Connect with us

News

ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയും തകര്‍ത്ത് ഇസ്രാഈല്‍

ഓശാന ഞായറാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി തകര്‍ന്നു

Published

on

ഗസ്സയിലെ അവശേഷിച്ചിരുന്ന ഏക ആശുപത്രി ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി തകര്‍ത്തു. ഓശാന ഞായറാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി തകര്‍ന്നു. രണ്ടുനില കെട്ടിടത്തിലെ ഐ.സി.യു, സര്‍ജറി, ഫാര്‍മസി, ലബോറട്ടറിയും അടക്കമുള്ള സകല സൗകര്യങ്ങളും തകര്‍ന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയവും ദൃക്‌സാക്ഷികളും പറഞ്ഞു.

മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആശുപത്രി കെട്ടിടത്തില്‍നിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെയും, ചികിത്സയിലായിരുന്ന രോഗികള്‍ ജീവന്‍ രക്ഷാര്‍ഥം പുറത്തേക്ക് ഓടുന്നതും ആശുപത്രി വരാന്തയില്‍ അഭയം തേടിയ സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

നൂറിലേറെ രോഗികളെയും പന്ത്രണ്ടിലേറെ ജീവനക്കാരെയും ആക്രമണം ബാധിച്ചതായി അല്‍ അഹ്‌ലി ആശുപത്രി ഡയറക്ടര്‍ ഡോ. ഫദല്‍ നയീം പറഞ്ഞു. ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയാണ് അല്‍ അഹ്‌ലി. 2023 ഒക്ടോബറിലും ഈ ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

ഇന്ന് നടന്ന ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും രോഗികളെയും ജീവനക്കാരെയും നിര്‍ബന്ധിതമായി മാറ്റേണ്ടിവന്നെന്നും ഹമാസ് അറിയിച്ചു.

kerala

മൂന്നാം നിലയില്‍ നിന്നും താഴെ ഷീറ്റിലേക്ക്, പിന്നെ സ്വിമ്മിങ് പൂളിലേക്ക്; പോലീസ് പരിശോധനയില്‍ സിനിമാസ്‌റ്റൈലില്‍ രക്ഷപ്പെട്ട് ഷൈന്‍

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്.

Published

on

പോലീസ് പരിശോധനയില്‍ നിന്നും സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. ഡാന്‍സാഫ് ടീമിന്റെ ലഹരി പരിശോധനക്കിടെ ഷൈന്‍ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി പുറത്തേക്കിറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു നടന്‍.

സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ച് ഷൈന്‍ ലഹരി ഉപയോഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയുമായി നടി വിന്‍സി അലോഷ്യസ് രംഗത്തെത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു വിന്‍സി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് താരസംഘടനക്ക് അടക്കം പരാതി നല്‍കുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ 5.30ഓടുകൂടിയാണ് ഷൈന്‍ ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘം പരിശോധനക്കായി കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്. നടന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുമുമ്പേ നടന്‍ ജനല്‍ വഴി ചാടി ഇറങ്ങി ഓടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നും ഹോട്ടലിലെ സ്വിമ്മിങ് പൂളിലേക്ക് ചാടുകയും അവിടെ നിന്ന് ഹോട്ടലിലെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പടികളിറങ്ങി ഷൈന്‍ ഇറങ്ങി ഓടുകയും ഹോട്ടലിന്റെ ലോബി വഴി പുറത്തേക്ക് പോകുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. കൂടെ ഉണ്ടായിരുന്ന ആളെ വിശദമായി ചോദ്യം ചെയ്തു.

 

Continue Reading

kerala

ഷൈന്‍ ടോം ചാക്കോയെ അമ്മയില്‍ നിന്ന് പുറത്താക്കും; നടപടി തുടങ്ങി

ഇതിനുള്ള നടപടികള്‍ക്ക് അമ്മ സംഘടന തുടക്കം കുറിച്ചു.

Published

on

താരസംഘടനയായ അമ്മയില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയെ പുറത്താക്കും. ഇതിനുള്ള നടപടികള്‍ക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്‌ഹോക് കമ്മിറ്റി ചേര്‍ന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നും വൈകാതെ തന്നെ ഇക്കാര്യത്തില്‍ അമ്മ സംഘടനയുടെ ഔദ്യോഗിക തീരുമാനം പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്.

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തതിലെ കുറ്റാരോപിതന്‍ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വ്യക്തമായിരുന്നു.സംഭവത്തില്‍ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയില്‍ പരാതി നല്‍കി.

മലയാള സിനിമ സെറ്റില്‍ കൂടെ അഭിനയിച്ച നടന്‍ ലഹരി ഉപയോഗിച്ചതായ മലയാള ചലച്ചിത്ര നടി വിന്‍സി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നടിയില്‍നിന്ന് വിവരം ശേഖരിക്കാനും തുടര്‍ന്ന് അന്വേഷണം നടത്താനും എക്‌സൈസ് വകുപ്പ് നടപടി തുടങ്ങി.

Continue Reading

News

യുഎസിന്റെ ‘തീരുവ കളി’ കാര്യമാക്കുന്നില്ലെന്ന് ചൈന

അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു

Published

on

യുഎസിന്റെ തീരുവ കളിക്ക് ശ്രദ്ധ കൊടുക്കാനില്ലെന്ന് ചൈന. യുഎസില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245% വരെ തീരുവ ചുമത്തുമെന്ന വൈറ്റ് ഹൗസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പരിഹാസം.

ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇനിയും തുടര്‍ന്നേക്കും. അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം യുഎസിന്റെ തീരുവ പ്രഖ്യാപനത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ആഗോള വ്യാപാര നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ലോക വ്യാപാര സംഘടനയില്‍ ചൈന പരാതി നല്‍കിയിരുന്നു. ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മില്‍ നടക്കുന്നത് രൂക്ഷമായ വ്യാപാര യുദ്ധമാണ്.

Continue Reading

Trending