News
വമ്പന്മാര് വീണ ലോകകപ്പ്
ലോകകപ്പിന് പരിസമാപ്തിയായിരിക്കുന്നു. നവംബര്‍ 20ന് തുടങ്ങി ഡിസംബര്‍ 18 വരെ 29 ദിവസങ്ങള്‍. 64 മല്‍സരങ്ങള്‍. എട്ട് സ്റ്റേഡിയങ്ങളിലായി നടന്ന ആവേശ പോരാട്ടങ്ങളില്‍ കണ്ടത് മികവില്‍ മികവ്.
ദോഹ: ലോകകപ്പിന് പരിസമാപ്തിയായിരിക്കുന്നു. നവംബര്‍ 20ന് തുടങ്ങി ഡിസംബര്‍ 18 വരെ 29 ദിവസങ്ങള്‍. 64 മല്‍സരങ്ങള്‍. എട്ട് സ്റ്റേഡിയങ്ങളിലായി നടന്ന ആവേശ പോരാട്ടങ്ങളില്‍ കണ്ടത് മികവില്‍ മികവ്. വമ്പന്‍ അട്ടിമറികള്‍. അപ്രതീക്ഷിതമായി പല വമ്പന്മാരും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഫിഫ റാങ്കിംഗില്‍ രണ്ടാമതുള്ള ബെല്‍ജിയത്തിന്റെ പുറത്താവലായിരുന്നു ഞെട്ടല്‍ നല്‍കിയത്. പിറകെ ജര്‍മനിയും ആദ്യ ഘട്ടത്തില്‍ പുറത്തായി. അട്ടിമറി വീരന്മാരായ ഡെന്മാര്ക്കിന്റെ പതനവും സോക്കര്‍ ലോകം കണ്ടു. ഈഡന് ഹസാഡ് നയിച്ച ബെല്‍ജിയത്തിന്റെ പതനത്തിന് കാരണമായത് ടീമിലെ അനൈക്യമായിരുന്നു. ആദ്യ മല്‍സരത്തില്‍ ദുര്‍ബലരെന്ന് കരുതിയ കനഡക്കെതതിരെ ഒരു ഗോളിന് മാത്രം മുഖം രക്ഷിച്ച കെവിന് ഡി ബ്രുയ്ന്റെ സംഘം രണ്ടാം മല്‍സരത്തില്‍ മൊറോക്കോക്ക് മുന്നില്‍ ഞെട്ടി.
ലോക നിലവാരമുള്ള താരങ്ങള്‍ തമ്മിലുള്ള ശീതസമരം പരസ്യമായി. താരങ്ങള്‍ പരസ്പരം വഴക്കിട്ടു. നിര്‍ണായകമായ മൂന്നാം മല്‍സരത്തില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ മാത്രം പ്രീ ക്വാര്‍ട്ടര്‍ സാധ്യത എന്ന ഘട്ടത്തില്‍ ടീമിന് വിജയിക്കാനായില്ല. അങ്ങനെയായിരുന്നു നാടകീയമായി ആദ്യ റൗണ്ടില്‍ തന്നെ ടീം പുറത്തായത്. കപ്പുയര്‍ത്താന്‍ വന്നവരായിരുന്നു ജര്മനിക്കാര്. സ്പെയിന് ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് സുഖമായി കയറുമെന്ന് കരുതിയവര്‍. പക്ഷേ അവര്‍ ജപ്പാന് മുന്നില്‍ തളര്‍ന്നു പോയി. അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ടീമിനെ ജപ്പാനികള്‍ 2-1 ല്‍ വെള്ളം കുടിപ്പിച്ചു. ഇതോടെ സ്പെയിനിനെതിരായ മല്‍സരത്തില്‍ വിജയം നിര്‍ബന്ധമായി. പക്ഷേ സമനില. അതോടെ സാധ്യതകള്‍ മങ്ങി. അവസാന മല്‍സരത്തില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്താനായി. പക്ഷേ ഒരേ സമയത് നടന്ന ഗ്രൂപ്പിലെ അടുത്ത മല്‍സരത്തില്‍ ജപ്പാന്‍കാര്‍ സ്പെയിനിനെ വിറപ്പിച്ചതോടെ ഹാന്‍സ് ഫ്ളിക്കിന്റെ സംഘം തിരികെ നടന്നു. പുറത്തായത് രണ്ടും യൂറോപ്യന്മാരായിരുന്നു. പ്രീ ക്വാര്‍ട്ടറിലെ അട്ടിമറി സ്പെയിനായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ കോസ്റ്റാറിക്കക്കെതിരെ ഏഴ് ഗോള്‍ വന്‍ വിജയം നേടി ലോകകപ്പിലെ വരവ് രാജകീയമാക്കിയ യുവ സംഘം മൊറോക്കോയുടെ മുന്നില്‍ തളര്‍ന്നു പോയി. മൊറോക്കോയുടെ വരവായിരുന്നു അവിടെ കണ്ടത്. ക്വാര്‍ട്ടറിലേക്ക് വന്നപ്പോള്‍ ബ്രസീലിന്റെ പതനമായിരുന്നു വലിയ ആഘാതമായത്. ടിറ്റേ പരിശീലിപ്പിക്കുന്ന സംഘം ഗംഭീര വിജയങ്ങളോടെ സ്ഥിരതയാര്‍ന്ന പോരാട്ടവുമായി കുതിച്ചു കയറിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ കാമറൂണിന് മുന്നില്‍ തോറ്റെങ്കില്‍ പോലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല.
പ്രി ക്വാര്‍ട്ടറില്‍ കൊറിയക്കാരെ എളുപ്പത്തില്‍ വീഴ്ത്തി വന്ന മഞ്ഞപ്പടയെ ക്രൊയേഷ്യക്കാര്‍ തകര്‍ത്തു. നിശ്ചിത സമയ പോരാട്ടത്തില്‍ ഗോളുകളുണ്ടായിരുന്നില്ല. അധികസമയത്ത് നെയ്മറിന്റെ തകര്‍പ്പന്‍ ഗോളില്‍ ലീഡ്. എന്നാല്‍ പെറ്റ്കോവിച്ചിലുടെ ക്രൊയേഷ്യക്കാര്‍ തിരികെ വരുമ്പോള്‍ ലോംഗ് വിസിലിന് നാല് മിനുട്ട് മാത്രം ബാക്കി. പിന്നെ ഷൂട്ടൗട്ട്. അവിടെ ക്രോട്ട് ഗോള്‍ക്കീപ്പര്‍ ലിവാകോവിച്ച് ഹീറോയായി.
ഇംഗ്ലണ്ട് സെമിയെങ്കിലും കളിക്കുമെന്ന് കരുതിയെങ്കില്‍ ഫ്രാന്‍സിന് മുന്നില്‍ അവര്‍ പതറി. പോര്‍ച്ചുഗലും സെമി കാണാതെ മടങ്ങി. അതില്‍ ദുരന്തമായത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അനുഭവമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറെ തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ കോച്ച് സാന്‍ഡോസ് പുറത്തിരുത്തി. ഇത് വലിയ വിവാദമായി. മൊറോക്കോയുടെ മുന്നിലായിരുന്നു ടീമിന്റെ പതനം. നെതര്‍ലന്‍ഡ്സിന് അര്‍ജന്റീനയെ തോല്‍പ്പിക്കാനായില്ല.
GULF
എത്യോപ്യ അഗ്നിപര്‍വ്വത സ്ഫോടനം; ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ്
എത്യോപയിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളില്‍ മുന്നറിയിപ്പ്. അതില്‍ നിന്നുയര്‍ന്ന കാഠിന്യമേറിയ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പടര്‍ന്നതാണ് ഭീഷണിയുയര്‍ത്തുന്നത്. പ്രധാനമായും വിമാനസര്‍വീസുകളെയാണ് ബാധിച്ചത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘം ചെങ്കടലിനു കുറുകെ മിഡില്‍ ഈസ്റ്റിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. എത്യോപ്യയിലെ ദീര്‍ഘകാലം നിദ്രയിലായിരുന്ന ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 45,000 അടി വരെ ഉയരത്തില്‍ ചാരപ്പുകകള്‍ വടക്കന്‍ അറേബ്യന്‍ കടലിലൂടെ പടിഞ്ഞാറന്‍, വടക്കന്‍ ഇന്ത്യയിലേക്ക് ഒഴുകി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെ ഇത് ബാധിച്ചു. അഗ്നിപര്‍വ്വത ചാരത്തില്‍ നിന്നുള്ള വായുവില്‍ നിന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്കി, അതേസമയം സൗദി അറേബ്യയുടെ എന്‍സിഎം സ്ഫോടനം രാജ്യത്തിന്റെ അന്തരീക്ഷത്തിന് ഒരു ഭീഷണിയുമില്ലെന്ന് സ്ഥിരീകരിച്ചു. യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെടുകയും ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ അപ്ഡേറ്റ് ചെയ്യുകയും വേണമെന്നും അറിയിപ്പുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ് (SO2) വാതകം പുറത്തുവരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഇപിഎ നിയന്ത്രിക്കുന്ന ഒരു പ്രധാന വായു മലിനീകരണ ഘടകമാണ് സള്‍ഫര്‍ ഡൈ ഓക്സൈഡ്. ഉയര്‍ന്ന സാന്ദ്രത കണ്ണുകള്‍, മൂക്ക്, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കുകയും ശ്വസനത്തെ താല്‍ക്കാലികമായി ബാധിക്കുകയും ചെയ്യും. അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ വഴിയും കല്‍ക്കരി, എണ്ണ, ഇന്ധനം എന്നിവ കത്തുന്നതിലൂടെയും ഇത് പുറത്തുവരുന്നത്. ഡല്‍ഹി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ചാരനിറം തടസ്സപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് ഹോങ്കോംഗ്, ദുബായ്, ജിദ്ദ, ഹെല്‍സിങ്കി, കാബൂള്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കാലതാമസവും റദ്ദാക്കലും നേരിട്ടു. എയര്‍ ഇന്ത്യ 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി, അതേസമയം ആകാശ എയര്‍ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. യാത്രക്കാര്‍ക്ക് അപ്ഡേറ്റുകള്, ബദല്‍ യാത്രാ ഓപ്ഷനുകള്‍, ഹോട്ടല്‍ താമസ സൗകര്യം എന്നിവ ഒരുക്കി.
india
ഹോംവര്‍ക്ക് ചെയ്യാത്തതിന് എല്‍കെജി കുട്ടിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ചു; രണ്ട് അധ്യാപികമാര്‍ക്കെതിരെ അന്വേഷണം
സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.
ഛത്തീസ്ഗഢ്: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ നാലു വയസ്സുകാരനായ എല്‍കെജി വിദ്യാര്‍ത്ഥിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.
നാരായണ്‍പൂര്‍ ഗ്രാമത്തിലെ നഴ്സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്കൂളില്‍, കുട്ടി ഹോംവര്‍ക്ക് ചെയ്തിട്ടില്ലെന്ന് കണ്ട അധ്യാപിക കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തേക്ക് വിളിച്ച് സ്കൂള്‍ വളപ്പിലെ മരത്തില്‍ കയറുപയോഗിച്ച് തൂക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് സഹായം തേടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പ്രതിഷേധം വളര്‍ത്തി.
സ്കൂള്‍ മാനേജ്മെന്റ് ഗുരുതരമായ പിഴവ് സമ്മതിക്കുകയും മാപ്പുപറയുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ക്ലസ്റ്റര്‍ ഇന്‍-ചാര്‍ജിന്റെ വിശദമായ റിപ്പോര്‍ട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നുമാണ് ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസറുടെ പ്രതികരണം.
kerala
ക്യാമ്പിനിടെ അശ്ലീലപ്രവര്‍ത്തനം; ബി.എല്‍.ഒക്കെതിരെ നടപടി
തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ആനപ്പടി വെസ്റ്റ് എല്‍.പി. സ്കൂളില്‍ ചുമതലയുള്ള ബി.എല്‍.ഒ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചു.
മലപ്പുറം: എസ്.ഐ.ആര് എന്യൂമേറേഷന് ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ആനപ്പടി വെസ്റ്റ് എല്‍.പി. സ്കൂളില്‍ ചുമതലയുള്ള ബി.എല്‍.ഒ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിനാലാണ് നടപടി.
സംഭവത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. വിശദീകരണം ലഭിച്ച ശേഷമാണ് തുടര്‍നടപടികള്‍ തീരുമാനിക്കുക.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രായമായവരുള്‍പ്പെടെ ജനങ്ങളെ വെയിലത്ത് കാത്തുനിര്‍ത്തുന്നതിനെ കുറിച്ച് നാട്ടുകാര്‍ ചോദ്യം ചെയ്തതിന് പിന്നാലെ പ്രകോപിതനായി മുണ്ട് പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു വാസുദേവന്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്നിധ്യത്തിലായിരിക്കെയാണ് ഈ അശ്ലീലപ്രവര്‍ത്തനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
താന്‍ പെട്ടെന്നുള്ള പ്രകോപനത്തിലാണ് ഇത്തരം പ്രവൃത്തി ചെയ്തത് എന്നാണ് വാസുദേവന്റെ പ്രതികരണം.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News17 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala20 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala19 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala17 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

