Connect with us

Video Stories

ദാനത്തിലൂടെ ലഭിക്കേണ്ടതല്ല പരീക്ഷയിലെ മാര്‍ക്ക്

Published

on

പ്രൊഫ. പി.കെ.കെ തങ്ങള്‍

ലോകത്തെവിടെയും നാഗരിക സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന വസ്തുതയാണ് അളവിലും തോതിലും വ്യത്യസ്തമായേക്കാമെങ്കിലും അറിവിനോടുള്ള അഭിനിവേശം.മതങ്ങളെല്ലാം മുന്നോട്ടുവച്ചിട്ടുള്ള വേദവിജ്ഞാനങ്ങളെല്ലാം അറിവിലൂടെ, അറിവിന്‌വേണ്ടി അതിന്റെ വളര്‍ച്ചക്കുവേണ്ടി, അത് മനുഷ്യനില്‍ വേരൂന്നി അവനെ വഴിയറിയുന്നവനും ശക്തനുമാക്കിത്തീര്‍ക്കാന്‍ വേണ്ടി നിലകൊണ്ടതാണ്. മത-ദൈവ നിഷേധികളായ ഭൗതികവാദികള്‍പോലും അറിവിന്റെ ശക്തി അംഗീകരിക്കുകയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും നിലകൊണ്ടിട്ടുള്ളവരുമാണ്. (പഴയ കാലങ്ങളില്‍ സവര്‍ണ്ണ മേധാവിത്വത്തിന്റെ പേരില്‍ അറിവുനേടല്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ നിലനിന്നിരുന്നുവെന്ന ചരിത്ര വസ്തുത മറക്കുന്നില്ല. അതിനുള്ള പരിഹാരപ്രക്രിയകളുടെ മുന്നേറ്റം വളരെയധികം മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്)

അറിവുനേടലും അത് മറ്റുള്ളവരില്‍ എത്തിക്കലും തീര്‍ത്തും ആത്മീയവിഷയമായിത്തന്നെയാണ് ബഹുഭൂരിഭാഗം ജനങ്ങളും ഇന്നും കരുതിപ്പോരുന്നത്. അറിവിനോട് ജനം പ്രകടിപ്പിക്കുന്ന ദിവ്യമാണെന്ന്തന്നെ പറയാവുന്ന സമീപനം നമുക്കെവിടെയും കാണാം. രാജ്യത്തിന്റെ പ്രത്യേക പൈതൃകം പഠിപ്പിക്കുന്നതും അതുതന്നെയാണ്. അറിവുതരുന്ന ഗുരുവിന്റെ സ്ഥാനത്തിനുശേഷമാണ് മതം ദൈവത്തിന് സ്ഥാനം നല്‍കിയിരിക്കുന്നത്- ‘മാതാ, പിതാ, ഗുരു, ദൈവം’. പരിശുദ്ധ ഖുര്‍ആന്റെ ആദ്യവചനം തന്നെ ആരംഭിക്കുന്നത് ‘വായിക്കുക’ എന്ന ആഹ്വാനത്തോടെയാണ്. ലോകത്തെവിടെയും രാജകൊട്ടാരങ്ങളില്‍ പണ്ഡിത സദസ്സുകള്‍ നിലനിന്നിരുന്നുവെന്നതിന്റെ കാരണവും അറിവിനോടുള്ള അഭിനിവേശം തന്നെയായിരുന്നു. അറിവില്‍ ദിവ്യാംശം തന്നെയാണ് അടങ്ങിയിട്ടുള്ളത് എന്നതുകൊണ്ടാണ് ലോകത്തെവിടെയുമുള്ള മനുഷ്യര്‍ക്ക് അറിവിനോടുള്ള ത്വര മുന്നിട്ടുനില്‍ക്കുന്നത്. നേടുന്നത് ശരിയായ അറിവും ഗുണപ്രദമായ അറിവുമായിരിക്കണമെന്നതും പ്രധാനം തന്നെ. അറിവിനെ ഇഷ്ടപ്പെടുകയോ, കാംക്ഷിക്കുകയോ മാത്രമല്ല അതിനെ ഉപാസിക്കുക കൂടിയാണ് നേര്‍മനുഷ്യരെല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നത്. ‘ചൈനയില്‍ പോയിട്ടെങ്കിലും അറിവുനേടുക’യെന്ന് നബി തിരുമേനി പഠിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്.

അറിവ്-വിദ്യ അര്‍ത്ഥിച്ചുവരുന്നവനാണ് വിദ്യാര്‍ത്ഥി. ഈ പ്രക്രിയ അധ്യയനം എന്ന് വിളിക്കുന്നു. അധ്യയനത്തിന് കുട്ടിയെ സഹായിക്കുന്ന ആള്‍ ചെയ്യുന്ന പ്രവൃത്തിയെ അധ്യാപനം എന്നും പറയുന്നു. ഇന്ന് കാണുന്ന അതിവിശാലമായ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഈ പ്രക്രിയയില്‍ സങ്കീര്‍ണ്ണമായ സാങ്കേതികത്വങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ ലോകത്ത് നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ സംവിധാനമായി അറിവ് ‘വാങ്ങലും കൊടുക്കലു’മെന്ന പ്രക്രിയയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനനുസരിച്ച് സമ്പ്രദായങ്ങള്‍ മാറുന്നു, വളര്‍ന്നുകൊണ്ടിരിക്കുന്നു. അറിവ് കൊടുക്കലും വാങ്ങലുമെന്ന പ്രക്രിയ നൂറുകണക്കിന് സാങ്കേതികത്വങ്ങളിലൂടെ കടന്നുപോകേണ്ട ഒന്നായി മാറിക്കഴിഞ്ഞു. പഠിതാക്കളുടെ മിടുക്ക് മനസ്സിലാക്കാനുള്ള പരീക്ഷാരിതീകളിലും അവര്‍ക്ക് കുറ്റമറ്റ രീതിയില്‍ വിലയിരുത്തല്‍ നടത്തി യോഗ്യത നിര്‍ണ്ണയിച്ചുകൊടുക്കുന്നതിലും മറ്റും അതിസങ്കീര്‍ണ്ണമായ സാങ്കേതികത്വങ്ങള്‍ നിലനില്‍ക്കുകയാണ്. പ്രാഥമിക തലത്തിലും ഹൈസ്‌കൂള്‍ തലത്തിലും ഉന്നത തലത്തിലും സര്‍വകലാശാലാതലത്തിലും ഗവേഷണതലത്തിലുമൊക്കെയായി അതിവിശാലമായിക്കഴിഞ്ഞിരിക്കുന്നു ഈ മേഖല. അങ്ങയറ്റം സൂക്ഷ്മവും സുതാര്യവും സത്യസന്ധവുമായ രീതിയിലായിരിക്കണം ഈ നടത്തിപ്പുകളെല്ലാം. വിശേഷിച്ചും പരീക്ഷ, മൂല്യനിര്‍ണ്ണയം എന്നിവ. പരീക്ഷാഫലം എന്നു പറഞ്ഞാല്‍ മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിന് പൊതുവേയും വല്ലാത്തൊരു വികാരമായിരുന്നു. കാരണം അതിനു കല്‍പ്പിച്ചിരുന്ന പവിത്രത അത്രയും വലുതായിരുന്നു. കുറ്റമറ്റതായി കുറച്ചെന്തെങ്കിലും പൊതുരംഗത്ത് നടക്കുന്നുണ്ടെങ്കില്‍ അത് ഈ രംഗത്താണെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നിതാ ആ ബോധ്യവും അസ്തമിച്ചുകൊണ്ടിരിക്കയാണ്.

പരീക്ഷയില്‍ കുട്ടികള്‍ക്ക് കിട്ടുന്ന മാര്‍ക്കുകള്‍ അമൂല്യമായ, കറകളഞ്ഞ ഒന്നായായിരുന്നു മുമ്പൊക്കെ രക്ഷിതാക്കളും സമൂഹവും കരുതിപ്പോന്നത്. മറ്റു രംഗങ്ങളില്‍ മാത്രമേ മുന്‍വാതിലും പിന്‍വാതിലുമെല്ലാമുള്ളൂ. പരീക്ഷയും മാര്‍ക്കുമെല്ലാം സംശുദ്ധമാണെന്നും ജനം ധരിച്ചിരുന്നു. എന്നാല്‍ അതൊന്നും അങ്ങനെയൊന്നുമല്ല; ഒന്നു ശ്രമിച്ചാല്‍, മാര്‍ക്കും മെറിറ്റുമൊന്നും വലിയ കാര്യമല്ല, അതിനെയൊക്കെ മറികടന്ന്, പറയുന്നത് പിടിച്ചുവാങ്ങാം. അതിനൊക്കെ വേണമെങ്കില്‍ ‘അദാലത്തുകള്‍’ വരെ സംഘടിപ്പിക്കാവുന്നതേയുള്ളൂ എന്ന എത്രയും തരംതാണ തലത്തിലേക്ക് ഈ പവിത്രമായ കാര്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കയാണ്. പരീക്ഷക്കെഴുതികിട്ടിയ മാര്‍ക്കാണ് മൂല്യം, ദാനം കിട്ടിയതല്ല.

പരീക്ഷയില്‍ സാങ്കേതിക കാരണത്താല്‍ ഏതെങ്കിലും വിധത്തില്‍ അനിവാര്യ സന്ദര്‍ഭത്തില്‍ മോഡറേഷന്‍ കൊടുക്കാവുന്ന രീതി മുമ്പേ നിലവിലുണ്ട്. അത് ആര്‍ക്കെങ്കിലും തോന്നിയവിധം എത്രയെങ്കിലും തവണ, യാതൊരു കരുതലും കൂടാതെ പരസ്യപ്പെടുത്തി പൊതുചര്‍ച്ച നടത്തി കൊടുക്കേണ്ടതല്ല. മറിച്ച് അതിന് നിയോഗിക്കപ്പെട്ട പരീക്ഷാബോര്‍ഡ്, അക്കാദമിക് ബോഡികള്‍, സിന്‍ഡിക്കേറ്റ് സെനറ്റ്, കൂടാതെ ഉപസമിതികള്‍ വല്ലതുമുണ്ടെങ്കില്‍ ആ ക്രമമനുസരിച്ച് തീര്‍ത്തും ഔദ്യോഗിക രഹസ്യസ്വഭാവത്തില്‍ കൈകാര്യം ചെയ്യേണ്ടതാണ്. ചാനല്‍ ചര്‍ച്ചകള്‍ക്കോ, മാധ്യമ വിചാരണക്കോ വിട്ടുകൊടുക്കേണ്ട വിഷയമല്ല ഇത്. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ നടത്തിയ മാര്‍ക്ക് ദാനങ്ങള്‍ സര്‍വകലാശാലകളിലെ ധാര്‍മ്മികതയുടെ വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് ചുക്കാന്‍ പിടിച്ചതോ ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയും മൂല്യബോധവും പ്രകടിപ്പിക്കുമെന്ന് കരുതിപ്പോന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയും. മുമ്പ് തൊഴില്‍ ദാനവിഷയത്തിലും ഇത്തരം സമീപനം അദ്ദേഹം കൈക്കൊണ്ടിരുന്നെങ്കിലും അത് ആവര്‍ത്തിക്കപ്പെടുമെന്ന് ഒട്ടും കരുതിയില്ല. ഏറ്റവും പവിത്രമായി നിലനിര്‍ത്തുകയും നടത്തിക്കൊണ്ടുപോവുകയും ചെയ്യാന്‍ മറ്റാരേക്കാളും ബാധ്യസ്ഥനായ മന്ത്രി ഇനിയെങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നാശിക്കട്ടെ. ‘പരീക്ഷാഫലത്തെ എന്തിന് പേടിക്കണം? അതിനൊക്കെ വഴി വേറെയുണ്ടല്ലോ’ എന്ന സന്ദേശം സമൂഹത്തിന് കൊടുത്തുകഴിഞ്ഞു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായും ഫീസടക്കാന്‍ നിവൃത്തിയില്ലാതെ കഠിനപ്പെട്ടും പഠിക്കുന്നവന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തരുതേ. അധ്യാപനം, പരീക്ഷ, മൂല്യനിര്‍ണ്ണയം തുടങ്ങിയവ കുറേക്കൂടി പവിത്രമായി കാണുക. വിദ്യാഭ്യാസമന്ത്രി തീര്‍ത്തും അതിന് പ്രതിജ്ഞാബദ്ധനാണ്.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending