കോട്ടക്കല്‍: മണ്ഡലത്തില്‍ ബഹുമുഖ പദ്ധതികള്‍ക്കായി കിഫ്ബിയില്‍ നിന്നും 222.31 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുറ്റിപ്പുറം കാങ്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് 100 കോടി രൂപയുടെ പ്രവൃത്തിക്ക് തത്വത്തില്‍ ഭരണാനുമതിയായിട്ടുണ്ട്.പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. വളാഞ്ചേരി നഗരസഭക്ക് പുതിയകെട്ടിട നിര്‍മാണത്തിന് 11.13 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. എടയൂര്‍ ഇരിമ്പിളിയം വളാഞ്ചേരി കുടിവെള്ള പദ്ധതി 75 കോടി രൂപയുടെ പ്രവൃത്തി ടെണ്ടര്‍ നടപടികളിലാണ്.18.85 കോടി രൂപ ഫണ്ട് അനുവദിച്ച കോട്ടക്കല്‍ കോട്ടപ്പടി കോട്ടക്കല്‍ ചങ്കുവെട്ടി മലപ്പുറം കോട്ടപ്പടി റോഡിന്റെ നവീകരണം പൂര്‍ത്തിയായി.

ജി.എച്ച്.എസ്. എസ് ഇരിമ്പിളിയം 3കോടി,ജി.എം.യു.പി.എസ് കോട്ടക്കല്‍ 1 കോടി, കുറ്റിപ്പുറം ഗവ. ഹൈസ്‌കൂള്‍ 3 കോടി, പൈങ്കണ്ണൂര്‍ ജി.യു.പി. സ്‌കൂള്‍ 1 കോടി, പേരശന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് 5 കോടി പ്രവൃത്തി നടന്ന് കൊണ്ടിരിക്കുന്നു. കോട്ടക്കല്‍ ഗവ. രാ ജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികവിന്റെ കേന്ദ്രം 3 കോടി,കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം 1.33 കോടി എന്നിവയാണ് മണ്ഡലത്തിലെ പ്രധാന പ്രവൃര്‍ത്തികള്‍.