Connect with us

News

മറഡോണയ്ക്ക് ശേഷം കപ്പ് ഉയര്‍ത്താന്‍ മെസി?; ഫ്രാന്‍സ്- അര്‍ജന്റീന ഫൈനല്‍ ലുസൈലില്‍ രാത്രി 8.30ന്

കഴിഞ്ഞ 29 ദിവസത്തെ ലോക കാല്‍പ്പന്ത് മാമാങ്കത്തിന് ഇന്ന് രാത്രി സമാപനമാവുമ്പോള്‍ കായിക ലോകം ആകാംക്ഷയുടെ മുള്‍മുനയിലാണ്.

Published

on

അവസാന ലോകകപ്പില്‍ ലിയോ മെസി മിന്നുമോ…? രണ്ടാം ലോകകപ്പ് കളിക്കുന്ന കിലിയന്‍ എംബാപ്പേ രണ്ടാമതും കപ്പില്‍ മുത്തമിടുമോ..? കഴിഞ്ഞ 29 ദിവസത്തെ ലോക കാല്‍പ്പന്ത് മാമാങ്കത്തിന് ഇന്ന് രാത്രി സമാപനമാവുമ്പോള്‍ കായിക ലോകം ആകാംക്ഷയുടെ മുള്‍മുനയിലാണ്. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് ഫൈനല്‍ ആരംഭിക്കുന്നത്.

ഫ്രഞ്ച് സൂപ്പര്‍താരം കരീം ബെന്‍സേമ ഫൈനലില്‍ ഇറങ്ങുമെന്ന പ്രപചാരണം കൊഴുക്കുമ്പോഴും അദ്ദേഹം ഖത്തറിലെത്തിയിട്ടില്ല എന്നാണ് സൂചന. സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ബെന്‍സേമക്ക് ഖത്തറില്‍ പോവാന്‍ അനുമതി നല്‍കിയതായി സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഇത് സംബന്ധമായ ചോദ്യങ്ങള്‍ക്ക് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ഇന്നലെയും വ്യക്തമായി ഉത്തരം നല്‍കിയില്ല. അര്‍ജന്റീനിയന്‍ നിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ലിയോ മെസിയുടെ നേതൃത്വത്തില്‍ തന്നെയായിരിക്കും ടീം. ആക്രമണോത്സുകമായിരിക്കില്ല ഫൈനല്‍.

രണ്ട് ടീമുകളും ജാഗ്രതാ ഫുട്‌ബോളിലേക്ക് പോവുമ്പോള്‍ പെട്ടെന്ന് ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുകയായിരിക്കും പ്രധാനം. അന്റോണിയോ ഗ്രിസ്മാന്‍ എന്ന മധ്യനിരക്കാരനെ കേന്ദ്രീകരിച്ചായിരിക്കും ഫ്രാന്‍സെങ്കില്‍ മെസി തന്നെയാകും അര്‍ജന്റീനക്കാരുടെ വജ്രായുധം. മെസിരക്കൊരു ലോകകപ്പ് എന്നതാണ് ടീമിന്റെ മുദ്രാവാക്യം. ഇതിനായി അന്തിമനിമിഷം വരെ പോരടിക്കുമെന്നാണ് ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് വ്യക്തമാക്കിയത്. ഫ്രാന്‍സിനാവട്ടെ മൂന്ന് വലിയ താരങ്ങളുടെ അഭാവത്തിലും കിരീടം നേടാനായാല്‍ അത് വലിയ അംഗീകാരമാവും. നായകനായി 1998ലും കോച്ചായി 2018ലും കിരീടം സ്വന്തമാക്കിയ ദെഷാംപ്‌സിന് ഇന്നും വിജയിക്കാനായാല്‍ ലോകകപ്പ് ചരിത്രത്തില്‍ വിശ്രുത സ്ഥാനവും നേടാം.

ടിക്കറ്റുകളൊന്നും ബാക്കിയില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി കഴിഞ്ഞു. അന്തിമ നിമിഷത്തിലും എന്ത് വില കൊടുത്തും ടിക്കറ്റ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. അര്‍ജന്റീനയില്‍ നിന്ന് കൂടുതല്‍ പേര്‍ ഇന്നലെയെത്തിയപ്പോള്‍ ഇവരില്‍ ഭൂരിപക്ഷത്തിനും ടിക്കറ്റില്ല. ഫ്രാന്‍സുകാര്‍ എണ്ണത്തില്‍ കുറവാണ്. ഗ്യാലറി അര്‍ജന്റീനിയന്‍ ആരാധകരെ കൊണ്ട് നിറയുമെന്നറിയുന്നതിനാല്‍ ഫ്രാന്‍സ് അക്കാര്യത്തില്‍ ജാഗ്രത പാലിക്കും. ഗ്യാലറിയിലെ ആരവങ്ങളല്ല തങ്ങളെ നയിക്കുന്നതെന്ന് ഒലിവര്‍ ജിറോര്‍ഡ് പറഞ്ഞത് അര്‍ജന്റീനക്കാരെ ലക്ഷ്യമിട്ടാണ്.

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

crime

സൂര്യഗായത്രി വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു

Published

on

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് ജീവപര്യന്തം. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്.

കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

Continue Reading

kerala

ബൈക്കില്‍ ടെമ്പോ ട്രാവലറിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

Published

on

തിരൂർ ആലത്തിയൂരില്‍ ടെമ്ബോട്രാവലര്‍ സ്‌കൂട്ടറിലിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടൈ ആലത്തിയൂര്‍ ജങ്ഷനിലാണു അപകടം നടന്നത്. ചമ്രവട്ടം സ്‌നേഹപാതയില്‍ ബര്‍ഗര്‍ മേക്കറായ ആലപ്പുഴ സ്വദേശി 24വയസ്സുകാരനായ ജിഥിന്‍ ജെ മാത്യൂസാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗതയില്‍ വന്ന ടെമ്ബോട്രാവലര്‍ ജിഥിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ചമ്രവട്ടം സ്‌നേഹപാതയിലെ ബര്‍ഗ്ഗര്‍ മേക്കറായ ജിഥിന്‍, സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് താമസ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. മംഗലം റോഡില്‍ നിന്ന് ജങ്ഷനിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അപകടം.

കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ടെമ്ബോട്രാവലര്‍. അപകടം നടന്നയുടന്‍ ജിഥിനെ ആലത്തിയൂരിലെ ഇമ്ബിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രക്കിടെ മരണപ്പെടുകയായിരുന്നു.

Continue Reading

Trending