ഷിംല: ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുന്‍ സംസ്ഥാന അധ്യക്ഷനും എം.പിയുമായിരുന്ന സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി നേതൃത്വവുമായുള്ള ഇഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ചന്ദേല്‍ പാര്‍ട്ടി വിട്ടത്. ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറും മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലും കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ചന്ദേലുമായി ചര്‍ച്ച നടത്തിയെങ്കില്‍ അദ്ദേഹം വഴങ്ങിയില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രജ്‌നി പാട്ടീല്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ചന്ദേലിന്റെ പാര്‍ട്ടി പ്രവേശം.