Connect with us

Culture

ധനഞ്ജയക്ക് സെഞ്ച്വറി; സമനില പിടിക്കാന്‍ ലങ്കന്‍ ചെറുത്തുനില്‍പ്പ്

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള മൂന്നാം ടെസ്റ്റില്‍ സമനില പിടിക്കാന്‍ ശ്രീലങ്ക കിണഞ്ഞു പരിശ്രമിക്കുന്നു. അഞ്ചാം ദിനത്തിന്റെ രണ്ടാം സെക്ഷന്‍ ആരംഭിച്ചിരിക്കെ ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സിന്റെ രണ്ടാം ഇ്ന്നിങ്‌സ് ലീഡ് പിടിക്കാന്‍ കഴിയില്ലെങ്കിലും ലങ്കന്‍ ബാറ്റ്‌സമാന്‍മാര്‍ വിക്കറ്റുകള്‍ സംരക്ഷിച്ച് പൊരുതുകയാണ്.

ഫിറോസ് ഷാ കോട്‌ലയില്‍ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ദിനേശ് ചാണ്ഡിമലിന്റെ സംഘത്തിന് ധനഞ്ജയ ഡിസില്‍വയുടെ സെഞ്ച്വറിയാണ് കരുത്ത് പകര്‍ന്നിരിക്കുന്നത്. ബാറ്റിങിങ്ങില്‍ ലങ്കന്‍ സ്‌കോര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 200 കടന്നു. സെഞ്ച്വറി തികച്ച ധനഞ്ജയ ഡിസില്‍വ(110 പന്തില്‍ 199), തുടക്കക്കാരനായ റോഷന്‍ സില്‍വ(23 പന്തില്‍ 5) എന്നിവരാണിപ്പോള്‍ ക്രീസില്‍….

അവസാന ദിനം ലഞ്ചിന് ശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമലിന്റെ വിക്കറ്റടക്കം രണ്ടു വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്. ആര്‍. അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ 90 പന്തില്‍ 36 റണ്‍സായിരുന്നു ചണ്ഡിമലിന്റെ സമ്പാദ്യം. ആദ്യ ഇന്നിങ്‌സില്‍ ലങ്കക്കായി സെഞ്ചുറി പ്രകടനം (111 റണ്‍സ്) നടത്തിയ താരമാണ് എയ്ഞ്ചലോ മാത്യൂസിന്റെ വിക്കറ്റും ഇന്ത്യ നേടി. ഒരു റണ്‍സ് മാത്രമെടുത്ത എയ്ഞ്ചലോ മാത്യൂസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ അജിന്‍ക്യ രഹാനെ പിടിച്ചെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ലങ്കയുടെ വിക്കറ്റുകള്‍ വീളുന്നുണ്ടെങ്കിലും സമയില നേടാമെന്ന പ്രതീക്ഷയിലാണ് അവര്‍. രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി.

അതേസമയം ഇന്ത്യന്‍ ബൗളിങ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ഡല്‍ഹി ഇന്ത്യ ടീമിന് ബുധനാഴ്ച നല്‍കുന്നത് പുതുചരിത്രമായിരിക്കും. തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്പര വിജയങ്ങളുമായി ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ഇന്ത്യ, ആ സ്വപ്നസാഫല്യത്തിനു കയ്യെത്തും ദൂരെയാണ്.

അതിനിടെ ഡല്‍ഹിയിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമെല്ലാം ലങ്കക്ക് ദുഷ്‌ക്കരമായിരിക്കയാണ്. ഇന്നലെയും ഇന്നുമായി മൂന്ന് താരങ്ങളെയാണ് ആരോഗ്യതളര്‍ച്ചയില്‍ ചികില്‍സക്ക് വിധേയരാക്കിയത്. ഇന്ന് സെഞ്ച്വറി നേടിയ ധനഞ്ജയെയും പരിക്കിനെ തുടര്‍ന്ന് ഗ്രൗണ്ട് വി്ട്ടുകേറി.

പ്രതീക്ഷിക്കപ്പെട്ടത് പോലെ ലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് ഇന്നലെ അതിവേഗം അവസാനിപ്പിച്ച വിരാത് കോലിയും സംഘവും വേഗത ഒട്ടും കുറക്കാതെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങി അഞ്ച് വിക്കറ്റിന് 246 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ലങ്കക്കും വിജയത്തിനുമിടയില്‍ 410 റണ്‍സിന്റെ വലിയ കോട്ടയാണ് തീര്‍ക്കപ്പെട്ടത്. നാലാം ദിവസം കളി നിര്‍ത്തുമ്പോഴാട്ടെ ഈ യാത്രയില്‍ മൂന്ന് പേരെ സന്ദര്‍ശകര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. സ്‌ക്കോറാവട്ടെ 31 റണ്‍സും. ഒരു ദിവസം ശേഷിക്കെ ലങ്കക്ക് ജയിക്കാന്‍ വേണ്ടത് ഇനി 379 റണ്‍സാണ്. കോട്‌ലയിലെ സാഹചര്യത്തില്‍ തീര്‍ത്തും ദുഷ്‌ക്കരമാണ് ഈ ലക്ഷ്യം. മുഹമ്മദ് ഷമിയുടെ സ്വിംഗിലും രവീന്ദു ജഡേജയുടെ ലെഫ്റ്റ് ആം സ്പിന്നിലുമാണ് ഇന്നലെ അവസാന സെഷനില്‍ ലങ്കക്ക് മൂന്ന് പേരെ നഷ്ടമായത്. ഇതില്‍ ജഡേജ വീഴ്ത്തിയ രണ്ട് വിക്കറ്റുകളും അവസാനത്തെ ഓവറിലായിരുന്നു. വെളിച്ചക്കുറവ് കാരണം മല്‍സരം നേരത്തെ അവസാനിക്കുമെന്നിരിക്കെയാണ് കോലി ജഡേജക്ക് പന്ത് നല്‍കിയത്. രണ്ടാം പന്തില്‍ തന്നെ ജഡേജ ഡിമിത് കരുണരത്‌നയുടെ പ്രതിരോധം തകര്‍ത്തു. ടോപ് സ്പിന്‍ ബോള്‍ പ്രതിരോധിക്കാന്‍ മുന്നോട്ട് വന്ന ബാറ്റ്‌സ്മാന്റെ ബാറ്റിലുരസി പന്ത് കീപ്പറുടെ കരങ്ങളിലെത്തി. മൂന്ന് പന്തിന് ശേഷം നൈറ്റ് വാച്ച്മാന്‍ സുരംഗ ലക്മലിനും ഇതേ പിഴവ് പറ്റി. ഇത്തവണ പന്ത് സ്റ്റംമ്പിലാണ് പതിച്ചത്. നേരത്തെ ലങ്കയുടെ ഓപ്പണര്‍ സദിര സമരവിക്രമയെ പുറത്താക്കി ഷമിയാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്.
ഇന്നലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കരുത്ത് തെളിയിച്ചു. മൂന്ന് പേര്‍ അര്‍ധസെഞ്ച്വറി സ്വന്തമാക്കി. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജായരും തമ്മിലുള്ള മൂന്നാം വിക്കറ്റ് സഖ്യം 77 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മയും വിരാത് കോലിയും അഞ്ചാം വിക്കറ്റില്‍ അതിവേഗതയില്‍ 90 റണ്‍സ് നേടി. അത്യുഗ്രന്‍ ഫോമില്‍ പരമ്പരയില്‍ കളിക്കുന്ന ക്യാപ്റ്റന്‍ കോലി വലിയ ഷോട്ടുകള്‍ക്ക് പോവാതെ സിംഗിളുകളും ഡബിളുകളുമായി സ്‌ക്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ രോഹിതും അതേ പാത പിന്തുടര്‍ന്നു. അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയതോടെ മൂന്ന് മല്‍സര ടെസ്റ്റ് പരമ്പരയിലെ കോലിയുടെ റണ്‍ സമ്പാദ്യം 600 ആയി ഉയര്‍ന്നു. മുരളി വിജയ്,അജിങ്ക്യ രഹാനെ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടത്. പരമ്പരയിലുടനീളം വലിയ ദുരന്തമായി മാറിയ രഹാനെയെ കോലി മൂന്നാം നമ്പറില്‍ തന്നെ ഇന്നലെ പരീക്ഷിച്ചു. കഴിഞ്ഞ മല്‍സരങ്ങളില്‍ 4,0,2,1 എന്നിങ്ങനെ മാത്രം സ്‌ക്കോര്‍ ചെയ്ത രഹാനെക്ക് പുതിയ അവസരത്തെയും പ്രയോജനപ്പെടുത്താനായില്ല.

Film

ദൈവദൂതന്‍ റീ റിലീസ്; ‘പരാതികളും പരിഭവങ്ങളും ഇല്ല, തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ്’: സിബി മലയില്‍

Published

on

തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തുക, ആ തിരിച്ചുവാരവിനായി പ്രേക്ഷകർ കാത്തിരിക്കുക എന്നതുമെല്ലാം അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇന്ന് കേരളത്തിലെ തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത് അത്തരമൊരു കാഴ്ചയ്ക്കാണ്. 24 വർഷങ്ങൾക്ക് ശേഷം ദൈവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്തിരിക്കുകയാണ്. കെ ദൃശ്യാനുഭവത്തോടെ ചിത്രം തിയേറ്ററിലെത്തിയ വേളയിൽ സിനിമയെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ.

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും അവതരണരീതിയും അക്കാലത്തെ പ്രേക്ഷകർക്ക് എന്തു കൊണ്ടോ ഉൾക്കൊള്ളാൻ സാധിക്കാതെ പോയെങ്കിലും പുതിയ തലമുറ അത് ഏറ്റെടുത്തുവെന്ന സംവിധായകന്റെ വിശ്വാസമാകാം സിനിമ വീണ്ടും റിലീസ് ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

സിബി മലയിലിന്റെ കുറിപ്പ്

എന്റെ വായനാ മുറിയിലെ ചുവരില്‍ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വര്‍ഷത്തിന്റെ ചെറുപ്പമുണ്ട്. ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളില്‍ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് പകര്‍ത്തിയ സ്‌നേഹചിത്രം (പലേരിയെ ഈ കൂട്ടത്തില്‍ കാണാത്തതില്‍ കുണ്ഠിതപ്പെടേണ്ട, അവന്‍ ‘ആര്‍ക്കോ ആരോടോ പറയാനുള്ള’ വാക്കുകളെ വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടല്‍ മുറിയിലുണ്ട് )

കാലം ഞങ്ങള്‍ മൂവരിലും വരുത്തിയ രൂപപരിണാമങ്ങള്‍ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങള്‍ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങള്‍ക്ക് വീണ്ടും തരുകയാണ്… തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ്… പരാതികളില്ല പരിഭവങ്ങളില്ല, സ്‌നേഹം, സ്‌നേഹം മാത്രം.

Continue Reading

Film

പിന്തുണയ്ക്ക് നന്ദി, ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത് ; ആസിഫ് അലി

ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

Published

on

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ്‌ നാരായണന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

കാര്‍ത്തി നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി സ്റ്റണ്ട്മാന് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്

Published

on

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് സ്റ്റണ്ട്‌മാന് ദാരുണാന്ത്യം. കാർത്തി നായകനാവുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാനായ ഏഴുമലൈ (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്.

നിർണായക സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. 20 അടി ഉയരത്തിൽ നിന്ന് റോപ്പ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നാണ് വിവരം. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴുമലൈയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഒട്ടേറെ താരങ്ങൾ രംഗത്തെത്തി.

ജൂലായ് 15നാണ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം സാലിഗ്രാമത്തിലെ എൽ വി പ്രസാദ് സ്റ്റുഡിയോസിൽ ആരംഭിച്ചത്. ഏഴുമലൈയുടെ വിയോഗത്തോടെ സിനിമാ ചിത്രീകരണം നിർത്തിവച്ചു.

പി എസ് മിത്രനാണ് സർദാർ 2വിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്‌മൺ കുമാറാണ് നിർമാണം. സർദാർ 2വിന്റെ ആദ്യ ഭാഗമായ സർദാർ 100 കോടി കളക്ഷൻ നേടിയിരുന്നു.

Continue Reading

Trending