Connect with us

Football

സ്റ്റേഡിയത്തിലെ കൈയാങ്കളി; അർജന്റീനയ്ക്കും ബ്രസീലിനും പിഴ

ബ്രസീൽ, അർജന്റീന ഫുട്‌ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്.

Published

on

കഴിഞ്ഞ വർഷം ഫുട്‌ബോൾ സ്റ്റേഡിയത്തിലുണ്ടായ വലിയ അനിഷ്ട സംഭവമായിരുന്നു ബ്രസീലിലെ മാറക്കാന ഗ്യാലറിയിൽ നടന്നത്. ബ്രസീൽ-അർജന്റീനൻ ആരാധകർ ചേരിതിരിഞ്ഞ് ആക്രമിച്ചതും അതിനുനേരെയുണ്ടായ പൊലീസ് നടപടിയും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോഴിതാ ആക്രമത്തിനെതിരെ നടപടിയുമായി അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ രംഗത്തെത്തിയിരിക്കുന്നു.

ബ്രസീൽ, അർജന്റീന ഫുട്‌ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്. 59,000 ഡോളറാണ് ബ്രസീൽ ടീം പിഴയൊടുക്കേണ്ടത്. മത്സരത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ലെന്നതാണ് ബ്രസീലിനെതിരെ ഫിഫ കണ്ടെത്തിയ കുറ്റം. സ്റ്റേഡിയത്തിൽ മാന്യത പുലർത്താത്തതിനാണ് അർജന്റീനക്കെതിരായ നടപടിക്ക് കാരണം. 23,000 ഡോളറാണ് ടീം അധികൃതർ നൽകേണ്ടിവരിക. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് ഇക്വഡോർ, ഉറുഗ്വേ ടീമുകൾക്കെതിരെയും അർജന്റീനൻ ആരാധകർ അതിരുവിട്ടിരുന്നു. ഇതിന് 59,000 ഡോളർ പിഴ ശിക്ഷയും വിധിച്ചിരിക്കുന്നു.

കഴിഞ്ഞ വർഷം നവംബർ 22നായിരുന്നു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ വന്നത്. മത്സരത്തിൽ ബ്രസീലിനെ അർജന്റീന തോൽപിക്കുകയും ചെയ്തു. 63ാം മിനിറ്റിൽ പ്രതിരോധതാരം നിക്കോളാസ് ഒട്ടമെൻഡിയുടെ ഗോളിലായിരുന്നു വിജയം. മത്സരം തുടങ്ങുന്നതിന് മുൻപായിരുന്നു ഗ്യാലറിയിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ഗ്യാലറിയിലെത്തിയ പൊലീസും അർജന്റീനൻ ആരാധകരെ അക്രമിച്ചതിനെ തുടർന്ന് അർജൻറീന ടീം ഗ്രൗണ്ട് വിട്ടുപോയിരുന്നു. പിന്നീട് ഏറെ വൈകിയാണ് തുടങ്ങിയത്. മെസിയടക്കമുള്ള താരങ്ങൾ ഗ്യാലറിയിലേക്ക് പോകാനുള്ള ശ്രമവും നടത്തിയിരുന്നു.

Football

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം പ്രീസീസൺ മത്സരത്തിന് ഇറങ്ങും

ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

Published

on

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തായ്ലാന്റിലെ തങ്ങളുടെ അവസാന പ്രീസീസൺ മത്സരത്തിന് ഇറങ്ങും. ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. അവസാന രണ്ട് പ്രീസീസൺ മത്സരങ്ങളും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്നും വിജയം തുടരാനാകും ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിനു ശേഷം ഡ്യൂറണ്ട് കപ്പിനായി കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും.

അറീന ഹുവാ ഹിൻ ആകും മത്സരത്തിന് വേദിയാവുക. ഇതുവരെ പ്രീസീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 2 എണ്ണത്തിൽ വിജയിക്കുകയും ഒന്ന് പരാജയപ്പെടുകയും ആയിരുന്നു.

Continue Reading

Football

ഒളിംപിക്‌സ്: മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലെ അനിഷ്ട സംഭവങ്ങള്‍; ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന

ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്‍ജന്റീന ഔദ്യോഗികമായി പരാതി നല്‍കിയത്.

Published

on

ഒളിംപിക്‌സ് ഫുട്ബോളില്‍ മൊറോക്കോയ്ക്കെതിരേ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിലെ നാടകീയ സംഭവങ്ങളില്‍ ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്‍ജന്റീന ഔദ്യോഗികമായി പരാതി നല്‍കിയത്.

ഒന്നിനെതിരേ 2 ഗോളുകള്‍ക്ക് മൊറോക്കോ മുന്നിട്ടുനില്‍ക്കേ 16 മിനിറ്റ് ഇന്‍ജുറി ടൈം അനുവദിച്ച മത്സരത്തിന്റെ അവസാന നിമിഷം അര്‍ജന്റീന സമനില ഗോള്‍ നേടിയിരുന്നു. ഇതിനു പിന്നാലെ മൊറോക്കന്‍ കാണികള്‍ മൈതാനത്തേക്കിറങ്ങി അക്രമാസക്തരായതോടെ റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. അര്‍ജന്റീന താരങ്ങള്‍ക്കുനേരേ പടക്കമേറും കുപ്പിയേറുമുണ്ടായി. കളി തീര്‍ന്നെന്നാണ് ഇതോടെ എല്ലാവരും കരുതിയത്. പക്ഷേ സുരക്ഷാ നടപടികളുടെ ഭാഗമായി അധികൃതര്‍ മത്സരം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്ന് പിന്നീട് വിശദീകരണം വന്നു.

പിന്നാലെ ഒന്നര മണിക്കൂറിന് ശേഷം വാര്‍ പരിശോധിച്ച റഫറി അര്‍ജന്റീന നേടിയ രണ്ടാം ഗോള്‍ ഓഫ് സൈഡാണെന്ന് വിധിച്ച് ഗോള്‍ നിഷേധിക്കുകയായിരുന്നു. ഇതോടെ മത്സരം അര്‍ജന്റീന തോറ്റു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിച്ച് മത്സരം പുനരാരംഭിക്കുകയും ചെയ്തു. മൂന്നു മിനിറ്റും 15 സെക്കന്‍ഡുമാണ് പിന്നീട് മത്സരം നടത്തിയത്. ഈ സമയത്ത് ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചതുമില്ല.

മൊറോക്കന്‍ കാണികള്‍ മൈതാനത്തേക്ക് അതിക്രമിച്ച കടന്ന ശേഷം റഫറി താത്കാലികമായി നിര്‍ത്തിവെച്ച മത്സരം പുനരാരംഭിക്കാന്‍ കളിക്കാര്‍ക്ക് ലോക്കര്‍ റൂമില്‍ 2 മണിക്കൂറോളമാണ് കാത്തിരിക്കേണ്ടിവന്നതെന്നും ഇത് ബുദ്ധിശൂന്യവും മത്സര നിയമങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നുവെന്നും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പ്രസ്താവനയില്‍ പറഞ്ഞു.

കളി പുനരാരംഭിക്കേണ്ടതില്ലെന്ന ഇരു ടീം ക്യാപ്റ്റന്മാരുടെ അഭിപ്രായങ്ങളും റഫറി പരിഗണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ടാപിയ ആവശ്യപ്പെട്ടു. ‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ സര്‍ക്കസ്’ എന്നാണ് അര്‍ജന്റീന കോച്ച് ഹാവിയര്‍ മഷറാനോ സംഭവങ്ങളെ വിശേഷിപ്പിച്ചത്.

Continue Reading

Football

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഫുട്ബോളില്‍ അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം.

Published

on

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌ മൊറോക്കോയെ നേരിടും. സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം.

യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിന്‌ ഉസ്‌ബെകിസ്ഥാനാണ്‌ എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ്‌ സ്‌പെയ്‌ൻ. ആതിഥേയരായ ഫ്രാൻസ്‌ ആദ്യകളിയിൽ അമേരിക്കയുമായി ഏറ്റുമുട്ടും. ഫ്രാൻസിലെ ഏഴ്‌ വേദികളിലാണ്‌ പുരുഷ–വനിതാ മത്സരങ്ങൾ. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ്‌. അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ ഉൾപ്പെടുത്താം.

അതേസമയം നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന്‌ യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ കടക്കും. ഓഗസ്റ്റ് ഒൻപതിനാണ് ഫൈനൽ.

.ഗ്രൂപ്പ് എ : ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗിനിയ, ന്യൂസിലൻഡ്

.ഗ്രൂപ്പ് ബി : അർജന്റീന, മൊറൊക്കോ, യുക്രെയ്ൻ, ഇറാഖ്

.ഗ്രൂപ്പ് സി : ഉസബക്കിസ്ഥാൻ, സ്പെയിൻ, ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്

.ഗ്രൂപ്പ് ഡി : ജപ്പാൻ, പരഗ്വായ്, മാലി, ഇസ്രാഈല്‍

മത്സരക്രമം (ഇന്ത്യൻ സമയ പ്രകാരം)

ജൂലൈ 24, ബുധൻ

⚫️അർജന്റീന vs മൊറോക്കോ (വൈകിട്ട് 6.30 ന്)
⚫️ഉസ്ബക്കിസ്ഥാൻ VS സ്പെയിൻ (വൈകിട്ട് 6.30 ကိ)
⚫️ഗിനിയ vs ന്യൂസിലൻഡ് (രാത്രി 8.30 ന്)
⚫️ഈജിപ്ത് vs ഡൊമിനിക്കൻ റിപ്പബ്ലിക്ക് (രാത്രി 8.30 ㎡)
⚫️ഇറാഖ് VS യുക്രെയ്ൻ (രാത്രി 10.30 ന്)
⚫️ജപ്പാൻ VS പരഗ്വായ് (രാത്രി 10.30 ന്)

ജൂലൈ 25, വ്യാഴം

⚫️ഫ്രാൻസ് vs യുണൈറ്റഡ് സ്റ്റേറ്റ്സ് (പുലർച്ചെ 12.30 ㎡)
⚫️മാലി vs ഇസ്രയേൽ (പുലർച്ചെ 12.30 ന്)

ജൂലൈ 27, ശനി

⚫️അർജന്റീന vs ഇറാഖ് (വൈകിട്ട് 6.30 ന്)
⚫️ഡൊമിനിക്കൻ റിപ്പബ്ലിക്ക് VS സ്പെയിൻ (വൈകിട്ട് 6.30 )
⚫️യുക്രെയ്ൻ VS മൊറോക്കോ ( രാത്രി 8.30 ന്)
⚫️ഉസ്ബക്കിസ്ഥാൻ VS ഈജിപ്‌ത് (രാത്രി 8.30 ന്)
⚫️ന്യൂസിലൻഡ് vs യുണൈറ്റഡ് സ്റ്റേറ്റ്സ് (രാത്രി 10.30 ㎡)
⚫️ഇസ്രയേൽ VS പരഗ്വായ് (രാത്രി 10.30 ന്)

ജൂലൈ 28, ഞായർ

⚫️ഫ്രാൻസ് vs ഗിനിയ (പുലർച്ചെ 12.30 ന്)
⚫️ജപ്പാൻ vs മാലി (പുലർച്ചെ 12.30 ന്)

ജൂലൈ 30, ചൊവ്വ

⚫️ഡൊമിനിക്കൻ റിപ്പബ്ലിക്ക് VS ഉസ്ബക്കിസ്ഥാൻ (വൈകിട്ട് 6.30 ന്)
⚫️സ്പെയിൻ VS ഈജിപ്ത് (വൈകിട്ട് 6.30 ന്)
⚫️ഉക്രെയ്ൻ VS അർജന്റീന (രാത്രി 8.30 ന്)
⚫️മൊറോക്കോ VS ഇറാഖ് (രാത്രി 8.30 ന്)
⚫️ന്യൂസിലൻഡ് vs ഫ്രാൻസ് (രാത്രി 10.30 ന്)
⚫️യുണൈറ്റഡ് സ്റ്റേറ്റ്സ് vs ഗിനിയ (രാത്രി 10.30 ന്)

ജൂലൈ 31, ബുധൻ

⚫️ഇസ്രയേൽ vs ജപ്പാൻ (പുലർച്ചെ 12.30 ന്)
⚫️പരഗ്വായ് vs മാലി (പുലർച്ചെ 12.30 ന്)

Continue Reading

Trending