Connect with us

News

എങ്ങനെ ഉറങ്ങും ലോകമേ

EDITORIAL

Published

on

ഗസ്സയിലെ സമാനതകളില്ലാത്ത മനുഷ്യക്കുരുതിക്ക് രണ്ടാണ്ട് തികയുമ്പോള്‍ സയണിസ്റ്റ് ഭീകരതയുടെ ക്രൂരതകണ്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ഹമാസ് ബന്ധികളാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണത്തില്‍ മാത്രം മരിച്ചുവീണിരിക്കുന്നത് 67074 ഫലസ്തീനികളാണ്. ഇതിലാകട്ടേ എഴുപത് ശതമാനത്തോളം സ്ത്രീകളും കുട്ടികളും. 1.62 ലക്ഷം പേരാണ് മാരകമായി പരിക്കേറ്റ് മരണത്തോട് മല്ലടിക്കുന്നത്. ഗസ്സയിലെ 92 ശതമാനം വീടുക ളും 72 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു തരിപ്പണമാക്കപ്പെട്ടു. ഗസ്സയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു ജനതയെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുദ്ദേശിച്ചുകൊണ്ടുള്ള വംശഹത്യയാണെന്ന് യു.എന്‍ നശ്ചയിച്ച കമ്മീഷന്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ആ ദേശത്തെ ഒരു വിജന മരുഭൂമിയാക്കുമെന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രണ്ടുവര്‍ഷം മുമ്പത്തെ പ്രസ്താവനക്ക് അടിവരയിടുന്ന രീതിയിലുള്ള നരഹത്യക്കാണ് പ്രദേശം ഇരയായിക്കൊണ്ടിരിക്കുന്നു. യു.എസ് മുന്നോട്ടുവെച്ച സമാധാന ഫോര്‍മുല ഹമാസ് ഭാഗികമായി അംഗീകരിച്ചതോടെ വെടിനിര്‍ത്തല്‍ വാര്‍ത്തകള്‍ക്കായി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും നിര്‍ദ്ദയം മനുഷ്യക്കുരുതി തുടരുന്നതിലൂടെ, നിലവിലെ ആക്രമണത്തിന് കാരണമായിപ്പ റയപ്പെടുന്ന ബന്ധികളുടെ മോചനമൊന്നും തങ്ങളുടെ അജണ്ടയേ അല്ലെന്ന് ഇസ്രാഈല്‍ തെളിയിച്ചിരിക്കുകയാണ്. സയണിസ്റ്റ് ക്രൂരതയുടെയും മനസാക്ഷിയില്ലായ്മയുടെയും എല്ലാതലങ്ങളും ലോകത്തിനുമുന്നില്‍ തുറന്നു കാണിക്കപ്പെടുന്നതായിരുന്നു രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച ആക്രമണകാലത്തെ ഇസ്രാഈലിന്റെ നടപടികള്‍. വംശഹത്യയുടെ ചോരപ്പുഴ ഒഴുകുന്ന ഫലസ്തീന്‍ മണ്ണിലെ മനുഷ്യത്വം മരവിക്കുന്ന കാഴ്കളിലേക്ക് അന്താരാഷ്ട്ര സമുഹത്തിന്റെ ശ്രദ്ധ ക്ഷണിച്ച് ഗസ്സയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ‘ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ല’ ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പെ തടഞ്ഞ ഇസ്രാഈല്‍ സൈന്യത്തിന്റെ നടപടിയായിരുന്നു അതിലൊന്ന്. ഫ്‌ലോട്ടില്ലയുടെ ഭാഗമായിരുന്ന നാല്‍പതിലേറെ ബോട്ടുകള്‍ ഇസ്രാഈല്‍ സേന പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്ന പ്രമുഖ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ് ഉള്‍പ്പെടെ നൂറു കണക്കിന് ആക്ടിവിസ്റ്റുകളെ ഇസ്രാഈലി കമാന്‍ഡോകള്‍ അറസ്റ്റ് ചെയ്തു തടവിലാക്കുകയായിരുന്നു. പ്രതീകാത്മകമായിട്ടാണ് സഹായങ്ങള്‍ കൊണ്ടുപോയതെങ്കിലും ഇസ്രാഈലിനെതിരെ ലോകമെങ്ങും വളര്‍ന്നുവരുന്ന വലിയൊരു ബഹുജന പ്രസ്ഥാനത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ഇത്. എന്നാല്‍ കണ്ണില്ലാത്ത ക്രൂരതക്കെതിരെ ലോകമനസാക്ഷിയുണരുന്നതിന് ഈ കാലയളവ് സാക്ഷ്യംവഹിച്ചത് പ്രതീക്ഷാ നിര്‍ഭരമാണ്. ഗസ്സ വംശഹത്യയുടെ രണ്ടാം വര്‍ഷികത്തോടനുബന്ധിച്ച് യുറോപ്യന്‍ നഗരങ്ങളില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളില്‍ ലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്. തുര്‍ക്കി, സ്‌പെയ്‌നിന്‍, നെതര്‍ലാന്‍ഡ്സ്, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിഷേധ റാലികള്‍ അരങ്ങേറുകയുണ്ടായി. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ ഏകദേശം 2,50,000 പേര്‍ പങ്കെടുത്ത റാലിയില്‍, ‘ഞങ്ങള്‍ എല്ലാവരും പലസ്തീനികളാണ്’, ‘ഫ്രീ പലസ്തീന്‍’, ‘വംശഹത്യ അവസാനിപ്പിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേട്ടു. സ്‌പെയ്നിലെ ബാഴ്‌സലോണയില്‍ 70,000 പേരും തലസ്ഥാനമായ മാഡ്രിഡില്‍ 90000 പരും പങ്കടുത്ത റാലികളാണ് അണിനിരന്നത്. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ രണ്ടര ലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ ചുവന്ന വസ്ത്രം ധരിച്ച് പ്ര തീകാത്മകമായി കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേങ്ങള്‍ പിടിക്കുന്ന രൂപത്തിലാണ് പലരും പങ്കെടുത്തത്.
സമാധാനം പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോട് ഇസ്രാഈലും ഹമാസും അനുഭാവപൂര്‍വം പ്രതികരിച്ചത് പ്രതീക്ഷാ നിര്‍ഭരമാണ്.

ട്രംപിന്റെ 20 ഇന പദ്ധതിയോട് സ്വീകരിച്ച സമീപനത്തില്‍തന്നെയുണ്ട് നിലവിലെ സാഹചര്യങ്ങളോടുള്ള ഇരുവിഭാഗത്തിന്റെയും സമീപനം. തീര്‍ത്തും
തങ്ങള്‍ക്കെതിരാണെന്നും ചതിക്കുഴികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നുറപ്പുണ്ടായിട്ടും ഫലസ്തീന്‍ ജനതയുടെ ദുരിതത്തിന് അറുതിമാത്രം ആഗ്രഹിച്ചുകൊണ്ടാണ് ഹമാസ് അമേരിക്കന്‍ നീക്കത്തോട് അനുഗുണമായി പ്രതികരിച്ചതെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും അനുകൂലമായിട്ടും ആത്യന്തിക ലക്ഷ്യമായ വംശഹത്യക്ക് തിരിച്ചടിയാകുമെന്ന ഒറ്റക്കാരണത്താല്‍ ഇസ്രാഈല്‍ പിന്തിരിപ്പന്‍ നിലപാടുകളാണ് സ്വീകരിക്കുന്നത്. സുസ്ഥിരസമാധാനത്തിന് ഇസ്രാഈല്‍ തയാറാണെന്നും സമാധാനകരാര്‍ അംഗീകരിക്കുന്നുവെന്നുമുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് ഇസ്രാഈല്‍ ആക്രമണങ്ങള്‍ അഴിച്ചുവി
ട്ടിരിക്കുന്നത്. സന്തത സഹചാരികളായ അമേരിക്കക്കുപോലും ഈര്‍ശ്യതയുണ്ടാക്കിയ പ്രസ്തുത നടപടിയിലൂടെ ശാശ്വത സമാധാനം തങ്ങളുടെ അജണ്ടയിലേ ഇല്ലെന്നതാണ് ഇസ്രാഈല്‍ തെളിയിക്കുന്നത്. പശ്ചിമേഷ്യയില്‍ വേണ്ടത് ശാശ്വത സമാധാനമാണ്. പിറന്ന മണ്ണില്‍ ജീവിക്കാന്‍ ഒരു ജനതക്ക് അവകാശം നിഷേധിക്കപ്പെടുകയെന്നത് പ്രാകൃതവും ആധുനികലോകത്തിന്റെ തലകുനിപ്പിക്കുന്നതുമാണ്. ഫലസ്തീന്‍ ഒരു ജനതയുടെ പ്രശ്നമല്ലെന്നും അത് ഈ ഭൂമുഖത്തിന്റെയാകെ വിഷയമാണെന്നും തിരിച്ചറിഞ്ഞ് അന്താരാഷ്ട്രതലത്തിലുള്ള പരിഹാരമാണ് വേണ്ടത്. അത് ഏതെങ്കിലും രാഷ്ട്രട്രത്തിന്റെയോ വ്യക്തികളുടെയോ മുന്‍കൈയ്യിലല്ല രൂപപ്പെടേണ്ടത്. മറിച്ച് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. ഘടനാപരമായി ഏറെ ദുര്‍ബലമായ ഈ
സംഘടനക്ക് നിലിവില്‍ അത്തരം നീക്കങ്ങള്‍ക്കുള്ള ത്രാണിയില്ല. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്ര സംഘടനയെ ശക്തിപ്പെടുത്താനും അതുവഴി സമാധാനധ്വംസനങ്ങള്‍ക്കെതിരെ നടപടിയെടുപ്പിക്കാനുമുള്ള സംവിധാനമാണ് ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒരു എക്കോയും ആന്‍ജിയോഗ്രാമും ചെയ്യാന്‍ അഞ്ചു ദിവസം വേണോ; മരിച്ച വേണുവിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്

പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.

Published

on

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മണിക്കൂറുകള്‍ക്കകം മരണപ്പെട്ട കൊല്ലം പന്മന മനയില്‍ വേണുവിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്. ബന്ധുക്കള്‍ക്ക് അയച്ച സന്ദേശമാണ് പുറത്തുവന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടരുതെന്ന് വേണു പറയുന്നു. ‘ഇവനെയൊക്കെ കോടതിയുടെ മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം. പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.

ആന്‍ജിയോഗ്രാം ചെയ്യാനാണ് കൊല്ലത്തേക്ക് പോയത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തു. തിരുവനന്തപുരത്ത് വന്നിട്ട് അഞ്ചുദിവസമായി. ഒരു എക്കോയും ആന്‍ജിയോഗ്രാമും ചെയ്യാന്‍ അഞ്ചു ദിവസം വേണോ. എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇവരെക്കൊണ്ടാകുമോ ? എന്തൊരു മര്യാദ ഇല്ലാത്ത ഇടപെടല്‍ ആണ് ഇവര്‍ നടത്തുന്നത് സാധാരണക്കാരന് ആശ്രയമാകേണ്ട ആശുപത്രിയല്ലേ ഇത് കയറിവരുന്ന പാവപ്പെട്ട ജനങ്ങളോട് ഈ മാതിരിയുള്ള വകതിരിവില്ലായ്മ കാണിക്കുമ്പോള്‍ എങ്ങനെയാ വിഷമം ഉണ്ടാകാതിരിക്കുക

കെല്ലം ജില്ല ആശുപത്രിയിലെ ഡോക്ടറുടെ സ്‌പെഷല്‍ റിക്വസ്റ്റ് പ്രകാരം വന്നതാണ് ഞാന്‍. എത്രയും പെട്ടെന്ന് ആന്‍ജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റാനാണ് വന്നത്. അഞ്ചു ദിവസമായിട്ടും ഇവനൊക്കെ കുഞ്ഞു കളിക്കുകയാ. 10 മിനിറ്റ് പോലും പാഴാക്കാനില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വകാര്യ ആംബുലന്‍സ് വിളിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തുന്നത്. എന്നാല്‍, അന്ന് തന്നെ രാത്രി 1.45 ഓടെയാണ് എനിക്ക് മെഡിസിന്‍ സ്റ്റാര്‍ട്ട് ചെയ്തത്. ബുധനാഴ്ച വൈകീട്ട് എക്കോയും വ്യാഴാഴ്ച വെളുപ്പിന് 12.30ഓടെ ആന്‍ജിയോഗ്രാമും ചെയ്യും എന്ന ഉറപ്പില്‍ എല്ലാ ബ്ലഡ് ടെസ്റ്റുകളും ഇ.സി.ജിയും നടത്തി. എന്നാല്‍, ആന്‍ജിയോഗ്രാം ചെയ്യുന്നവരുടെ ലിസ്റ്റ് ഹാളില്‍ വന്ന് വായിച്ചപ്പോള്‍ എന്റെ പേര് മാത്രം അതിനകത്തില്ല. എന്റെ ആന്‍ജിയോഗ്രാം മാറ്റിവെച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. ഇനി എന്തെങ്കിലും ‘സംതിങ് പ്രശ്‌നമാണോ എന്ന് അറിയത്തില്ല. എന്തുതന്നെയായാലും ഞാന്‍ അത് കൊടുക്കാന്‍ തയാറായിരുന്നു. പക്ഷേ അതൊന്നും ആവശ്യപ്പെട്ടുകൊണ്ട് ആരും ഞങ്ങളെ സമീപിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ആശുപത്രി അധികൃതരും ഡോക്ടര്‍മാരും ആണെന്നും പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

Continue Reading

kerala

‘ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നു’; മഹാറാലി പ്രഖ്യാപിച്ച് സമരസമിതി

രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി.

Published

on

ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി താമരശ്ശേരിയില്‍ ഫ്രഷ് കട്ട് വിരുദ്ധ മഹാറാലി പ്രഖ്യാപിച്ച് സമരസമിതി. രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി. പ്ലാന്റ് തുറന്നാല്‍ സുരക്ഷ കൊടുക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു. നവംബര്‍ 12 ബുധനാഴ്ച്ചയാണ് സമിതി ഫ്രഷ് കട്ട് വിരുദ്ധ റാലി പ്രഖ്യാപിച്ചിരിക്കുന്നത്.

 

Continue Reading

kerala

വിവാദമായതോടെ പിന്‍വലിച്ച വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വീഡിയോ റീപോസ്റ്റ് ചെയ്ത് റെയില്‍വേ

വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു

Published

on

എറണാകുളം -ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘടനത്തില്‍ വിവാദമായ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റീപോസ്റ്റ് ചെയ്ത് റെയില്‍വേ. വീഡിയോ വിവാദമായതോടെ ദക്ഷിണ റെയില്‍വേ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിരുന്നു. ഇതാണ് ഇംഗ്ലീഷ് തര്‍ജമയോടു കൂടി വീണ്ടും പോസ്റ്റ് ചെയ്തത്.

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം വിദ്യാര്‍ഥികളെക്കൊണ്ട് പാടിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു.

വിവാദമായതോടെ ഗണഗീതം പങ്കുവച്ച എഫ്ബി പോസ്റ്റ് ദക്ഷിണ റെയില്‍വേ ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് രാത്രിയോടെ എക്‌സില്‍ റീപോസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ബംഗളൂരു വന്ദേഭാരതിന്റെ ആദ്യയാത്രയിലാണ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്.

ഈ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആര്‍എസ്എസിനെയാണ് ഇന്ന് കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.

Continue Reading

Trending