ഇറാനില്‍ ഇസ്രാഈല്‍ ആക്രമണം രൂക്ഷമാകുമ്പോഴും ഇസ്രാഈലി ആക്രമണങ്ങള്‍ ദിവസേന ഗസ്സയില്‍ നൂറുകണക്കിന് ആളുകളെ കൊന്നെടുക്കുന്നത് മനസ്സില്‍ സൂക്ഷിക്കണമെന്ന് റോമന്‍ കത്തോലിക്കാ സഭയുടെ തലവന്‍ പോപ്പ് ജനങ്ങളോട് പറഞ്ഞു.
‘ഇസ്രാഈലും ഫലസ്തീനും ഉള്‍പ്പെടുന്ന ഈ നാടകീയ സാഹചര്യത്തില്‍ ഗസ്സയിലും മറ്റ് പ്രദേശങ്ങളിലുമുള്ള ദൈനംദിന കഷ്ടപ്പാടുകള്‍ വിസ്മൃതിയിലേക്ക് നീങ്ങുന്നു. അവിടെ മതിയായ മാനുഷിക പിന്തുണയുടെ ആവശ്യകത കൂടുതല്‍ അടിയന്തിരമായിക്കൊണ്ടിരിക്കുകയാണ്.’ പോപ്പ് ലിയോ പറഞ്ഞു.
‘നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. അക്രമവും രക്തരൂക്ഷിതമായ സംഘര്‍ഷങ്ങളും കൊണ്ടല്ല സമാധാന ശ്രമങ്ങളിലൂടെ രാഷ്ട്രങ്ങള്‍ അവരുടെ ഭാവി രൂപപ്പെടുത്തട്ടെ. അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനും യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത അഗാധമായി മാറുന്നതിന് മുമ്പ് അത് തടയുക ഒരു ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്.’ ‘ പോപ്പ് പറഞ്ഞു.