അഹമ്മദാബാദ്: ഗുജറാത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പ്രശാന്ത് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് അറുപതുകാരനായ പ്രശാന്ത് ജോഷി ആര്‍എസ്എസ് വിട്ടത്. ആര്‍എസ്എസുമായി ബന്ധപ്പെട്ട് അമ്പതോളം വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ് പ്രശാന്ത് ജോഷി. പ്രശാന്ത് ജോഷിയുടെ വരവ് സൗരാഷ്ട്രയില്‍ കൂടുതല്‍ നേട്ടം സമ്മാനിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പ്രശാന്ത് ജോഷിയോടൊപ്പം കര്‍ഷക നേതാവും പൊതുപ്രവര്‍ത്തകനുമായ ചിമാന്‍ ഖജേരയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.