കൊച്ചി: സന്ദേശ് ജിംഗാന്‍, അനസ് എടത്തൊടിക തുടങ്ങിയവര്‍ക്കൊപ്പം മറ്റൊരു ഇന്ത്യന്‍ താരം കൂടി ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയും. കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ അസം താരം ഹാളിചരണ്‍ നര്‍സാരിയെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് സീസണിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജഴ്സിയിലായിരുന്നു താരം. അറ്റാക്കിങ് മിഡ് ഫീല്‍ഡറാണ്. അണ്ടര്‍-19, അണ്ടര്‍-21 അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനീധികരിച്ചിട്ടുണ്ട്. എഫ്.സി ഗോവ, ഡംപോ, പെയ്ലിയന്‍ ആരോസ്, ഡി.എസ്.കെ ശിവാജിയന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു.