കൊല്‍ക്കത്ത: ഐലീഗിലെ നാലാം മത്സരത്തില്‍ ഗോകുലം കേരള എഫ് സി മണിപ്പൂര്‍ ടീമായ നെറോക്കയെ നേരിടും. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. വണ്‍ സ്‌പോര്‍ട്‌സ് ചാനലില്‍ തത്സമയമുണ്ടാകും.

മൂന്ന് കളികളില്‍ നിന്നും മൂന്നു പോയിന്റ് മാത്രമുള്ള കേരളക്ലബ് ലീഗ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ഐസ്വാള്‍ എഫ്.സിയോട് ഏകപക്ഷീയമായ രണ്ട് ഗോളിന് ഗോകുലം തോറ്റിരുന്നു. അതേസമയം രണ്ടു കളികളില്‍ നിന്നും 4 പോയിന്റ് നേടിയ നെറോക്ക അഞ്ചാംസ്ഥാനത്താണ്.

പ്രതിരോധനിരയിലെ പാളിച്ചകള്‍ പരിഹരിച്ച് ഇന്നത്തെ മത്സരത്തില്‍ ഗോകുലം ശക്തമായി തിരിച്ചുവരുമെന്ന് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അനീസ് പറഞ്ഞു. ഘാനതാരങ്ങളായ ഡെന്നിസ് അന്ടവി, ഫിലിപ്പ് അഡ്ജ എന്നിവരിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഗോകുലത്തിനു വേണ്ടി കളിച്ച നഥാനിയാല്‍ ഗാര്‍ഷ്യ ഇത്തവണ നെറോക്കയ്‌ക്കൊപ്പമാണ്.