Connect with us

main stories

കിഫ്ബിയിലും ഇഡി; മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ആര്‍ബിഐക്ക് കത്ത്

കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Published

on

തിരുവനന്തപുരം: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം. സിഐജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ഇഡി ആര്‍ബിഐയ്ക്ക് കത്തയച്ചു.

കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുവരെയുള്ള കടമെടുപ്പു സര്‍ക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ എഴുതിച്ചേര്‍ത്തവയാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ മറുവാദവും ഉന്നയിച്ചു. ഇത്തരത്തില്‍ സിഎജിയും സര്‍ക്കാരും തമ്മില്‍ വാഗ്വാദം മുറുകുന്നതിനിടെയാണ് ഇഡി അന്വേഷണം വരുന്നത്.

കിഫ്ബിക്കെതിരെ സെപ്റ്റംബറിലും കേന്ദ്ര സര്‍ക്കാര്‍ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 250 കോടി യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതു പുരോഗമിക്കുന്നതിനിടയിലാണ് പുതിയ അന്വേഷണവും.

 

india

വോട്ട് മോഷണം നടത്താന്‍ ബിജെപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനില്‍ക്കുന്നു: രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനും (ഇസി) ബിജെപിയും ‘തിരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍’ ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തെ ‘സ്ഥാപനവല്‍ക്കരിച്ച ചോറി’ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച (ആഗസ്റ്റ് 8, 2025) ദരിദ്രരുടെ വോട്ടവകാശം കവര്‍ന്നെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ ‘മോഷണം’ നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ‘പരസ്യമായി കൂട്ടുനില്‍ക്കുകയാണെന്ന്’ അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷനും (ഇസി) ബിജെപിയും ‘തിരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍’ ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ 1,00,250 വോട്ടുകള്‍ ചോര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയില്‍ 100-ലധികം സീറ്റുകള്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇവിടെ സംഭവിച്ചത് ആ സീറ്റുകളിലും സംഭവിച്ചു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ബിജെപിക്ക് 10-15 സീറ്റുകള്‍ കുറവായിരുന്നുവെങ്കില്‍, മോദി പ്രധാനമന്ത്രിയാകില്ലായിരുന്നു, ഒരു ഇന്ത്യാ ബ്ലോക്ക് സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല,’ അദ്ദേഹം വ്യക്തമാക്കി.

മഹാദേവപുര സെഗ്മെന്റില്‍ 1,00,250 വോട്ടുകള്‍ മോഷണം പോയെന്നും 11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍, 40,009 വ്യാജവും അസാധുവായതുമായ വിലാസങ്ങള്‍, 10,452 ബള്‍ക്ക് വോട്ടര്‍മാര്‍ അല്ലെങ്കില്‍ ഒറ്റ വിലാസം വോട്ടര്‍മാര്‍, 4,132 പുതിയ ഫോട്ടോകള്‍, 3 അസാധുവായ 692 വോട്ടര്‍മാര്‍ തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

ഓരോ തരത്തിലുള്ള കൃത്രിമത്വവും സ്‌ക്രീനില്‍ ഉദാഹരണങ്ങള്‍ സഹിതം വിവരിച്ചായിരിന്നു വോട്ട് മോഷണം നടന്നുവെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടത്. ‘ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍’ എന്ന തലക്കെട്ടിന് കീഴില്‍, മഹാദേവപുര സെഗ്മെന്റില്‍ 11,965 വോട്ടര്‍മാരെ കണ്ടെത്തിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു.

നാല് വ്യത്യസ്ത ബൂത്തുകളിലായി നാല് തവണയാണ് ഗുര്‍കീരത് സിംഗ് ഡാങ് വോട്ടര്‍മാരുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റൊരാള്‍ വിവിധ സംസ്ഥാനങ്ങളില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തതിന്റെ ഉദാഹരണവും അദ്ദേഹം കാണിച്ചു.

മഹാദേവപുര സെഗ്മെന്റിലെ നിരവധി ആളുകള്‍ ‘ഹൗസ് നമ്പര്‍ 0’ ല്‍ രജിസ്റ്റര്‍ ചെയ്തതെങ്ങനെയെന്ന് സ്‌ക്രീനില്‍ കാണിക്കുന്ന, വ്യാജവും അസാധുവുമായ വിലാസങ്ങളുള്ള 40,009 വോട്ടര്‍മാരുണ്ടെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നു.

ബള്‍ക്ക് വോട്ടര്‍മാര്‍ അല്ലെങ്കില്‍ സിംഗിള്‍ അഡ്രസ് വോട്ടര്‍മാര്‍ എന്ന തലക്കെട്ടിന് കീഴില്‍, മഹാദേവപുരയില്‍ 10,452 വോട്ടര്‍മാര്‍ ഉണ്ടായിരുന്നു, ‘ഹൗസ് നമ്പര്‍ 35’ ല്‍ 80 രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുണ്ടെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.

അസാധുവായ ഫോട്ടോകളുള്ള 4,132 വോട്ടര്‍മാരും ആദ്യ വോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള ഫോം 6 ദുരുപയോഗം ചെയ്ത 33,692 വോട്ടര്‍മാരും ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ തലക്കെട്ടിന് കീഴില്‍, രണ്ട് മാസത്തിനുള്ളില്‍ രണ്ട് തവണ രജിസ്റ്റര്‍ ചെയ്ത 70 വയസ്സുള്ള ഒരു സ്ത്രീ ശകുന്‍ റാണിയുടെ ഉദാഹരണവും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.

‘ഞങ്ങള്‍ അവരുടെ ‘ചോരി’ പിടിച്ചുവെന്ന് അവര്‍ക്കറിയാം, അതിനാലാണ് എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) വന്നിരിക്കുന്നത്. എസ്‌ഐആര്‍ ഒരു സ്ഥാപനവല്‍ക്കരിക്കപ്പെട്ട ചോറിയാണ്. ഈ മോഷണം നടത്താന്‍ EC ബിജെപിയുമായി പരസ്യമായി കൂട്ടുനില്‍ക്കുകയാണ്. പാവപ്പെട്ടവരുടെ വോട്ടവകാശം കവര്‍ന്നെടുക്കുകയാണ് എസ്‌ഐആറിന്റെ ലക്ഷ്യം,’ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

2

Continue Reading

india

ഒഡീഷയില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവം; ‘രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിമാരും എവിടെ, സംഭവത്തില്‍ ബിജെപി പ്രതികരിക്കണം’; വി.ഡി സതീശന്‍

അരമനയിലെത്തി കേക്ക് നല്‍കുന്ന ആട്ടിന്‍തോലിട്ട ചെന്നായയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Published

on

ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരം ആക്രമണങ്ങള്‍ വീണ്ടും നടക്കുമ്പോള്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിമാരും എവിടെ പോയെന്ന് സതീശന്‍ ചോദിച്ചു. അരമനയിലെത്തി കേക്ക് നല്‍കുന്ന ആട്ടിന്‍തോലിട്ട ചെന്നായയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെന്നും സതീശന്‍ കുറ്റപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രതികരിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം ബൈക്കിലെത്തി സാധാരണക്കാരായ രോഗികളെ ചികിത്സിക്കുന്ന ഡോ ഹാരിസിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും സതീശന്‍ പറഞ്ഞു. ആരോഗ്യസംവിധാനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിനാലാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്നും ഈ നീക്കത്തില്‍ നിന്നും പിന്മാറണമെന്നും വി ഡി തസീശന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഡോ.കഫീല്‍ ഖാനെ യു.പി സര്‍ക്കാര്‍ വേട്ടയാടിയത് പോലെയാണ് ഡോ.ഹാരിസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടിനെതിരെ രംഗത്തെത്തിയ ഡോ. ഹാരിസിനെ സംശയനിഴലില്‍ നിര്‍ത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ ജബ്ബാറും സൂപ്രണ്ടും ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി പറഞ്ഞ ഉപകരണം ഹാരിസിന്റെ മുറിയില്‍നിന്ന് കണ്ടെത്തിയെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇതില്ലായിരുന്നുവെന്നും ഡോ. പി.കെ ജബ്ബാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരാള്‍ മുറിയിലേക്ക് കയറുന്ന ദൃശ്യം സി.സി.ടി.വിയിലുണ്ടെന്നും അതാരാണെന്ന് പരിശോധിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

Continue Reading

india

‘ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ല, ഭരണഘടനയും മതസ്വാതന്ത്ര്യവും’: ഒഡീഷയില്‍ മലയാളി വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിസിഐ അധ്യക്ഷന്‍

മരണാനന്തര കുര്‍ബാനയ്ക്ക് പോയി തിരിച്ച് വരുമ്പോഴാണ് മലയാളി വൈദികരും കന്യാസ്ത്രീകളും ഒരു സുവിശേഷകനും ആക്രമിക്കപ്പെട്ടതെന്ന് മാര്‍ ആന്‍ഡ്രൂസ് പറഞ്ഞു.

Published

on

ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മരണാനന്തര കുര്‍ബാനയ്ക്ക് പോയി തിരിച്ച് വരുമ്പോഴാണ് മലയാളി വൈദികരും കന്യാസ്ത്രീകളും ഒരു സുവിശേഷകനും ആക്രമിക്കപ്പെട്ടതെന്ന് മാര്‍ ആന്‍ഡ്രൂസ് പറഞ്ഞു.

‘സുവിശേഷകന്‍ ബൈക്കിലായിരുന്നു സഞ്ചരിച്ചത്. ആദ്യം സുവിശേഷകനായിരുന്നു പോയത്. തീവ്രവാദി ഗ്രൂപ്പെന്ന് വിളിക്കാന്‍ പറ്റുന്നവര്‍ ഇയാളെ തടയുകയും വണ്ടിയില്‍ നിന്നിറക്കി വാഹനത്തിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. പിടിച്ച് വലിച്ച് ഷര്‍ട്ട് കീറി, അസഭ്യം പറഞ്ഞു. ആക്രമിച്ചു. മൊബൈല്‍ വാങ്ങിച്ചുവെച്ചു. മതപരിവര്‍ത്തനത്തിന് വന്നതല്ലേയെന്ന് ചോദിച്ചു’, അദ്ദേഹം പറഞ്ഞു.

പിന്നാലെ വന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും വാഹനം തടഞ്ഞുനിര്‍ത്തി അവരെ പുറത്തിറക്കി. പിന്നാലെ മതപരിവര്‍ത്തനത്തിന് വന്നതാണെന്ന് ആക്രോശിച്ചുവെന്നും മാര്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഇവിടെ ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ലെന്നും ഇന്ത്യയുടെ ഭരണഘടനയും മതസ്വാതന്ത്ര്യവുമാണെന്നും മാര്‍ ആന്‍ഡ്രൂസ് പറഞ്ഞു. ക്രൈസ്തവരോട് കുറേ നാളായി വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മതവിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അവകാശം ഭരണഘടന തരുന്നു. മതസ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കണം. ആര് ഭരിച്ചാലും ഭരിക്കുന്ന സര്‍ക്കാറിന് ഉത്തരവാദിത്തം ഉണ്ട്.’, അദ്ദേഹം വ്യക്തമാക്കി.

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെയെടുത്ത കേസ് റദ്ദാക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനം സഭയും എതിര്‍ക്കുന്നുവെന്നും എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് വൈദികരെ ആക്രമിക്കുന്നതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending