business
ഗോ ഫസ്റ്റ് തകര്‍ച്ചയുടെ വക്കില്‍; രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു
പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ഗോ ഫസ്റ്റിലെ പ്രതിസന്ധിക്ക് കാരണം.

ഇന്ത്യയിലെ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഗോ ഫസ്റ്റ് 2ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തി. പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ഗോ ഫസ്റ്റിലെ പ്രതിസന്ധിക്ക് കാരണം. നിലവില്‍ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. യു.എസ് കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നയില്‍ നിന്നും എന്‍ജിന്‍ ലഭിക്കാത്തതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്.
നിരന്തരമായ എന്‍ജിന്‍ തകരാറുകള്‍ ഉണ്ടായതോടെ 25 വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നുവെന്ന് ഗോ ഫസ്റ്റ് വിശദീകരിക്കുന്നു. ഗോ ഫസ്റ്റിന്റെ എയര്‍ബസ് എ320 നിയോ വിമാനങ്ങളുടെ 50 ശതമാനം വരുമിത്. വാദിയ ഗ്രൂപ്പാണ് ഗോ ഫസ്റ്റിന്റെ ഉടമസ്ഥര്‍. നേരത്തെ കമ്പനി നിയമ ട്രിബ്യൂണല്‍ മുമ്പാകെ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ടി വന്ന സാഹചര്യം ദുഃഖകരമാണെന്നും കമ്പനിയുടെ നിലനില്‍പ്പിന് ഇത് അത്യാവശ്യമാണെന്നായിരുന്നു ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഗോനയുടെ മറുപടി. വിമാനം റദ്ദാക്കലിനെ കുറിച്ച് ഇമെയിലുകള്‍ ഗോ ഫസ്റ്റ് അയച്ചിട്ടുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
india3 days ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ അപ്പുറമെന്തോ ഉണ്ട്; കോണ്‍ഗ്രസ്
-
kerala3 days ago
വിഎസിന് വിട; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
-
kerala3 days ago
സ്വകാര്യബസ് സമരം മാറ്റിവെച്ചു, പരീക്ഷകള്‍ മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india3 days ago
അതിര്‍ത്തിയില്‍ അഭ്യാസപ്രകടനം നടത്താന്‍ വ്യോമസേന
-
kerala3 days ago
സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കാരം, പാചക തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കണം
-
News3 days ago
യുദ്ധക്കുറ്റം ആരോപിച്ച് രണ്ട് ഇസ്രാഈലികളെ ബെല്‍ജിയന്‍ പോലീസ് ചോദ്യം ചെയ്തു
-
kerala3 days ago
വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു