Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലുണ്ടായ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും കാരണം സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

 

Continue Reading

india

ഡല്‍ഹിയില്‍ വന്‍ ആയുധക്കടത്ത് സംഘം പിടിയില്‍

ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Published

on

ന്യൂഡല്‍ഹി: വിദേശ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്താനിലെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ബന്ധം സംഘത്തിനുണ്ടെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.

സംഘത്തിലെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ കൊടുംകുറ്റവാളി മന്‍ദീപ്, സംഘാംഗങ്ങളായ ഉത്തര്‍പ്രദേശ് സ്വദേശി രോഹന്‍, മോനു എന്നിവരാണ് പിടിയിലായത്. 10 വിദേശ തോക്കുകളും 92 വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലക്കേസുകളില്‍ പ്രതിയായ സോനു ഖത്രിയുടെ കൂട്ടാളിയാണ് മന്‍ദീപ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ അതിര്‍ത്തിക്ക് സമീപമുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഇറക്കിവെക്കുകയും തുടര്‍ന്ന് സംഘം അത് ശേഖരിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിടിയിലാകാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് ആയുധങ്ങള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഘത്തിന്റെ മുഖ്യപ്രതിയായി ജസ്പ്രീത് അഥവാ ‘ജസ്സ’യെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഇയാള്‍ പാകിസ്താനുമായി നേരിട്ട് ബന്ധപ്പെടുകയും അവിടെനിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണു സംശയം. പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Continue Reading

india

എസ്.ഐ.ആര്‍ ജോലിസമ്മര്‍ദം; ബംഗാളില്‍ ബിഎല്‍ഒ മരണം തുടരുന്നു

ശനിയാഴ്ച രാവിലെ വീട്ടിലെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചപ്രയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) റിങ്കു തരഫ്ദാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ വീട്ടിലെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എസ്.ഐ.ആര്‍ ജോലിഭാരവും അതിനാല്‍ ഉണ്ടായ അമിത സമ്മര്‍ദവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

റിങ്കുവിന്റെ മുറിയില്‍നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മന്ത്രി ഉജ്ജല്‍ ബിശ്വാസ് മരിച്ച ബിഎല്‍ഒയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബംഗാളില്‍ നടന്നു വരുന്ന എസ്.ഐ.ആര്‍ പ്രക്രിയ അടിയന്തരമായി നിര്‍ത്തിവെയ്കണമെന്ന് മുഖ്യമന്ത്രിയായ മമത ബാനര്‍ജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ആവശ്യപ്പെട്ടിരുന്നു. ആസൂത്രിതമല്ലാത്ത രീതിയിലുള്ള ജോലിയും അമിത സമ്മര്‍ദവും ജീവനുപാധി സൃഷ്ടിക്കുന്നുവെന്നും പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും തകരാറിലാകുന്നുവെന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ, ജല്‍പായ്ഗുരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ ഒരു ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം, എസ്.ഐ.ആര്‍ സംബന്ധമായ അമിത ജോലിസമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. സംസ്ഥാനത്ത് എസ്.ഐ.ആര്‍ പ്രക്രിയയ്ക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയര്‍ന്നിരിക്കെയാണ് നാദിയയിലെ പുതിയ മരണം.

 

Continue Reading

Trending