Click to comment

Leave a Reply

Your email address will not be published. Required fields are marked *

international

ഇസ്രയേല്‍ വധശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു; ഭയമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍

ഞാനുള്‍പ്പെടെ ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം, പക്ഷേ അത് വിജയിച്ചില്ല.

Published

on

ടെഹ്‌റാന്‍: കഴിഞ്ഞ ജൂണില്‍ ഇസ്രയേല്‍ ആരംഭിച്ച ഏകപക്ഷീയ യുദ്ധത്തിനിടെ തനിക്കും പരിക്കേറ്റതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വെളിപ്പെടുത്തി. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. 12 ദിവസം നീണ്ടുനിന്ന ആക്രമണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കാല്‍മുട്ടിന് സമീപം പരിക്കേറ്റുവെന്നാണ് വിശദീകരണം.

‘രക്തം കട്ടപിടിച്ച് കിടക്കേണ്ടി വന്നു. എന്നാല്‍ അതിനെ അതിജീവിച്ചു. ഞാനുള്‍പ്പെടെ ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം, പക്ഷേ അത് വിജയിച്ചില്ല. നിയമവിരുദ്ധവും അധാര്‍മികവുമായ ആക്രമണമായിരുന്നു അത്. ഇസ്രയേലിനെ എനിക്ക് ലവലേശം ഭയമില്ല,’ എന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

അദ്ദേഹത്തിന് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമായാണ്. ടെഹ്‌റാനിലെ രഹസ്യ കേന്ദ്രത്തിലെ ഭൂഗര്‍ഭ അറയില്‍ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയായിരുന്നു ആക്രമണം. ബോംബാക്രമണത്തിന് പിന്നാലെ എമര്‍ജന്‍സി പാതയിലൂടെ പെസഷ്‌കിയാനടക്കമുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.

പെസഷ്‌കിയാന്‍ പരിക്കേറ്റത് കാലിനാണ്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറി തലവന്‍ മൊഹ്‌സേനി എജെയ് എന്നിവരുള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ടെഹ്‌റാന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ മിസൈലാക്രമണമാണ് അപകടത്തിന് കാരണമായത്.

ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിലായിരുന്നു പെസഷ്‌കിയാനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ പദ്ധതി. അദ്ദേഹം ഉണ്ടായിരുന്ന കെട്ടിടത്തിലെ വായുസഞ്ചാരം തടഞ്ഞ ശേഷം വിഷപ്പുക നിറയ്ക്കാനായിരുന്നു ശ്രമം. ഇതിന് ആറു മിസൈലുകള്‍ പ്രയോഗിച്ചെങ്കിലും, രഹസ്യ പാത ഉണ്ടായിരുന്നതിനാല്‍ പെസഷ്‌കിയാനടക്കമുള്ളവര്‍ രക്ഷപ്പെട്ടു. 2024ല്‍ ഹസന്‍ നസ്രള്ളയെ സമാനമായ രീതിയില്‍ മിസൈല്‍ ആക്രമണത്തില്‍നിന്നുള്ള വിഷപ്പുക ശ്വസിപ്പിച്ചാണ് കൊലപ്പെടുത്തിയിരുന്നത്.

Continue Reading

international

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു

0 കാരനായ ചന്ദ്രമൗലി നാഗമല്ലയ്യയെ ഡല്ലാസിലെ ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയുടെയും 18 വയസുകാരനായ മകന്റെയും മുന്നില്‍വച്ചായിരുന്നു സംഭവം.

Published

on

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ കര്‍ണാടക സ്വദേശിയെ സഹപ്രവര്‍ത്തകന്‍ തലയറുത്ത് കൊന്നു. 50 കാരനായ ചന്ദ്രമൗലി നാഗമല്ലയ്യയെ ഡല്ലാസിലെ ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയുടെയും 18 വയസുകാരനായ മകന്റെയും മുന്നില്‍വച്ചായിരുന്നു സംഭവം.

വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്. സഹപ്രവര്‍ത്തകനായ കോബോസ് മാര്‍ട്ടിനെസ് (37) തര്‍ക്കത്തിനുശേഷം മുറിയില്‍നിന്ന് ഇറങ്ങി വെട്ടുകത്തിയുമായി തിരിച്ചെത്തി. ഭയന്ന് പുറത്തേക്ക് ഓടിയ ചന്ദ്രമൗലിയെ മോട്ടലിന്റെ പാര്‍ക്കിംഗ് മേഖലയില്‍ വച്ച് കൂരമായി ആക്രമിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യയും മകനും സംഭവദൃക്‌സാക്ഷികളായി.

രക്തം പുരണ്ട കത്തിയുമായി പ്രതി സംഭവസ്ഥലത്ത് തന്നെ തുടരുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്ക് നേരത്തെ മോഷണവും ആക്രമണവും ഉള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റ് ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

international

പുതുവര്‍ഷപ്പുലരിയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇസ്താംബൂളില്‍ കൂറ്റന്‍ ബഹുജന റാലി

400 ലേറെ സംഘടനകളുടെ നേതൃത്വത്തില്‍ 4,50,000 ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു

Published

on

ഇസ്താംബൂള്‍: പുതുവര്‍ഷപ്പുലരിയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇസ്താംബൂളില്‍ 4,50,000 ലക്ഷത്തിലധികം ആളുകളടങ്ങിയ കൂറ്റന്‍ ബഹുജന റാലി. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊലകള്‍ തടയണമെന്നാവശ്യപ്പെട്ട് 400 ലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.

ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളെഴുതിയ വലിയ ബാനറുകളും പ്ലക്കാര്‍ഡുകളുമുയര്‍ത്തിയും ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഫിയ ധരിച്ചുമാണ് ആയിരങ്ങള്‍ ഗലാറ്റ പാലത്തിലെത്തിയത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ഫലസ്തീനില്‍ എവിടെയാണ് മനുഷ്യാവകാശങ്ങള്‍, പത്രസ്വാതന്ത്ര്യവും, ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം ഗസയില്‍ മരിച്ചുവീഴുകയാണ്. കളിച്ചു തളര്‍ന്നിരിക്കേണ്ട കുട്ടികള്‍ യുദ്ധത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും, അമ്മമാരുടെ കണ്ണുനീര്‍ വറ്റിക്കഴിഞ്ഞുവെന്നും ഗസയിലെ ഓരോ മണ്‍തരിയും രക്തസാക്ഷികളുടെ രക്തം കൊണ്ട് കുതിര്‍ന്നിരിക്കുകയാണെന്നും പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചവര്‍ വ്യക്തമാക്കി.

Continue Reading

Trending