തിരൂര്‍: മണ്ഡലത്തില്‍ കിഫ്ബിയുടെ ഫണ്ടില്‍ 30 കോടിയുടെ പ്രവൃത്തികള്‍ നടന്ന് കൊണ്ടിരിക്കുന്നു. മണ്ഡലത്തിലെ സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും, കുട്ടികളുടെ വര്‍ദ്ധനക്കനുസരിച്ച് വരും കാലങ്ങള്‍ക്ക് കൂടി ഗുണകരമാകുന്ന തരത്തിലെ വികസന പദ്ധതികളുമാണ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന മണ്ഡലത്തിലെ സ്‌കൂളായ കല്‍പകഞ്ചേരി ജി .വി .എച്ച് .എസ് .എസിന് 5 കോടി രൂപയില്‍ 80 ശതമാനവും പണിപൂര്‍ത്തീകരിച്ചു.

ജി .എച്ച് .എസ്. എസ് മാട്ടുമ്മല്‍ ആതവനാട് 3 കോടി, ജി .എച്ച് .എസ് ആതവനാട് പരിധി 3 കോടി, ജി .എച്ച് .എസ് കരിപ്പോള്‍ 3 കോടി, ജി .വി .എച്ച് .എസ് .എസ് പറവണ്ണ 3 കോടി, ജി .ജി .വി .എച്ച് .എസ് സ്‌കൂള്‍ ബിപി അങ്ങാടി 3 കോടി, ജി .എച്ച് .എസ് .എസ് ഏഴൂര്‍ തിരൂര്‍ 3 കോടി, ജി .ബി .എച്ച് .എസ് .എസ് തിരൂര്‍ 3 കോടി, ജി .എം. എല്‍. പി സ്‌കൂള്‍ ചെറവന്നൂര്‍ ഒരു കോടി, ജി .എം .യു.പി സ്‌കൂള്‍ തിരൂര്‍ 3 കോടി എന്നിവയാണ് കിഫ്ബി ഫണ്ടില്‍ പ്രവര്‍ത്തികള്‍ നടക്കുന്ന സ്‌കൂളുകള്‍.