തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 52 കോടി 9 ലക്ഷം രൂപയാണ് അനുവദിച്ചത്.36 കോടി രൂപ കടലുണ്ടിപ്പുഴയിലെ കടക്കാട്ടു പാറയില്‍ റഗുലേറ്റര്‍ നിര്‍മാണത്തിനായി അനുവദിച്ചതാണ്.ഇതിന്റെ മണ്ണുപരിശോധന പൂര്‍ത്തിയായി. കുടിവെള്ള ക്ഷാമം പരിഹരിക്കാനും കര്‍ഷകര്‍ക്ക് ഉപ്പുവെളളത്തില്‍ നിന്ന് മോചനം നേടാനും പ്രയോജനപ്പെടുന്ന റഗുലേറ്ററിന്റെ ഡിസൈനിംഗിന് സമര്‍പ്പിക്കാനുള്ള നടപടികള്‍ നടന്ന് വരുന്നു.ബാക്കിയുള്ള 16. കോടി 9 ലക്ഷം മണ്ഡലത്തിലെ സര്‍ക്കാര്‍ മേഖലയിലെ സ്‌കൂളുകള്‍ക്കാണ് ഉപയോഗപ്പെടുത്തിയത്.

ഇതില്‍ 5 കോടി രൂപ പെരുവള്ളൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ദേശീയ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയാണ്. മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയം ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി പരിഗണിച്ചത് പെരുവളളൂര്‍ ജി.എച്ച്.എസ് സ്‌കൂളായിരുന്നു.അതിന്റെ നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. കിഫ്ബി വഴി ലഭിച്ച ഫണ്ടുകളും ലഭിച്ച സ്‌കൂളുകളും ഫണ്ടുകളും നിലവിലെ സ്ഥിതിവിവരവും ഇങ്ങിനെയാണ്.യൂണിവേഴ്‌സിറ്റി ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 3 കോടി ( കെട്ടിടം നിര്‍മാണം പൂര്‍ത്തീകരണം നടന്നു വരുന്നു). ചേളാരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 3 കോടി (ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു). മൂന്നിയൂര്‍ പാറക്കടവ് ഗവ.എം.യു.പി. സ്‌കൂള്‍ 3 കോടി ( ഭരണാനുമതി ലഭിച്ചു).

പറമ്പില്‍ പീടിക ഗവ.എല്‍.പി സ്‌കൂള്‍ 1 കോടി (ഭരണാനുമതി ലഭിച്ചു). മൂന്നിയൂര്‍ ചാലില്‍ ഗവ.യു.പി.സ്‌കൂള്‍ 1 കോടി (ഭരണാനുമതി ലഭിച്ചു). വള്ളിക്കുന്ന് അരിയല്ലൂര്‍ ഗവ.യു.പി സ്‌കൂള്‍ 1.57 കോടി (ഭരണാനുമതി ലഭിച്ചു ,ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു). വള്ളിക്കുന്ന് മുണ്ടിയന്‍ കാവ് ഗവ.എല്‍പി സകൂള്‍ 52 ലക്ഷം (ഭരണാനുമതി ലഭിച്ചു,ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു).യൂണിവേഴ്‌സിറ്റി ഗവ. എല്‍.പി.സ്‌കൂള്‍ 1 കോടി (ഭരണാനുമതി ലഭിച്ചു). തേഞ്ഞിപ്പലം ചെനക്കലങ്ങാടി ഗവ.എല്‍.പി സ്‌കൂള്‍ 1 കോടി (ഭരണാനുമതി ലഭിച്ചു). കിഫ്ബി പദ്ധതിയിലൂടെ ലഭിച്ച ഫണ്ടുകള്‍ മണ്ഡലത്തിന്റെ നിലവാരം ഉയര്‍ത്തിയതായി പി.അബ്ദുല്‍ ഹമീദ് എം. എല്‍.എ അഭിപ്രായപ്പെട്ടു.