ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരായ ഷാഹിന്‍ ബാഗ് സമരത്തിന്റെ മുഖമായി മാറിയ ദാദി എന്ന് വിളിക്കുന്ന ബല്‍ക്കീസ് ബാനുവിനെ അപമാനിച്ച് ബോളിവുഡ് നടി കങ്കണ റാവത്ത്. 100 രൂപക്ക് വേണ്ടി ഏത് സമരത്തിലും പങ്കെടുക്കുന്ന ആളാണ് ദാദിയെന്നാണ് കങ്കണയുടെ ആരോപണം. ടൈംസ് മാഗസിന്റെ ഇന്ത്യയെ സ്വാധീനിച്ച നൂറുപേരുടെ പട്ടികയില്‍ വന്ന അതേ ദാദിയാണിത്. 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ വരുമെന്നാണ് കങ്കണ കുറിച്ചത്. കുറച്ച് സമയങ്ങള്‍ക്കകം തന്നെ കങ്കണ ട്വീറ്റ് പിന്‍വലിച്ചു.

ബില്‍കിസ് ബാനോ സമരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ വെച്ച് നിരവധി ആളുകള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും സമീപിച്ചാല്‍ ഇത്തരം സമരങ്ങള്‍ക്ക് ദാദിയെ ലഭിക്കുന്നതാണ്. ഒരു ദിവസത്തെ കൂലിയും, വസ്ത്രവും, ഭക്ഷണവും, അവാര്‍ഡും നല്‍കുകയാണെങ്കില്‍ ദാദി സമരത്തിന് വരുമെന്നാണ് ആരോപണം.

കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസത്തിലാണ്. മൂന്നാം ദിവസമായ ഇന്ന് രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിച്ച് സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകളുടെ നീക്കം. സമരക്കാര്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചത് സമരത്തിന്റെ വിജയമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നത്. അരലക്ഷത്തോളം കര്‍ഷകരാണ് നിലവില്‍ ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുള്ളത്.