Connect with us

GULF

അബുദാബി കെ.എം.സി.സി സംഘടിപ്പിച്ച കേരള ഫെസ്റ്റ് ശ്രദ്ധേയമായി: പുത്തൂര്‍ റഹ്മാന്‍

ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്‍പങ്ങള്‍, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം

Published

on

കെ.എം.സി.സിയുടെ അബുദാബി കമ്മിറ്റി സംഘടിപ്പിച്ച കേരള ഫെസ്റ്റ് ഏറെ പ്രശംസനീയമായെന്നു കേള്‍ക്കുമ്പോള്‍ അതിയായ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് മുതിര്‍ന്ന കെഎംസിസി നേതാവ് പുത്തൂര്‍ റഹ്മാന്‍. പ്രവാസമണ്ണില്‍ വേറിട്ടു കാണുന്നതും ലോകത്തിനു തന്നെ മാതൃകയുമായ കേരളത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷം പ്രകാശിപ്പിക്കുന്നതും, നമ്മുടെ സംസ്‌ക്കാരവും പൈതൃകവും പ്രതിഫലിക്കുന്നതുമായി മാറി മൂന്നു ദിവസം നീണ്ടു നിന്ന ഫെസ്റ്റിവല്‍. ചിന്തയും കലയും ചിരിയും വാര്‍ത്തമാനകാലത്തെപ്പറ്റിയുള്ള സംവാദവും വാരാന്ത അവധി ദിനങ്ങളെ ആഘോഷപ്പൂരമാക്കിയ ജനപങ്കാളിത്തവും കെ.എം.സി.സിയുടെ ഈ പുതിയ കാല്‍വെപ്പിനെ ഒരു നാഴികക്കല്ലാക്കി മാറ്റി. സംഘാടകരായ അബുദാബിയിലെ കെ.എം.സി.സി സഹോദരങ്ങള്‍ എന്തുകൊണ്ടും അനുമോദനമര്‍ഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്‍പങ്ങള്‍, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം. സുന്ദരമായ സായാഹ്നങ്ങളും രാവുകളും സ്‌നേഹവും സൗഹൃദവും കൊണ്ടു നിറക്കാനെത്തിയ ആയിരങ്ങള്‍. അബുദാബിയുടെ തണുത്ത രാത്രികളെ കെ.എം.സി.സിയുടെ ഫെസ്റ്റ് വാര്‍ണാഭമാക്കി. രണ്ടാമത്തെ ദിവസം കേരളത്തിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഒത്തുകൂടലിന്റെ വേദിയായൊരുക്കിയതും സാര്‍ത്ഥകമായ ചുവടുവെപ്പായി. മാധ്യമങ്ങള്‍ ഭരണകൂടങ്ങളുടെ പബ്ലിക് റിലേഷന്‍ ആസ്ഥാനങ്ങളായി മാറുന്ന വര്‍ത്തമാനകാലത്ത് വ്യത്യസ്തവും വ്യക്തവുമായ കാഴ്ചപ്പാടോടെ നീതിയുടെ പക്ഷത്തു നില്‍ക്കുന്ന ചുരുക്കം ചിലരുടെ സാന്നിധ്യവും അവരുമായുള്ള സംവാദവും അര്‍ത്ഥപൂര്‍ണമായിരുന്നു. പ്രമോദ് രാമനും ഷാനി പ്രഭാകറും പി.ജി സുരേഷ് കുമാറും ഹശ്മി താജും മാത്തു ഷാജിയും അറിവും അഭിപ്രായവും തങ്ങളുടെ അനുഭവങ്ങളും പങ്കിട്ടപ്പോള്‍ സദസ്സ് പ്രബുദ്ധതയോടെ പ്രതികരിക്കുകയും സംവാദത്തിന്റെ വേദി രൂപപ്പെടുകയും ചെയ്തു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അബുദാബിയിലെത്തിയതും ചര്‍ച്ചകളില്‍ പങ്കെടുത്തതും ചിലരെ അസ്വസ്ഥരാക്കുന്നത് സോഷ്യല്‍ മീഡിയ വഴിക്ക് അറിയുമ്പോള്‍ കെ.എം.സി.സി നയിച്ച മാധ്യമ സംവാദം എത്രമേല്‍ വിജയകരമായി എന്നാണ് നാം തിരിച്ചറിയേണ്ടത്. ആളുകള്‍ ഒരുമിക്കുന്നതും ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതും ജനങ്ങളുടെയും ജനമനസ്സുകളുടെയും വൈവിധ്യവും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭംഗിയാണ്. അതിനെ അംഗീകരിക്കാനാവാത്തവരും സ്വേച്ഛാധിപത്യത്തെ പിന്തുണക്കുന്നവരുമായ ദുഷ്ടബുദ്ധികളെ കെ.എം.സി.സിയുടെ മാധ്യമ സംവാദം ചൊടിപ്പിക്കുന്നുണ്ടെങ്കില്‍ അതാണല്ലോ ആ സംവാദം ഏറ്റവും നന്നായി എന്നതിന്റെ ഒന്നാമത്തെ തെളിവ്. ജനങ്ങളുടെ ഒത്തൊരുമയും പുരോഗതിയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിലപാടും അലോസരപ്പെടുത്തേണ്ട കാര്യങ്ങളല്ല, അതാണ് ഒരു രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ പ്രാവര്‍ത്തികമാക്കേണ്ടത്. കെ.എം.സി.സി അതിനാണ് മുന്നിട്ടിറങ്ങിയത് എന്നതാണ് കേരള ഫെസ്റ്റിന്റെ മഹത്വമെന്നും റഹ്മാന്‍ വ്യക്തമാക്കി.

മൂന്നാം ദിവസത്തെ ഡയസ്‌ഫോറ സമ്മിറ്റും ഏറെ ഉചിതവും കാലികവുമായി. എല്ലാ പ്രവാസി സംഘടനകളുടെയും ഒത്തുകൂടല്‍ സമ്മേളനത്തില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. വോട്ടവകാശം, പുനരധിവാസം, ഇന്‍ഷുറന്‍സ്, നാട്ടിലേക്കുള്ള യാത്രാദുരിതവും അമിതമായ ടിക്കറ്റ് ചാര്‍ജും ഉള്‍പ്പടെ കാര്യങ്ങളില്‍ വിശദമായ കൂടിയാലോചനകളും ആശങ്ങളുടെ പങ്കുവെപ്പും നടന്നു. ആളുകളെ ആകര്‍ഷിക്കുന്ന ചിന്തിക്കാനും ചിരിക്കാനും ഉല്ലസിക്കാനും ഒരേ സമയം അവസരമൊരുക്കിയ ഫെസ്റ്റ് ഒരു നവ്യാനുഭവമായി എന്നാണെല്ലാവരും വിളിച്ചറിയിക്കുന്നത്. അബുദാബി സംസ്ഥാന കെ.എം.സി.സിയുടെ ഭാരവാഹികളും പ്രവര്‍ത്തകരും, ഈ പുതിയ ഉണര്‍വിനു നേതൃത്വം കൊടുത്ത പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലിങ്ങല്‍, ജനറല്‍ സെക്രെട്ടറി യുസുഫ് മാട്ടൂല്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള അഭിനന്ദനം രേഖപ്പെടുത്തി അദ്ദേഹം സംസാരിച്ചു.

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending