കൊളംബോ: ശ്രീലങ്കയുടെ ഏകദിന, ടി20 ക്യാപ്ടന്‍ ലസിത് മലിങ്ക ടി20 ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കും. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നിന്നും അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനു ശേഷം ആ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് താരം വ്യക്തമാക്കി.

ഒരുകാലത്ത് ട്വന്റി 20-യില്‍ ബാറ്റ്‌സ്മാന്മാരുടെ പേടി സ്വപ്‌നമായിരുന്ന മലിങ്ക 100 വിക്കറ്റ് നേട്ടം എന്ന നാഴികക്കല്ലിന് തൊട്ടടുത്താണ്. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയുടെ റീസ ഹെന്റിക്‌സിനെ പുറത്താക്കിയ മലിങ്ക തന്റെ 97-ാം ഇരയെയാണ് കണ്ടെത്തിയത്. 98 വിക്കറ്റുമായി പാകിസ്താന്‍ ഇതിഹാസം ഷാഹിദ് അഫ്രീദിയാണ് ടി20 യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍.