ബ്രിസ്‌ബെയിന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രെലിയ 294 റണ്‍സിന് പുറത്ത്. ഇന്ത്യക്ക് വേണ്ടി സീമര്‍ മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഷാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റുമായി സിറാജിന് മികച്ച പിന്തുണ നല്‍കി. വാഷിംഗ്ടണ്‍ സുന്ദര്‍ ഒരുവിക്കറ്റ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ 328റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യഭേദപ്പെട്ടതുടക്കം ലഭിച്ചു.

അര്‍ദ്ധ സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 55റണ്‍സെടുത്ത സ്മിത്തിനെ സിറാജ് പുറത്താക്കി. ഡേവിഡ് വാര്‍ണര്‍ 48, മാര്‍ക്കസ് ഹാരിസ് 38, കാമറൂണ്‍ ഗ്രീന്‍, 37, ക്യാപ്റ്റന്‍ ടിം പെയിന്‍ 27 റണ്‍സെടുത്ത് പുറത്തായി. പാറ്റ് കമ്മിന്‍സ് 28റണ്‍സുമായി പുറത്താകാതെ നിന്നു.