലയങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് സ്ഥലം എം പി എം ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്.