തിരുവനന്തപുരം: ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളിലെ ഡിജിറ്റല്‍ വത്കരണത്തെ കുറിച്ച് പ്രതികരണവുമായി വി.ഡി സതീശന്‍ എം.എല്‍.എ. രാജീവ് ഗാന്ധി കമ്പ്യൂട്ടര്‍ വത്കരണം നടത്തിയപ്പോള്‍ സമരം ചെയ്ത സാഖക്കളാണ് ഇപ്പോള്‍ ബജറ്റില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ഡിജിറ്റല്‍ എകണോമി, നോളജ് എകണോമി എന്നൊക്കെ പറയുന്നതെന്ന് സതീശന്‍ ഫേസ്ബുക്കില്‍കുറിച്ചു. ഈ പ്രഖ്യാപനം കേട്ടാല്‍ ആര്‍ക്കായാലും രോമാഞ്ചമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വീട്ടിലും ഒരുലാപ് ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അഞ്ച് വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ജോലി ലഭ്യമാക്കുന്നതിനായി വിപുലമായ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.