Connect with us

News

ഹോ എന്തൊരു ഫൈനല്‍; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം

ഗ്യാലറി ഇളകി മറിഞ്ഞ നിമിഷങ്ങളിലുടെ ടെന്‍ഷന്‍ അതിന്റെ പരകോടിയില്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല.

Published

on

ദോഹ: ഹോ എന്തൊരു ഫൈനല്‍. ഞരമ്പ് വരിഞ്ഞ് മുറുകി. മാസ്മരിക ഫൈനലില്‍ അര്‍ജന്റിന ഒന്നാമതെത്തി. മെസി ചരിത്രമായി.ആദ്യ പകുതിയില്‍ അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് തിരികെ വരുന്നു. നിശ്ചിത സമയം 22. അധികസമയത്ത് അര്‍ജന്റിനക്ക് ലീഡ്. എംബാപേയിലുടെ ഫ്രാന്‍സ്. ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് ഹീറോയായി. പ്രതീക്ഷിക്കപ്പെട്ട ലൈനപ്പായിരുന്നു ഇരു ടീമുകളുടേതും. കരീം ബെന്‍സേമ കളിച്ചേക്കുമെന്ന സംസാരങ്ങളില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. ഫ്രഞ്ച് മുന്‍നിരയില്‍ ഒലിവര്‍ ജിറോര്‍ഡ് തന്നെ. ഇരു പാര്‍ശ്വങ്ങളില്‍ കിലിയന്‍ എംബാപ്പേയും ഉസ്മാന്‍ ഡെംപാലേയുംമധ്യത്തില്‍ അന്റോണിയോ ഗ്രീസ്മാനും. അര്‍ജന്റിനിയന്‍ മുന്‍നിരയില്‍ ലിയോ മെസിയും ജൂലിയന്‍ അല്‍വാരസും. പിറകില്‍ എയ്ഞ്ചലോ ഡി മരിയയും റോഡ്രിഗോ ഡി പോളും എന്‍സോ ഫെര്‍ണാണ്ടസും.

ഹോം ജഴ്‌സിയുടെ ആത്മവിശ്വാസമുണ്ടായിരുന്നു അര്‍ജന്റീനിയന്‍ സംഘത്തിന്. ആദ്യ നിമിഷങ്ങളില്‍ തന്നെ അല്‍വാരസിലുടെ അര്‍ജന്റീനയുടെ അപകടകരമായ നീക്കം കണ്ടു. പതിനാറാം മിനുട്ടില്‍ മെസി ഒരുക്കിയ അവസരം ഡി മരിയക്ക് ഉപയോഗപ്പെടുത്താനായില്ല. ഹെര്‍ണാണ്ടസിനെ പെനാല്‍ട്ടി ബോക്‌സിന് സമീപം വീഴ്ത്തിയതിന് അനുവദിക്കപ്പെട്ട ഫ്രീകിക്ക് അന്റോണിയോ ഗ്രീസ്മാന്‍ സുന്ദരമായി നല്‍കിയപ്പോള്‍ ഒലിവര്‍ ജിറോര്‍ഡ് ചാടി ഉയര്‍ന്ന് തല വെച്ചിരുന്നു. പക്ഷേ പന്ത് ക്രോസ് ബാറിലൂടെ പുറത്തായി. പിറകെ അര്‍ജന്റ്റിന സ്‌ക്കോര്‍ ചെയ്തു.

ഡി മരിയ ഇടത് പാര്‍ശ്വത്തിലുടെ ബോക്‌സില്‍ കയറിയപ്പോള്‍ പിറകില്‍ നിന്നും ഉസ്മാന്‍ ഡെംപാലേ വീഴ്ത്തി.ഉടനടി റഫറി പെനാല്‍ട്ടി വിളിച്ചുമെസി സുന്ദരമായി പ്ലേസിംഗ് ഷോട്ടില്‍ പന്ത് വലയിലാക്കി. ചാമ്പ്യന്‍ഷിപ്പില്‍ നായകന്റെ ആറാമത് ഗോള്‍. പക്ഷേ അതിമനോഹര ഗോള്‍ വരാനുണ്ടായിരുന്നതേയുള്ളു. ആറ് പേരുടെ മാജിക്. സ്വന്തം ഹാഫില്‍ നിന്ന് കിട്ടിയ പന്തില്‍ ചാമ്പ്യന്‍ഷിപ്പിലെ അതിമനോഹര ഗോള്‍. പരുക്ക് കാരണം പുറത്തിരുന്ന ഡി മരിയയുടെ പവന്‍മടങ്ങ് തിരിച്ചുവരവ്.

രണ്ടാം പകുതിയും അര്‍ജന്റീനക്കാര്‍ സ്വന്തമാക്കുന്നത് കണ്ടപ്പോള്‍ ഫ്രാന്‍സ് ചിത്രത്തില്‍ ഇല്ലെന്നാണ് കരുതിയത്. എന്നാല്‍ അര്‍ജന്റിനിയന്‍ ഡിഫന്‍സിന്റെ പിഴവില്‍ പിറന്ന പെനാല്‍ട്ടി കിക്ക് കിലിയന്‍ എംബാപ്പേ ഗോളാക്കി. താമസിയാതെ കിംഗ് സ് ലേ കോമാന്‍ നല്‍കിയ പന്ത് എംബാപ്പേ മനോഹരമായി തിരിച്ച് വിട്ടു. കളി 2-2 ലേക്ക് മാറി. പിന്നെ അന്തിമ നിമിഷങ്ങളിലേക്ക്. മെസിയുടെ ബുളറ്റ് ഷോട്ട് ലോറിസ് കുത്തിയകറ്റി. മല്‍സരം അധികസമയത്തേക്ക്.

ഗ്യാലറി ഇളകി മറിഞ്ഞ നിമിഷങ്ങളിലുടെ ടെന്‍ഷന്‍ അതിന്റെ പരകോടിയില്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല. മെസിയുടെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടിയെങ്കിലും എംബാപ്പേയുടെ പെനാല്‍ട്ടിയില്‍ ഫ്രാന്‍സ് തിരികെയെത്തി. പിന്നെ ഷൂട്ടൗട്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ അവസരം. ആദ്യം എംബാപ്പേഗോള്‍. പിറകെ മെസി. അതും ഗോള്‍. കോമാന്‍മാര്‍ട്ടിനസ് രക്ഷപ്പെടുത്തുന്നു. ഡിബാലേപിഴചില്ല. അര്‍ജന്റീനക്ക് ലീഡ്. തുമേനിപന്ത് പുറത്ത്. അര്‍ജന്റീനക്കായി പരേഡസ്‌ലഗാള്‍. മോലോമാനിക്ക് പിഴച്ചില്ല. അവസാന കിക്ക് അര്‍ജന്റീന ഗോളാക്കികപ്പ്.

india

മോദിയുടെ ബിരുദത്തെ കുറിച്ച് വിവരം കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈകോടതി; വിവരങ്ങള്‍ തേടിയ കേജ്‌രിവാളിന് 25,000 രൂപ പിഴ

ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ആണ് വിധി പുറപ്പെടുവിപ്പിച്ചത്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിച്ചതിന് 25,000 രൂപ പിഴ വിധിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 2016ല്‍ ഗുജറാത്ത് സര്‍വകലാശാലയ്ക്ക് നല്‍കിയ നിര്‍ദേശം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് കേജ്‌രിവാള്‍ രംഗത്തുവന്നിരിക്കുന്നത്.

ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ആണ് വിധി പുറപ്പെടുവിപ്പിച്ചത്. പ്രധാന മന്ത്രിക്ക് എത്രത്തോളം വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് അറിയാന്‍ ഈ രാജ്യത്തിന് അവകാശമില്ലെയെന്ന് കേജ്‌രിവാള്‍ ചോദിച്ചു. കുറച്ചു മാത്രം വിദ്യാഭ്യാസമുള്ള, നിരക്ഷരരായ പ്രധാനമന്ത്രി രാജ്യത്തിനുതന്നെ അപകടമാണെന്നു കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

Continue Reading

Health

സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: വീണ ജോര്‍ജ്

ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സമയം നീട്ടികൊടുത്തിരുന്നു

Published

on

കേരളത്തില്‍ ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സമയം നീട്ടികൊടുത്തിരുന്നു.

കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതല്‍ കര്‍ശനമായ പരിശോധന തുടരും. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരുന്നു. പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

Continue Reading

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

Trending