പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ പിന്തുണക്കുമെന്ന് പാര്‍ട്ടി നേതാവ് കെ.എം.മാണി. പാലായില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. വര്‍ഗീയതയെ നേരിടാനാവുക പ്രാദേശികക്ഷികള്‍ ഉള്‍പ്പെടുന്ന മുന്നണിക്കാണെന്ന സാഹചര്യത്തിലാണ് പിന്തുണ യു.ഡി.എഫിനു നല്‍കുന്നതെന്ന് കെ.എം മാണി അറിയിച്ചു.