ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഒരു സ്വകാര്യ ടെവിലിഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം.

സുപ്രീം കോടതി വിധിക്കെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ സമരത്തിലാണ്. ഈശ്വര കോപം കൊണ്ടാണ് കേരളത്തില്‍ പ്രളയമുണ്ടായതെന്ന് ഒരു കൂട്ടം വിശ്വസിക്കുന്നു. ഒരു വ്യക്തി എന്ന നിലയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയെയാണ് താന്‍ സ്വാഗതം ചെയ്യുന്നത്. സ്ത്രീകള്‍ പ്രതിഷേധവുമായി തെരുവിറങ്ങുമെന്ന് കോടതി പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ജനവികാരം മനസ്സിലാക്കാതെ തീരുമാനങ്ങള്‍ എടുക്കരുതെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.