മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ 2018-19 സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 29 ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും തമ്മിലാണ് ആദ്യ മത്സരം.

12 റൗണ്ടുകളിലായി 59 മത്സരങ്ങളാണ് ഉണ്ടാവുക. എഷ്യാ കപ്പിനായുള്ള ഇന്ത്യയുടെ പരിശീലന ക്യാമ്പ് നടക്കുന്നതില്‍ ഇത്തവണ സീസണില്‍ മൂന്ന് ബ്രേക്കുകള്‍ ഉണ്ടാകും. 2019ല്‍ നടക്കുന്ന മത്സരങ്ങളുടെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. എഴരക്കാവും എല്ലാ മത്സരങ്ങളുടേയും കിക്കോഫ്.