Connect with us

india

ജയ്പൂർ സ്ഫോടന കേസ്: പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് അശോക് ഗെഹ്ലോട്ട്

കേസിനുവേണ്ടി സർക്കാർ നിയോഗിച്ചിരുന്ന അഡ്വ. രാജേന്ദ്ര യാദവിനെ നീക്കം ചെയ്യും

Published

on

ജയ്പൂർ സ്ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ട രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് ഹർജി നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.കേസിനുവേണ്ടി സർക്കാർ നിയോഗിച്ചിരുന്ന അഡ്വ. രാജേന്ദ്ര യാദവിനെ നീക്കം ചെയ്യും.
71 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2008ലെ ജയ്പൂർ സ്ഫോടന കേസിലെ എല്ലാ പ്രതികളെയും ബുധനാഴ്ച രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സീതാറാം യെച്ചൂരിയ്ക്ക് ആദരം അര്‍പ്പിച്ച് സോണിയ ഗാന്ധി

യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

Published

on

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഡല്‍ഹി എകെജി ഭവനില്‍ എത്തിയാണ് സോണിയ ഗാന്ധി ആദരമര്‍പ്പിച്ചത്. യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ പൊതുദര്‍ശനം തുടരും.

ശേഷം വിലപായാത്രയോടെ ഡല്‍ഹി എംയിലെത്തി മൃതദേഹം കൈമാറും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എംയിസില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.05 ഓടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം.

Continue Reading

india

ഷിംലക്ക് പിന്നാലെ മാണ്ഡിയിലും പള്ളിക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

ഷിംലയിലെ സഞ്ചൗലിയില്‍ പള്ളി അനധികൃത നിര്‍മാണമെന്നാരോപിച്ച് ഹിന്ദുസംഘടനകള്‍ നടത്തിയ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധം ബുധനാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Published

on

ഹിമാചല്‍പ്രദേശിലെ ഷിംലക്ക് പിന്നാലെ മാണ്ഡിയിലും അനധികൃത പള്ളി നിര്‍മാണം ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. മാണ്ഡി മുനിസിപ്പാലിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം മുസ്‌ലിംകള്‍ തന്നെ പൊളിച്ചിട്ടും പ്രതിഷേധം തുടര്‍ന്നവരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. കൈയേറ്റം 30 ദിവസത്തിനകം ഒഴിയണമെന്ന് മാണ്ഡി മുനിസിപ്പാലിറ്റി പള്ളി കമ്മിറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഇതേതുടര്‍ന്നാണ് വ്യാഴാഴ്ച കൈയേറ്റഭാഗത്ത് നിര്‍മിച്ചതെന്ന് പറഞ്ഞ പള്ളിയുടെ മതില്‍ കമ്മിറ്റി തന്നെ പൊളിച്ചത്. എന്നാല്‍, പള്ളിയുടെ അനധികൃത നിര്‍മാണം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദുസംഘടനകള്‍ മാണ്ഡി മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച ധര്‍ണ നടത്തിയത്.

ജയ് ശ്രീറാം വിളികളോടെ റാലിയായാണ് ഇവര്‍ എത്തിയത്. പ്രതിഷേധക്കാര്‍ പിന്നീട് പള്ളിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചതോടെ പൊലീസ് ഇവരെ തടയുകയും പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് പള്ളിയുടെ ഒരു ഭാഗമെന്നാണ് മുനിസിപ്പാലിറ്റി നോട്ടീസില്‍ പറഞ്ഞത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച മുസ്‌ലിംകളുടെ എല്ലാ അനധികൃത നിര്‍മാണങ്ങളും പൊളിക്കണമെന്ന് വി.എച്ച്.പിയും ബജ്‌റംഗ്ദളും ആവശ്യപ്പെട്ടു.

ഷിംലയിലെ സഞ്ചൗലിയില്‍ പള്ളി അനധികൃത നിര്‍മാണമെന്നാരോപിച്ച് ഹിന്ദുസംഘടനകള്‍ നടത്തിയ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധം ബുധനാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

 

Continue Reading

india

ഗ്യാൻവാപി മസ്ജിദിലെ നിലവറക്ക് മുകളിൽ നമസ്കാരം വിലക്കണമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹരജി തള്ളി

കേസില്‍ വിധിപറയുന്നത് നേരത്തേ കോടതി മാറ്റിവെച്ചിരുന്നു.

Published

on

ഗ്യാന്‍വാപി മസ്ജദിലെ നിലവറക്ക് മുകളില്‍ മുസ്‌ലിംകള്‍ നിസ്‌കാരം നിര്‍വഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം നല്‍കിയ ഹരജി വാരാണസി കോടതി തള്ളി. പൂജ നടക്കുന്ന നിലവറയില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് അനുമതി നല്‍കണമെന്ന ആവശ്യവും സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജ് ഹിതേഷ് അഗര്‍വാള്‍ നിരസിച്ചു. രാഖി സിങ് അടക്കമുള്ളവരാണ് ഹരജി സമര്‍പ്പിച്ചത്. അതേസമയം കേസില്‍ വിധിപറയുന്നത് നേരത്തേ കോടതി മാറ്റിവെച്ചിരുന്നു.

നിലവറയുടെ മേല്‍ക്കൂരക്ക് ബലക്ഷയം സംഭവിച്ചതിനാല്‍ മുസ്‌ലിംകള്‍ നമസ്‌കരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. നിലവറ ഏറെ പഴക്കമുണ്ടെന്നും മുകളില്‍നിന്ന് വെള്ളം ചോരുന്നുണ്ടെന്നും കാണിച്ച് അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, ഈ വാദത്തെ മുസ്‌ലിം വിഭാഗം എതിര്‍ക്കുകയും നിലവറക്ക് മുകളില്‍ വര്‍ഷങ്ങളായി നമസ്‌കരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജനുവരിയിലാണ് മസ്ജിദിന്റെ നിലവറയില്‍ ഹിന്ദു വിഭാഗക്കാര്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി അന്‍ജുമന്‍ ഇന്‍തിസാമിയ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. നിലവറയില്‍ നടക്കുന്ന പൂജ നമസ്‌കാരത്തിനു തടസ്സമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

മസ്ജിദിനകത്ത് നടക്കുന്ന പൂജ തടഞ്ഞില്ലെങ്കില്‍ വലിയ പ്രശ്നമുണ്ടാകുമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, വിശദമായി വാദംകേട്ട കോടതി പള്ളിയില്‍ പൂജയും നമസ്‌കാരവും തുടരട്ടെയെന്നു വ്യക്തമാക്കി. തല്‍സ്ഥിതി തുടരാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മറ്റൊരു തരത്തിലുമുള്ള പൂജയോ ആരാധനയോ ഇവിടെ പാടില്ലെന്നും കോടതി അറിയിച്ചു.

വാദം തുടരുന്നതിനിടെ മസ്ജിദിന്റെ സാറ്റലൈറ്റ് ചിത്രം ഉള്‍പ്പെടെ ബെഞ്ച് പരിശോധിച്ചിരുന്നു. ഇതിനുശേഷമാണു പൂജ തുടരാന്‍ അനുമതി നല്‍കിയത്. പള്ളിയിലേക്കും പൂജ നടക്കുന്ന നിലവറയിലേക്കുമുള്ള പ്രവേശന കവാടങ്ങള്‍ രണ്ടു ഭാഗങ്ങളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനാല്‍ പൂജയും നമസ്‌കാരവും തുടരുന്നതില്‍ ഒരു തരത്തിലുമുള്ള പ്രശ്നവുമില്ലെന്നും നിരീക്ഷിച്ചു.

Continue Reading

Trending