റാഞ്ചി: 35കാരിയെ 17പേര്‍ കൂട്ടബലാല്‍സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ധുംക്കയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചൊവ്വാഴ്ച്ച രാത്രി ഭര്‍ത്താവിനൊപ്പം ചന്തയില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങവേയാണ് യുവതി ക്രൂരപീഡനത്തിന് ഇരയായത്.

ഭര്‍ത്താവിനെ ആക്രമിക്കുകയും ബന്ദിയാക്കുകയും ചെയ്ത ശേഷമാണ് പീഡനം. പ്രതികളില്‍ ഒരാള്‍ പരിചയക്കാരനാണെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. യുവതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി.

യുവതിയുടെ പരാതി കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് ഡിഐജി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുവതിയെ ചോദ്യം ചെയ്തപ്പോള്‍ അവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കൂ എന്നും ഗ്രാമവാസികളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.