Connect with us

Video Stories

ജര്‍മന്‍ ഭീകരാക്രമണം: ഐ.എസ് ഉത്തരവാദിത്തമേറ്റു

Published

on

ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് തുനീഷ്യന്‍ യുവാവിനുവേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. അനീസ് എ എന്ന തുനീഷ്യക്കാരന്റെ ഇമിഗ്രേഷന്‍ രേഖകള്‍ ട്രക്കില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട ഇയാളെയാണ് ജര്‍മന്‍ അധികാരികള്‍ തെരയുന്നത്.

ആക്രമണത്തില്‍ 49 പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടാം ലോകമഹായുദ്ധ സ്മാരകമായി സെന്‍ട്രല്‍ ബെര്‍ലിനില്‍ നിലനിര്‍ത്തിയ കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. ട്രക്കില്‍നിന്ന് കിട്ടിയ താല്‍ക്കാലിക പെര്‍മിറ്റ് അനുവദിച്ചത് നോര്‍ത്ത് റിനെ വെസ്റ്റ്ഫാലിയയിലാണ്. പോളിഷ് ട്രാന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പൊളണ്ടുകാരനായ ട്രക്ക് ഡ്രൈവര്‍ ലുക്കാസ് അര്‍ബനെ വാഹനത്തിന്റെ കാബിനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
മാര്‍ക്കറ്റിലേക്ക് വാഹനം ഇടിച്ചകയറ്റുന്നതിനുമുമ്പ് ഡ്രൈവറും അക്രമിയും തമ്മില്‍ സ്റ്റിയറിങിനുവേണ്ടി മല്‍പിടിത്തുമുണ്ടായതായി സംശയമുണ്ട്. ആക്രമണം നടന്ന് തൊട്ടുടനെയാണ് ഡ്രൈവര്‍ വെടിയേറ്റ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വാഹനത്തില്‍നിന്ന് തോക്ക് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ലുക്കാസ് അര്‍ബന്റെ മുഖം രക്തംപടര്‍ന്ന് വീങ്ങിയ നിലയിലാണ.് അര്‍ബന്‍ ശാന്തനും സത്യസന്ധനുമായിരുന്നുവെന്ന് പോളിഷ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ ഏരിയല്‍ സുറോസ്‌കി പറഞ്ഞു.
ദൃക്‌സാക്ഷി മൊഴികളുടെയും ട്രക്ക് കാബിനില്‍നിന്ന് ലഭിച്ച ഡി.എന്‍.എ സാമ്പിളുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമിയെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സരെ വിശ്വാസം പ്രകടിപ്പിച്ചു. ആക്രമണം നടന്ന ഉടന്‍ മാര്‍ക്കറ്റില്‍നിന്ന് പിടികൂടിയ പാകിസ്താന്‍ വംശജനെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. അഭയാര്‍ത്ഥിയാണ് ആക്രമണത്തിനു പിന്നിലെന്ന വാര്‍ത്ത ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് വാതില്‍ തുറന്നുകൊടുത്തതാണ് ഇത്തരം ആക്രമണങ്ങള്‍ക്കു കാരണമെന്ന് കുടിയേറ്റ വിരുദ്ധരായ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending