ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ വീണ്ടും പ്രകോപനം തീര്‍ത്ത് സംഘപരിവാര്‍ അനുകൂലികള്‍. നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് നന്ദിപറഞ്ഞ് സോഷ്യല്‍മീഡിയയില്‍ സംഘ്പരിവാര്‍ അനുകൂലികളുടെ പോസ്റ്റ് നിറയുകയാണ്. യഥാര്‍ത്ഥ ദേശസ്‌നേഹി ഗോഡ്‌സെയാണെന്ന് പറയുന്ന പ്രതികരണങ്ങളാണ് പ്രചരിക്കുന്നത്.

നിരപരാധികളായ നിരവധി ഹിന്ദുക്കളെ ഗാന്ധി കൊലപ്പെടുത്തിയെന്നും രാജ്യം വിഭജിക്കുന്നതിന് കാരണമായെന്നുമുള്ള നിരവധി ട്വീറ്റുകളാണ് നാഥുറാം ഗോഡ്‌സെ ഹാഷ് ടാഗില്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്. രാഷ്ട്രപിതാവിനെ അവഹേളിക്കുകയും വിദ്വേഷപ്രചരണം നടത്തുകയും ചെയ്ത സംഘ് പരിവാറിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം വിദ്വേഷപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ വിലക്കാനോ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല.