കണ്ണൂര്‍: കൂത്തുപറമ്പില്‍ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റിലായി. 2017ല്‍ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ദത്തെടുക്കലിന് മുന്നോടിയായുള്ള ഫോസ്റ്റര്‍ കെയറിനിടയിലായിരുന്നു പീഡനം. പീഡന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് കേസ്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി അനാഥാലയത്തിലേക്ക് തിരിച്ചു പോയിരുന്നു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹോദരിയാണ് കൗണ്‍സിലിങ്ങിലൂടെ പീഡന വിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്.