തിരുവനന്തപുരം: കീം 2020 (കേരള എന്‍ജിനീയറിങ് അഗ്രിക്കള്‍ച്ചറല്‍ മെഡിക്കല്‍) പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങിന് 56,599 പേര്‍ യോഗ്യത നേടി. ഫാര്‍മസി കോഴ്‌സുകള്‍ക്ക് 44,390 പേര്‍ക്ക് യോഗ്യത ലഭിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.

കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയാണ് കീം ഉപയോഗിച്ച് അവരുടെ പ്രഫഷനല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നത്.