ജമ്മു കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാ പ്രതികളെയും തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ മാതാവ്. തന്റെ മകള്‍ ബുദ്ധിമതി ആയിരുന്നുവെന്നും അവളെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹമെന്നും മാതാവ് പറഞ്ഞു.

‘ആ ക്രൂരകൃത്യം നടത്തിയ പ്രതികളെ മുഴുവന്‍ തൂക്കിലേറ്റണമെന്നാണ് എന്റെ ഏക ആഗ്രഹം. ഇതുപോലൊരു അനുഭവം ഇനിയൊരു കുടുംബത്തിനും ഉണ്ടാകരുത്’ – മാതാവ് പറഞ്ഞു.

പെണ്‍കുട്ടിക്ക് ഒരു വയസ്സുണ്ടായിരുന്നപ്പോള്‍ മാതാവിന്റെ സഹോദരനും ഭാര്യയും ചേര്‍ന്ന് ദത്തെടുത്തതായിരുന്നു. മകളെ സഹോദരന്റെ വീട്ടിലേക്ക് അയച്ചത് തന്റെ തെറ്റാണെന്ന് അവര്‍ വിലപിക്കുന്നു.

‘എന്താണ് അവളെ കൊന്നത്? അവള്‍ കാലികളെ മേയ്ക്കുകയും കുതികരകളെ സംരക്ഷിക്കുകയും ചെയ്യുകയായിരുന്നു. എട്ടു വയസ്സു മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. ഇത്രയും ക്രൂരമായ രീതിയില്‍ എന്തിനാണവളെ കൊന്നത്? അവര്‍ക്ക് മരണശിക്ഷ തന്നെ നല്‍കണം.’

പ്രദേശത്തെ ഹിന്ദുമതസ്ഥരുമായി നല്ല ബന്ധമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും എന്നാല്‍ മകളുടെ മരണത്തിനു ശേഷം തങ്ങളെല്ലാം ഭയത്തിലാണെന്നും അവര്‍ പറഞ്ഞു. ‘ആ സംഭവത്തിനു ശേഷം ഞങ്ങളുടെ ബന്ധങ്ങളില്‍ അകല്‍ച്ച വന്നു. ഞങ്ങള്‍ ഭയന്നാണ് കഴിയുന്നത്. മകള്‍ക്ക് നീതി കിട്ടണമെന്നു മാത്രമാണ് ഞങ്ങളുടെ ആഗ്രഹം.’ – പെണ്‍കുട്ടികളെ പഠിപ്പിച്ച് രക്ഷിക്കാന്‍ പ്രധാനമന്ത്രി ഉപദേശിക്കുമ്പോള്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെയാണ് അത് സാധിക്കുകയെന്നും

സി.ബി.ഐ അന്വേഷണം വേണമെന്ന് കരുതുന്നില്ലെന്നും ഇപ്പോള്‍ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും അവര്‍ പറഞ്ഞു.