ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 78ആം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എടികെ മോഹന്‍ബഗാനെ നേരിടും. ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എടികെ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. അതിനു പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുക.

മോശം തുടക്കത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ഭേദപ്പെട്ട പ്രകടനങ്ങളുമായി തിരികെ എത്തിയിരുന്നു. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ട എടികെ വിജയ വഴിയില്‍ തിരികെ എത്താനുള്ള ശ്രമത്തിലാണ്.