india
രാജസ്ഥാനിലേക്കു ചൂണ്ടി മണിപ്പുരിനെ മറയ്ക്കാന്‍ ബി.ജെ.പി നീക്കം; പ്രധാനമന്ത്രിക്കെതിരെ അശോക് ഗെലോട്ട്
സംഘര്‍ഷഭരിതമായ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയാറാകാത്തതിനെ ഗെലോട്ട് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, കര്‍ണാടകയിലും രാജസ്ഥാനിലും എത്തി. എന്നാല്‍ മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല.
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പോരടിച്ച് ബിജെപിയും കോണ്‍ഗ്രസും. മണിപ്പുരില്‍ കുക്കി വംശജരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ ബി.ജെ.പി, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കിലൂന്നി തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്.
രാജ്യത്ത് ബലാത്സംഗക്കേസുകള്‍ ഏറ്റവും കൂടുതല്‍ റജിസ്റ്റര്‍ ചെയ്യുന്നത് രാജസ്ഥാനിലാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവയ്ക്കണമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ബലാത്സംഗക്കേസുകളില്‍ 22 ശതമാനവും രാജസ്ഥാനിലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് എതിരായ പ്രതിഷേധം ഭരിക്കുന്ന സര്‍ക്കാരിനെ നോക്കിയല്ല ഉയര്‍ത്തേണ്ടതെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
അടുത്തിടെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗാള്‍, ബിഹാര്‍, രാജസ്ഥാന് എന്നിവിടങ്ങളിലേക്ക് പ്രതിപക്ഷം പ്രത്യേക സംഘത്തെ അയയ്ക്കുമോ. രാജസ്ഥാനിലെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ മന്ത്രിയെ പുറത്താക്കിയ അശോക് ഗലോട്ടിന്റെ നടപടി അപലപനീയമാണ്. പുറത്താക്കപ്പെട്ട മന്ത്രി ശാന്തി ദരിവാള്‍ സംസ്ഥാനത്തു നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു പറഞ്ഞതില്‍ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്നും ഠാക്കൂര്‍ ചോദിച്ചു.
ബംഗാളിലെ മാള്‍ഡയില്‍ രണ്ട് ദളിത് സ്ത്രീകളെ നഗ്നരാക്കി മര്‍ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചോദിച്ചു. ബംഗാളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകളെ കൊന്നൊടുക്കിയപ്പോള്‍ കോണ്‍ഗ്രസ് കാഴ്ചക്കാരായി നിന്നു. തൃണമൂലുമായി കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും സ്മൃതി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗലോട്ട് രംഗത്തെത്തി. സംഘര്‍ഷഭരിതമായ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയാറാകാത്തതിനെ ഗെലോട്ട് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, കര്‍ണാടകയിലും രാജസ്ഥാനിലും എത്തി. എന്നാല്‍ മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല.
അവിടെ കോണ്‍ഗ്രസ് സര്‍ക്കാരാണു ഭരിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജസ്ഥാനിലെ ജനങ്ങളുടെ വികാരം വൃണപ്പെടുത്തുന്നതാണെന്നും ഗെലോട്ട് പറഞ്ഞു. മണിപ്പുര്‍ വിഷയത്തില്‍ പ്രതികരിക്കുന്നതിനിടെ രാജസ്ഥാനിലെയും ഛത്തിസ്ഗഡിലെയും മുഖ്യമന്ത്രിമാര്‍ ക്രമസമാധാന നില കൃത്യമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
മണിപ്പുരില്‍ 100 ബലാത്സംഗക്കേസുകള്‍ ഉണ്ടായെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് തന്നെ സമ്മതിച്ചുവെന്ന് ഗെലോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്താണു മണിപ്പുരില്‍ നടക്കുന്നത്. അവിടെ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി ഒരുവട്ടം മണിപ്പുര്‍ സന്ദര്‍ശിച്ചു. അതിനു ശേഷവും കൊലപാതകവും ബലാത്സംഗവും തുടര്‍ക്കഥയാണ്. ഔപചാരികതയുടെ പേരില്‍ കുറച്ചു നിമിഷങ്ങള്‍ മാത്രം മണിപ്പുരിനെക്കുറിച്ചു പ്രതികരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അവിടം സന്ദര്‍ശിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ലെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.
india
ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ
ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര് മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.
ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന് അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.
തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.
മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര് തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports17 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

