തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴേക്ക് കൂപ്പ്കുത്തി. മുന്‍വര്‍ഷത്തെ 6.49 ശതമാനത്തില്‍ നിന്ന് 3.45 ശതമാനത്തിലേക്കാണ് വളര്‍ച്ചാനിരക്ക് ഇടിഞ്ഞത്. 2019-20 സാമ്പത്തിക വര്‍ഷത്തെ കണക്കാണിത്. ദേശീയ വളര്‍ച്ചാനിരക്കിനേക്കാള്‍ കുറവായത് ആശങ്കയ്ക്കിടയാക്കുന്നു.
വ്യവസായ-സേവന മേഖലകളിലും സംസ്ഥാനത്തിന് തിരിച്ചടിനേരിട്ടു. ഓഖി ചുഴലിക്കാറ്റ്, പ്രളയം, കോവിഡ് എന്നിവയാണ് തകര്‍ച്ചയ്ക്ക് കാരണമാക്കിയതെന്ന് ആസൂത്രണബോര്‍ഡ് തയാറാക്കിയ സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ എടുത്ത പൊതുകടവും കൂടിയിട്ടുണ്ട്. 2.60 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ആകെ കടം. റവന്യുചെലവിന്റെ 74 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കാണ് സര്‍ക്കാര്‍ നീക്കിവെക്കുന്നത്. സര്‍ക്കാരിന്റെ ധൂര്‍ത്തും അനാവശ്യചെലവുകളും സര്‍ക്കാരിന്റെ സാമ്പത്തിക നഷ്ടത്തില്‍ പ്രധാനകാരണമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞു; പൊതുകടം പെരുകി

Be the first to write a comment.