കൊല്‍ക്കത്ത: ഐലീഗ് ഫുട്‌ബോളില്‍ കേരള ക്ലബ് ഗോകുലം കേരള എഫ്.സിയ്ക്ക് ഉജ്ജ്വലജയം. മണിപ്പൂര്‍ ക്ലബ് നെരോക്ക എഫ്.സിയെ 4-1ന് കീഴടക്കിയാണ് ഗോകുലം വിജയവഴിയില്‍ തിരിച്ചെത്തിയത്.

31ാം മിനിറ്റില്‍ ഫിലിപ്പ് അഡ്‌ജെ, 39മിനിറ്റില്‍ ജസ്റ്റിന്‍ ജോര്‍ജ്ജ്, 86ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഷരീഫ് മുഹമ്മദ് എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യംകണ്ടത്. 23ാം മിനിറ്റില്‍ ജിതേശ്വര്‍ സിംഗിന്റെ സെല്‍ഫ് ഗോളും കേരളത്തിന് സഹായകരമായി. 88ാം മിനിറ്റില്‍ സോങ്പു സിംഗാണ് നെരോക്കയുടെ ആശ്വാസഗോള്‍ നേടിയത്.