ബ്രിസ്‌ബെയിന്‍: ട്വന്റി20 മത്സരത്തിന്റെ വീറും വാശിയും നിറഞ്ഞ ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അഭിമാനവിജയം. ബ്രിസ്‌ബെയിന്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം അവസാനദിനം അവസാനസെഷന്‍ വരെ നീണ്ട പോരാട്ടത്തില്‍ മൂന്ന് വിക്കറ്റ് ബാക്കിനില്‍ക്കെ മറികടന്നാണ് ഇന്ത്യ ഓസീസ് മണ്ണില്‍ ചരിത്രവിജയം സ്വന്തമാക്കിയത്.

അവസാനദിനമായ ഇന്ന് കരുതലോടെ തുടങ്ങിയ ഇന്ത്യ അവസാന ഓവറുകളില്‍ കുട്ടിക്രിക്കറ്റിനെ വെല്ലുന്ന ആവേശത്തില്‍ ബാറ്റ് വീശിയാണ് വിജയം കൈവരിച്ചത്.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 91 റണ്‍സുമായി ടോപ് സ്‌കോററായി. ചേതേശ്വര്‍ പൂജാര 56റണ്‍സും റിഷബ് പന്ത് 89 റണ്‍സുമെടുത്ത് മികച്ച പിന്തുണ നല്‍കി. മത്സരം അവസാനിക്കാന്‍ മൂന്ന് ഓവര്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ വിജയം പിടിച്ചത്.