Connect with us

Culture

ജയലളിതയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയോട് നടി ഗൗതമി

Published

on

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടി ഗൗതമി രംഗത്ത്. തന്റെ ഔദ്യോഗിക ബ്ലോഗിലാണ് നടി ഇക്കാര്യമാവശ്യപ്പെട്ടത്. ട്രാജഡി ആന്റ് അണ്‍ആന്‍സേര്‍ഡ് ക്വസ്‌റ്റൈന്‍സ് എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്താണ് ബ്ലോഗ് സന്ദേശം. ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണമെന്നാണ് താരത്തിന്റെ ആവശ്യം. ജയലളിതയുടെ മരണത്തിലെ ദുരൂഹത തള്ളികളയാനാവില്ല. അവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ചികിത്സയും രോഗം കുറഞ്ഞതായുള്ള വാര്‍ത്തയും അപ്രതീക്ഷിത മരണവുമൊക്കെ സംശയാസ്പദമാണ്. ചികിത്സയിലിരിക്കെ ജയലളിതയെ കാണാന്‍ ആരെയും അനുവദിക്കാത്തതില്‍ ദുരൂഹത ഏറെയാണ്. തമിഴ്‌നാടിന്റെ പ്രിയപ്പെട്ട ‘അമ്മ’യെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരില്‍ നിന്ന് അക്റ്റി നിര്‍ത്തിയത് എന്തിനു വേണ്ടിയായിരുന്നുവെന്ന് ഗൗതമി ചോദിക്കുന്നു.

kamal-jaya-np

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ അവരെ കാണാന്‍ എത്തിയെങ്കിലും ഡോക്ടര്‍മാരുടെ സംസാരിച്ച് മടങ്ങേണ്ട അവസ്ഥയാണുണ്ടായത്. ഇതില്‍ ഏറെ വേദനാജനകമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാവിനെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഗൗതമി ബ്ലോഗില്‍ കുറിച്ചു. തമിഴ്‌നാടിനെ നിയന്ത്രിച്ച, തമിഴ്ജനതക്കു വേണ്ടി ജീവിച്ച ജയലളിതയെന്ന നേതാവിനുണ്ടായ ഇത്തരമൊരു ദുരന്തത്തിനു പിന്നിലെ കാരണം ചോദ്യംചെയ്യപ്പെടാതെ പോകരുതെന്നും പ്രധാനമന്ത്രി അടിയന്തര നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗൗതമി പറയുന്നു.

gautami-pm-narendra-modi-jpg-image-470-246
ഔദ്യോഗിക ബ്ലോഗിലൂടെയാണ് സുപ്രധാന കാര്യങ്ങളെല്ലാം ജനങ്ങളുമായി പങ്കുവെക്കാറുള്ളത്. കമല്‍ഹാസനുമായി വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗേതര്‍ റിലേഷന്‍ അവസാനിപ്പിക്കുന്നതായും ഗൗതമി ബ്ലോഗിലൂടെയാണ് അറിയിച്ചത്.

 

Read blog: 

TRAGEDY AND UNANSWERED QUESTIONS

The Honourable Prime Minister of India,

Shri Narendra Modiji

Dear Sir,

I write this letter to you today as an ordinary citizen of India. I am a homemaker, a mother and a working woman. My concerns and priorities in my life are those that are shared by many of my fellow countrymen, primarily to build a safe and nurturing environment for my family that will allow them to live a safe and fulfilled life.

I am also one among the crores who are mourning the recent shocking demise of our late Chief Minister, Selvi Dr. J Jayalalithaa ji. She was a towering personality in Indian politics and was a great inspiration for women from all walks of life. Her leadership of Tamil Nadu, over several terms in office, has brought us to the forefront in many spheres of development. Selvi Dr. Jayalalithaa ji’s undeniable strength and determination to persevere against all odds are a lasting legacy that will continue to inspire individuals of every gender to persist in pursuit of their dreams in life.

Her demise is all the more tragic and unsettling because of the circumstances over the past few months and the sheer volume of unanswered questions about our late Chief Minister’s hospitalisation, treatment, reported recovery and very sudden passing. There has been a near total blanketing of information regarding these matters. Nobody had been allowed access to her and many dignitaries who visited her with deep concern were denied an opportunity to convey their wishes in person. Why this secrecy and isolation of a beloved public leader and the head of the Tamil Nadu government? What/whose authority restricted access to the late Chief Minister? Who were the concerned persons who were making the decisions about Selvi Dr. J Jayalalithaa ji’s treatment and care when her health was apparently in such a delicate state? And who is responsible for these answers to the people? These and many other burning questions are being asked by the people of Tamil Nadu and I echo their voice in bringing them to your ears, sir.

No doubt some might say that it is a moot point because it has happened as it has, but that, sir, is precisely my fear. I ask these questions now because it is a primary concern and right of every citizen of India to be aware of and informed about their democratically elected leaders. To be aware of their state of health and ability to perform their duties for the larger good of the people. To be concerned for the wellness and comfort of a beloved leader of the masses. And the fact that a tragedy of such tremendous scale should not go unquestioned and definitely, not unanswered, under any circumstances. If this be the case with a public figure of this magnitude, then what chance does the common citizen of India have when he fights for his personal rights? The confidence of every Indian in the democratic process that makes our nation so great is precious and must be protected against all odds.

I am writing to you now, sir, with the complete confidence that you share my anxiety and determination to uphold the rights of every Indian to be aware and informed of any factor that impacts our day to day life. You have proven yourself in many ways to be a leader who is unafraid to stand up for the rights of the common man and I am confident that you will heed the call of your fellow countrymen.

With my deepest respects and trust

Jai Hind!

Gautami Tadimalla

08.12.2016

4/472, Kapaleeswarar Nagar

Neelankarai, Chennai 600041

+917338713979

Film

ട്രാഫിക് റൂള്‍സ് തെറ്റിച്ചു; ചോദ്യം ചെയ്ത ട്രാഫിക് പൊലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു- വീഡിയോ

കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു

Published

on

ഹൈദരാബാദ് ∙ റോഡ് നിയമം ലംഘിച്ചുള്ള യാത്ര തടഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു.

നടി എതിർവശത്തെ റോഡിലൂടെ വാഹനമോടിച്ചു വരുന്ന വഴിയാണ് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥന് നേരെ നടി കയർത്തു. വാക്കു തർക്കം കയ്യേറ്റം വരെയെത്തുകയും ചെയ്തു. റോഡിൽ കൂടിയ ജനം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സൗമ്യ വഴങ്ങിയില്ല. കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്ന് നടി സമ്മതിക്കുന്നത് വീഡിയോയിൽ കാണാനാകും.

കഴിഞ്ഞ 24ന് രാത്രി എട്ടിന് ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലായിരുന്നു കേസിനാസ്‍പദമായ സംഭവം. തന്റെ ആഡംബര കാറിൽ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണു നിയമം തെറ്റിച്ച് വൺവേ റോഡിലൂടെ കടന്നുപോകാൻ താരം ശ്രമിച്ചത്. ഇതേതുടർന്ന്  പൊലീസ് തടഞ്ഞു. അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു.

Continue Reading

Film

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ആശ്വാസം; ജാമ്യം റദ്ദാക്കില്ല

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു.

Published

on

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്.

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഹർജി നൽകിയത്.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

Film

മലയാള സിനിമ റിലീസ് തടയില്ല, തുടരും; നിലപാട് മാറ്റി ഫിയോക്

കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

Published

on

നിലപാടിൽ അയവ് വരുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകൾ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

ഫെബ്രുവരി 22ന് മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകൾക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിച്ചത്.
ഇത് കൂടാതെ ഷെയറിങ് രീതികളിൽ മാറ്റം വരുത്തണം, പബ്ലിസിറ്റി കോൺട്രിബ്യൂഷൻ, പേസ്റ്റിങ് ചാർജ് എന്നിവ പൂർണ്ണമായും നിർത്തലാക്കണം, വിപിഎഫ് ചാർജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നൽകണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിൽ പറയുന്നു.

Continue Reading

Trending