ത്രിദിന സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തിട്ടുണ്ട്. ചേതേശ്വര്‍ പൂജാര സെഞ്ചുറി നേടി. അഞ്ചാമനായി ഇറങ്ങിയ രോഹിത് ശര്‍മ്മ 68 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലും മികവ് തെളിയിച്ചു.

സെഞ്ചുറി നേടിയതിന് പിന്നാലെ പൂജാര റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്തു. ടെസ്റ്റ് മത്സരത്തിന് ഉപയോഗിക്കുന്ന പുതിയ ജേഴ്‌സിയുമായാണ് ഇന്ത്യ കളിച്ചത്.