india
അർണബിന് വിവരങ്ങൾ ചോർത്തിയത് മോദിയോ?
വിഷയം ക്രിമിനൽ കുറ്റമെന്നും സമഗ്ര അന്വേഷണം വേണമന്നും കോൺഗ്രസ്
ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് വിശദാംശംങ്ങൾ റിപബ്ലിക് ടി വി എഡിറ്റർ ഇൻചീഫ് അർണബ് ഗോസ്വാമിക്ക് ചോർത്തി നൽകിയത് പ്രധാനമന്ത്രി ആകാമെന്ന് കോൺഗ്രസ്. പുൽവാമ ആക്രമണത്തിന്റെ മറുപടിയെന്ന നിലക്ക് ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ അഞ്ചു പേർക്ക് മാത്രമാണ് അറിയാവുന്നത്. രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തന്ത്രപ്രധാനമായ വിഷയം അർണബിന് ചോർത്തി നൽകിയത് ക്രിമിനൽ കുറ്റമാണെന്നും അർണബിന്റെ വാട്സ് ആപ്പ് ചാറ്റുകളിൽ സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അർണബ് ബലാക്കോട്ട് ആക്രമണ വിവരം മുൻകൂട്ടി അറിഞ്ഞിട്ടുണ്ടെങ്കിൽ പാക്കിസ്താനിലും ആ വിവരം എത്തിയിട്ടുണ്ടാവാമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി ഡൽഹിയിൽ പറഞ്ഞു. ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർക്ക് മുൻ സി.ഇ.ഒ പാർഥോ ദാസ് ഗുപ്തയുമായി അർണബ് നടത്തിയ ചാറ്റിലാണ് ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങളുള്ളത്.
സംഭവത്തിൽ സുപ്രീം കോടതിയിൽ ദേശീയ അന്വേഷണ ഏജൻസിയും സ്വമേധയാ കേസെടുക്കണമെന്ന് ഛത്തീസ്ഘഢ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗലും ആവശ്യപ്പെട്ടിരുന്നു. സംഭവം അന്വേഷിക്കാൻ സംുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്ന് എൻ.സി.പിയും ആവശ്യപ്പെട്ടു.
റേറ്റിങ്ങിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിൽ വിധി വരുംവരെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ (ഐ.ബി.എഫ്.) റിപബ്ലിക് ടി.വി.യുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമാി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻ.ബി.എ) കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.കേസിൽ കോടതിയുടെ തീർപ്പുവരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ (ഐ.ബി.എഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു.
40 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ കുടുംബം പ്രതികരിച്ചിരുന്നു പറഞ്ഞു. പുൽവാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോർട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അർണബ് വാട്സ്ആപ്പിൽ പറയുന്നത്. ‘നമ്മൾ ഇത്തവണ ജയിക്കും’ എന്നായിരുന്നു പുൽവാമ ആക്രണമണം അറിഞ്ഞതിനു ശേഷം അർണബ് പ്രതികരിച്ചത്.
‘ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണ് പട്ടാളക്കാർ. അവർ കാവലിരിക്കുന്നത് കൊണ്ടാണ് നമ്മൾ സ്വസ്ഥമായി ഉറങ്ങുന്നത്. കുടുംബവും നാടും വിട്ട്, കൊടും തണുപ്പിൽ രാജ്യത്തിനായി പോരാടുന്നവരെ പോലും രാഷ്ട്രീയക്കാർ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നത് വിശ്വസിക്കാൻ പ്രയാസമാണ്.’ സംഭവത്തിൽ അടിന്തിരമായി അന്വേഷണം നടത്തി വസ്തുതകൾ രാജ്യത്തെ ജനങ്ങളെ അറിയിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ജവാന്റെ സഹോദരൻ സജീവ് പറഞ്ഞിരുന്നു.
india
സ്കൂളിലുണ്ടായ ശാസനാക്രമണം താസ്കൂളിലുണ്ടായ ശാസനാക്രമണം താങ്ങാനാവാതെ ദേശീയ സ്കേറ്റിങ് താരം ആത്മഹത്യക്ക് ശ്രമിച്ചുങ്ങാനാവാതെ ദേശീയ സ്കേറ്റിങ് താരത്തിന്റെ ആത്മഹത്യാശ്രമം
മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.
ഭോപാല്‍: ദേശീയതല സ്കേറ്റിങ് താരവും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ 13കാരന് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. മൂന്നാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച സ്കൂളിലേക്ക് മൊബൈല്‍ കൊണ്ടുവന്നതും ക്ലാസ് മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതുമാണ് സംഭവത്തിന് കാരണം എന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ ഈ പ്രവൃത്തിയില്‍ അസന്തുഷ്ടരായ സ്കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കളെ വിളിപ്പിക്കുകയും കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തന്റെ തെറ്റിന് മാപ്പു പറയാനായി വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി. നാലുമിനിറ്റോളം നീണ്ട സംഭാഷണത്തിനിടയില്‍ 52 തവണ മാപ്പു പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ അവഗണിച്ചതായും തന്റെ കരിയര്‍ നശിപ്പിക്കുമെന്ന്, മെഡലുകള്‍ എടുത്തുകളയുമെന്ന്, സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പിന്നീട് ആരോപിച്ചു. സ്കേറ്റിങ്ങില്‍ ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ നേടിയ കുട്ടി മാനസികമായി തകര്‍ന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.
സംഭവസമയത്ത് കുട്ടിയുടെ പിതാവ് സ്കൂള്‍ പരിസരത്തുണ്ടായിരുന്നു. ”മകനെ കാണാനാണ് സ്കൂളിലെത്തിയത്. കുറച്ച് നിമിഷത്തിനകം തന്നെ ആശുപത്രിയിലെത്തണമെന്ന് അറിയിപ്പുണ്ടായി,” എന്ന് പിതാവ് പ്രീതം കട്ടാര പറഞ്ഞു.
കുട്ടി മൊബൈല്‍ കൊണ്ടുവന്നതാണ് സംഭവത്തിനിടയാക്കിയതെന്ന് സ്കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളില്‍ അധ്യാപകര്‍ക്ക് പോലും മൊബൈല്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും, അച്ചടക്കനടപടികള്‍ക്കായി രക്ഷിതാവിനെ വിളിപ്പിച്ചതാണെന്നും സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
india
ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടിച്ചു; നാല് പേര് മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
ദുരന്തത്തില്‍ നാല് പേര് മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും തീപിടിത്ത ദുരന്തം. തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാറില്‍ സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടത്തിലാണ് ഇന്നലെ വന്‍ തീപിടിത്തം ഉണ്ടായത്. ദുരന്തത്തില്‍ നാല് പേര് മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫുട്ട്വെയര് കടയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടര്‍ന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചെങ്കിലും, സംഘം സ്ഥലത്തെത്തുംമുമ്പ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശക്തമായി കത്തിയതിനെ തുടര്‍ന്ന് മറ്റ് രണ്ട് മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി പരിശ്രമം തുടരുകയാണ്.
കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സ്ഥിരമാണെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
india
യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന് വെടിവെച്ചുകൊന്നു
അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.
ഉത്തര്‍ പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന് വെടിവെച്ചുകൊലപ്പെടുത്തി. അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.
സോനു പേയിങ് ഗസ്റ്റായി താമസിക്കുന്ന നോയ്ഡ ഫേസ് 2 ഏരിയയില്‍ വെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ കൃഷ്ണയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സോനുവിന്റെ മുറിയില്‍ കൃഷ്ണ ചെല്ലുകയും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ യുവതിക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് സെന്‍ട്രല്‍ നോയ്ഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.
മുന്‍പ് ഒരു ഫാക്ടറിയില്‍ സോനുവും കൃഷ്ണയും ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ആ സമയത്ത് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഈയടുത്ത് വീട്ടുജോലിക്കാണ് സോനു പൊയ്ക്കൊണ്ടിരുന്നത്. തന്നെ വിവാഹം കഴിക്കാന്‍ സോനുവിനോട് കൃഷ്ണ കുറച്ചുകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഈ ആവശ്യം സോനു നിരാകരിച്ചു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala14 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

