Connect with us

News

ഖത്തര്‍ ലോകകപ്പ് പതിപ്പിലെ ലാഭവിഹിതം ക്ലബുകള്‍ക്ക് പങ്ക് വെച്ച് ഫിഫ

51 അംഗ രാജ്യങ്ങളിലെ 440 ക്ലബുകളിലെ 837 താരങ്ങള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരിക്കുന്നത്.

Published

on

ദോഹ:ലോകകപ്പ് ചരിത്രത്തിലെ വന്‍ വിജയമായ ഖത്തര്‍ പതിപ്പിലെ ലാഭവിഹിതം ക്ലബുകള്‍ക്ക് പങ്ക് വെച്ച് ഫിഫ. 51 അംഗ രാജ്യങ്ങളിലെ 440 ക്ലബുകളിലെ 837 താരങ്ങള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരിക്കുന്നത്. ലോകകപ്പ് സമയത്ത് ദേശീയ നിരയിലേക്ക് താരങ്ങളെ വിട്ടുനല്‍കിയ ക്ലബുകള്‍ക്കാണ് ഫിഫയുടെ ലാഭപങ്കാളിത്ത വിതരണം. ഫിഫ ക്ലബ് ബെനഫിറ്റ് പ്രോഗ്രാം (സി.ബി.പി) പദ്ധതിയനുസരിച്ചാണ് ഇത്.

യൂറോപ്യന്‍ ക്ലബുകളുടെ കൂട്ടായ്മയായ യൂറോപ്യന്‍ ക്ലബ് അസോസിയേഷനും ഫിഫയും തമ്മില്‍ നേരത്തെ തന്നെ താരങ്ങളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ പരസ്പര ധാരണയുണ്ട്. മൊത്തം 209 ദശലക്ഷം ഡോളറാണ് ഫിഫ ക്ലബുകള്‍ക്ക് നല്‍കുക. ഇത് പ്രകാരം ഒരു താരത്തിന് 10,950 യു.എസ് ഡോളര്‍ ലഭിക്കും. ക്ലബ് ഫുട്‌ബോളിനെ ബാധിക്കാത്ത തരത്തില്‍ ഫിഫ വിജയകരമായി നടപ്പിലാക്കുന്ന പദ്ധതി ശക്തമാവുന്നതിന്റെ വലിയ തെളിവാണ് ലാഭവിഹിത കൈമാറ്റമെന്ന് ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്‍ഡിനോ വ്യക്തമാക്കി. വന്‍കിട ക്ലബുകള്‍ മാത്രമല്ല ചെറിയ ക്ലബുകള്‍ക്ക് പോലും ലാഭവിഹിതം ലഭിക്കും.

india

‘കർഷകരെ അവഗണിച്ചു, പണപ്പെരുപ്പം കുറക്കാൻ പദ്ധതികളില്ല’; ബജറ്റിനെതിരെ സചിൻ പൈലറ്റ്

ബജറ്റിൽ പല സംസ്ഥാനങ്ങളുടെയും പദ്ധതികൾ പരാമർശിച്ചെങ്കിലും രാജസ്ഥാന്‍റെ ഇ.ആർ.സി.പി, യമുന ലിങ്ക് പദ്ധതികൾക്കായുള്ള ഒരു പ്രഖ്യാപനവും നടത്താത്തത് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് സചിൻ പൈലറ്റ് പറഞ്ഞു.

Published

on

കേന്ദ്ര ബജറ്റ് രാജ്യത്തെ കർഷകരെ അവഗണിച്ചെന്ന് രാജസ്ഥാൻ മുൻ ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സചിൻ പൈലറ്റ്. ബജറ്റിൽ പല സംസ്ഥാനങ്ങളുടെയും പദ്ധതികൾ പരാമർശിച്ചെങ്കിലും രാജസ്ഥാന്‍റെ ഇ.ആർ.സി.പി, യമുന ലിങ്ക് പദ്ധതികൾക്കായുള്ള ഒരു പ്രഖ്യാപനവും നടത്താത്തത് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് സചിൻ പൈലറ്റ് പറഞ്ഞു.

ബജറ്റിനെ തൊഴിലധിഷ്ഠിതമായി ചിത്രീകരിക്കാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും ഇത് തൊഴിലില്ലായ്മ അതിന്‍റെ പാരമ്യത്തിലെത്തിയെന്ന് ബി.ജെ.പി സർക്കാർ അംഗീകരിച്ചെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം മൂലം ഇടത്തരക്കാരിലും അതിന് താഴെ ഉള്ളവരിലും ഉപഭോഗം വർധിക്കാത്തതിനാൽ ബജറ്റിൽ കാണിച്ചിരിക്കുന്ന നടപടികൾ തൊഴിലില്ലായ്മ കുറക്കില്ലെന്നും സചിൻ പൈലറ്റ് പറഞ്ഞു.

കേന്ദ്രസർക്കാറിനു കീഴിലുള്ള 10 ലക്ഷത്തോളം ഒഴിവുകൾ നികത്താത്ത വിഷയത്തിൽ ധനമന്ത്രി മൗനം പാലിച്ചെന്നും ഇത് തൊഴിലില്ലാത്തവരെ സ്വകാര്യ മേഖലയിലേക്ക് തള്ളിവിടുക മാത്രമാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ല എന്നത് മനസ്സിലാക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ഇന്‍റേൺഷിപ്പ് പദ്ധതിയും അപ്രന്‍റിസ്‌ഷിപ്പ് പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയതിലൂടെ കോൺഗ്രസിന്‍റെ നയങ്ങൾ എന്നും രാജ്യതാൽപ്പര്യത്തിന് നിരക്കുന്നതാണെന്ന് ബി.ജെ.പി സർക്കാർ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പണപ്പെരുപ്പം കുറക്കുന്നതോ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോ ആയ പദ്ധതികൾ ഇല്ല. രാജസ്ഥാന് പ്രത്യേക പദ്ധതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

FOREIGN

ബുറൈദ കെഎംസിസി റഷീദ് കുടുംബ സഹായ ഫണ്ട് കൈമാറി

Published

on

ബുറൈദ: ഖുബൈബ് കേരളാ മർക്കറ്റിലെ ഗ്രോസറിയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടെയും ചികിത്സ സഹായത്തിനായി ബുറൈദ കെഎംസിസി മെംബെർമാരിൽ നിന്നും സ്വരൂപിച്ച തുക കെഎംസിസി ബുറൈദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ബഷീർ വെള്ളില ബുറൈദ റഷീദ്‌ കുടുംബ സഹായകമ്മിറ്റി ചെയർമാൻ ശരീഫ് തലയാടിന് കൈമാറി.

ബുറൈദയിലെ മുൻ പ്രവാസി കൂടിയായ റഷീദിന്റെ കുടുംബത്തിനെ സഹായിക്കുന്നതിനുവേണ്ടി സുഹൃത്തികളും ബുറൈദയിലെ മുഖ്യധാരാ സംഘടനകളും ചേർന്ന് ബുറൈദ റഷീദ് കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു കൊണ്ട് കഴിഞ്ഞ രണ്ടുമാസത്തോളമായി ബുറൈദയിൽ പ്രവർത്തനം ആരംഭിക്കുകയും സുമനസ്സുകളും സഹായം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

റഫീഖ് ചെങ്ങളായി, ഫൈസൽ ആലത്തൂർ,കുട്ടി എടക്കര, ശരീഫ് മാങ്കടവ്, ലത്തീഫ് പള്ളിയാലിൽ, ഇക്ബാൽ പാറക്കാടൻ,അസീസ് മിനി ഹോട്ടൽ,നിഷാദ് പാലക്കാട്,സലീംമങ്കയം,ഫൈസൽ മല്ലാട്ടി,ഹുസൈൻ പട്ടാമ്പി, ഇസ്മായിൽ ചെറുകുളമ്പു, സലാം പുളിക്കൽ എന്നിവർ പങ്കെടുത്തു

Continue Reading

india

ന്യൂനപക്ഷ ബി.ജെ.പിയെ ഭൂരിപക്ഷ ബി.ജെ.പി ആക്കിയവര്‍ക്ക് വേണ്ടിയുള്ള ബജറ്റ്; വിമര്‍ശനവുമായി എം.കെ സ്റ്റാലിന്‍

സ്റ്റാലിന് പുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള 3 കോണ്‍ഗ്രസ് നേതാക്കളും ബജറ്റിലെ അവഗണനക്ക് പിന്നാലെ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.

Published

on

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍. ബജറ്റില്‍ സാധാരണക്കാരനെ സംബന്ധിക്കുന്ന ഒരു വിഷയം പോലും ചര്‍ച്ചയായില്ലെന്ന് പറഞ്ഞ സ്റ്റാലിന്‍ ഡി.എം.കെ എം.പിമാര്‍ ബുധനാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ പത്ര സമ്മേളനത്തിലായിരുന്നു സ്റ്റാലിന്‍ വിഷയത്തിലെ പ്രതിഷേധം വ്യക്തമാക്കിയത്.

സ്റ്റാലിന് പുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള 3 കോണ്‍ഗ്രസ് നേതാക്കളും ബജറ്റിലെ അവഗണനക്ക് പിന്നാലെ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവുമാണ് യോഗം ബഹിഷ്‌കരിക്കുന്ന മറ്റ് മുഖ്യമന്ത്രിമാര്‍. തമിഴ്നാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ വഞ്ചനയാണ് ബജറ്റെന്നും ന്യൂനപക്ഷ ബി.ജെ.പിയെ ഭൂരിപക്ഷ ബി.ജെ.പിയാക്കി മാറ്റിയ പ്രാദേശിക പാര്‍ട്ടികളെ സന്തോഷിപ്പിക്കാനുള്ള ബജറ്റായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കഴിഞ്ഞ ബജറ്റ് തിരുക്കൂറള്‍ ചൊല്ലി ആരംഭിച്ച നിര്‍മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റില്‍ തമിഴ് എന്നോ തമിഴ്നാട് എന്നോ ഒറ്റ തവണ പോലും പറഞ്ഞില്ലെന്നും സ്റ്റാലിന്‍ വിമര്‍ശനമുയര്‍ത്തി. നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നായിരുന്നു യോഗത്തില്‍ പങ്കെടുക്കില്ല എന്ന് വ്യക്തമാക്കി സിദ്ധരാമയ്യ പറഞ്ഞത്. കന്നഡിഗരുടെ ആശങ്കകള്‍ ബജറ്റില്‍ ചര്‍ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ കര്‍ണാടകയിലെ ജനങ്ങളുടെ ആശങ്കകളെല്ലാം തന്നെ പൂര്‍ണമായും അവഗണിച്ചു. അവര്‍ കന്നഡിഗരെ കേട്ടു എന്ന് എനിക്ക് തോന്നുന്നില്ല, ഇക്കാരണം കൊണ്ടുതന്നെ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രിക്കസേരയിലേക്ക് കണ്ണുനട്ട് ഇരിക്കുന്നത് കൊണ്ട് നരേന്ദ്ര മോദിക്ക് ബീഹാറിനെയും ആന്ധ്രാ പ്രദേശിനെയും ഒഴികെ മറ്റൊരു സംസ്ഥാനങ്ങളെയും കാണാനായില്ല. അദ്ദേഹത്തിന്റെ അജണ്ട ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാണിക്കപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള യുദ്ധത്തില്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് സംസ്ഥാനങ്ങളെ പൂര്‍ണമായും അവഗണിച്ച് ആന്ധ്രാ പ്രദേശിനും ബീഹാറിനും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയതായി വിമര്‍ശനമുയര്‍ന്നിരുന്നു. നിതീഷ് കുമാറിനെയും ചന്ദ്ര ബാബു നായിഡുവിനെയും തൃപ്തിപ്പെടുത്തി പ്രധാനമന്ത്രി കസേര നിലനിര്‍ത്താനുള്ള മോദിയുടെ ശ്രമമാണ് ബജറ്റില്‍ കണ്ടതെന്നും വിമര്‍ശനമുയര്‍ന്നു.

ബീഹാര്‍, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ക്ക് പ്രത്യേക പദവി നല്‍കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളായിരുന്നു സര്‍ക്കാര്‍ രൂപീകരണ വേളയില്‍ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഉയര്‍ത്തിയത്. എന്നാല്‍ പ്രത്യേക പദവികളില്ലെങ്കിലും വമ്പന്‍ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബീഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ ധനമന്ത്രി പ്രഖ്യാപിച്ചത്. 11,500 കോടി രൂപയുടെ പ്രളയസഹായവും വിമാനത്താവളം, മെഡിക്കല്‍ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

അടിസ്ഥാന സൗകര്യത്തിന് മാത്രം ബീഹാറില്‍ 26,000 കോടി രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്. ബീഹാറില്‍ വിമാനത്താവളവും മെഡിക്കല്‍ കോളജും പ്രഖ്യാപിച്ചു. അമൃത്സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴിയുടെ ഭാഗമായി ബീഹാറിലെ ഗയയില്‍ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. പാട്‌ന-പൂര്‍ണ എക്‌സ്പ്രസ് വേ, ബുക്‌സര്‍ ഭഗല്‍പൂര്‍ ഹൈവേ, ബോധ്ഗയ-രാജ്ഗിര്‍-വിശാലി-ധര്‍ബന്‍ഗ എന്നീ റോഡ് കണക്ടിവിറ്റി പ്രൊജക്റ്റുകള്‍ക്ക് പുറമെ ബുക്‌സാറില്‍ ഗംഗാ നദിക്ക് മുകളിലായി രണ്ട് വരി പാലത്തിന്റെ നിര്‍മാണത്തിനുള്ള പദ്ധതിയും ബജറ്റില്‍ ബീഹാറിനായി നീക്കിവെച്ചിട്ടുണ്ട്.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയും വരും നാളുകളില്‍ പ്രത്യേക ധനസഹായവുമാണ് ആന്ധ്രക്ക് ലഭിച്ചിരിക്കുന്നത്. ആന്ധ്ര തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15,000 കോടി രൂപയും അനുവദിച്ചു. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിങ് ഏജന്‍സികളില്‍ നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്‍കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ പ്രഖ്യാപിച്ചു.

 

Continue Reading

Trending