ചരിത്രവും പൈതൃകവും ഉറങ്ങുന്ന പൊന്നാനിയെ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ശ്രദ്ധേയമായ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാവുന്നത്. നിയമസഭാ സ്പീക്കര്‍ കൂടിയായ പൊന്നാനിയുടെ പ്രതിനിധി പി. ശ്രീരാമകൃഷ്ണന്റെ ഇടപെടലില്‍ കിഫ്ബി മുഖേന വിവിധ മേഖലകളിലുള്ള പദ്ധതികള്‍ മണ്ഡലത്തിന് ലഭിച്ചിട്ടുണ്ട്. അക്വാറ്റിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പൊന്നാനി നിളാ തീരത്തെ ഇന്‍ഡോര്‍ സ്റ്റേഡിയവും അക്വാറ്റിക്‌സ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ആദ്യഘട്ടം കിഫ്ബി മുഖേന യാഥാര്‍ത്ഥ്യമാവുന്നു.

14.09 കോടിയാണ് ചെലവ്. ആദ്യഘട്ട പദ്ധതിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ട്രാക്കോട് കൂടിയ നീന്തല്‍കുളം, ഓപ്പണ്‍ ജിം, വോളിബോള്‍, ബാഡ്മിന്റണ്‍, ഷട്ടില്‍ കോര്‍ട്ട്, റോളര്‍ സ്‌കേറ്റിങ് ട്രാക്ക്, ചില്‍ഡ്രന്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക്, പാര്‍ക്കിംഗ് ഏരിയ എന്നിവ ഉള്‍പ്പെടും. അഴിമുഖത്ത്ഹൗറാ മോഡല്‍ കടല്‍ തൂക്കുപാലം – സംസ്ഥാനത്തെ ആദ്യത്തെ കടല്‍ തൂക്കുപാലം പൊന്നാനി അഴിമുഖം മുതല്‍ തിരൂര്‍ പടിഞ്ഞാറെക്കര വരെ ഒരു കിലോമീറ്റര്‍ നീളത്തിലാണ് നിര്‍മ്മിക്കുക. 236 കോടിയാണ് ഇതിനായി കിഫ്ബി മുഖേന അനുവദിച്ചിട്ടുള്ളത്. കര്‍മ്മ റോഡ് രണ്ടാംഘട്ട നിര്‍മ്മാണം – 36.2 8 കോടി ചെലവില്‍ കനോലി കനാലിന് കുറുകെ പാലവും അനുബന്ധ റോഡുകളും ഉള്‍പ്പെടെയുള്ള പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.

പൊന്നാനി കുടിവെള്ള പദ്ധതി – ജില്ലയിലെ തന്നെ ഏറ്റവും വലുതും പൊന്നാനിയുടെ ഏറെക്കാലത്തെ സ്വപ്‌നവുമാണ് പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി. 74.4 കോടി രൂപ ചെലവഴിച്ചാണ് പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം പുരോഗമിക്കുന്നത്. സ്പൈസസ് റൂട്ട് പദ്ധതിയില്‍ പൊന്നാനിയും – അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളുണ്ടായിരുന്ന പുരാതന തുറമുഖ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ബൃഹത്തായ പദ്ധതിയായ സ്പൈസസ് റൂട്ട് പദ്ധതി സമഗ്ര വികസനത്തിനും പരിരക്ഷയ്ക്കും വഴി തുറക്കുകുന്നതാണ്.