ന്യൂഡല്‍ഹി: സ്വന്തം ഗുരു ചോദിച്ചപ്പോള്‍ പെരുവിരല്‍ മുറിച്ചു കൊടുത്ത ഏകലവ്യന്റെ പാരമ്പര്യമുള്ള ഇന്ത്യക്ക് മോദി നല്‍കുന്ന സന്ദേശമെന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അരിഞ്ഞു വീഴ്ത്തിയാണ് മോദിയും അമിത് ഷായും മുന്നോട്ട് പോവുന്നത്. വാജ്‌പെയ്, അഡ്വാനി, യശ്വന്ത് സിന്‍ഹ തുടങ്ങിയ മുതിര്‍ന്ന നേതാക്കളേയും അവരുടെ കുടുംബത്തേയും അപമാനിച്ചാണോ മോദി ഇന്ത്യന്‍ പാരമ്പര്യം സംരക്ഷിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

പൊതുവേദിയില്‍ മോദി അഡ്വാനിയെ അപമാനിക്കുന്ന വീഡിയോയും രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മോദി അഡ്വാനിയുടെ കാലില്‍ വീഴുന്ന പഴയ വീഡിയോയും ഒപ്പം പ്രധാനമന്ത്രിയായ ശേഷം ഒരു പൊതുവേദിയില്‍ അഡ്വാനി കൈ കൂപ്പിയിട്ടും മോദി കാണാത്തപോലെ നടന്നുപോവുന്ന വീഡിയോയുമാണ് മോദി പങ്കുവെച്ചിരിക്കുന്നത്.